സ്കൂൾ വികസന പദ്ധതി തയ്യാറാക്കൽ ; സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയുടെ രൂപീകരണം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ, ഒരു സ്കൂൾ വികസന പദ്ധതി തയ്യാറാക്കേണ്ടതാണ്

July 14, 2023 - By School Pathram Academy

സ്കൂൾ വികസന പദ്ധതി തയ്യാറാക്കൽ

 

1.സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അതിൻറെ രൂപീകരണം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ, ഒരു സ്കൂൾ വികസന പദ്ധതി തയ്യാറാക്കേണ്ടതാണ്.

 

2.ഇത് മൂന്നു വാർഷിക ഉപ പദ്ധതികൾ അടങ്ങിയ ഒരു ത്രിവാസര പദ്ധതി ആയിരിക്കേണ്ടതാണ്. 

(3) സ്കൂൾ വികസന പാതിയിൽ താഴെ പറയുന്ന വിശദാംശങ്ങൾ അടങ്ങിയിരിക്കേണ്ടതാണ്.

a, അതായത് ഓരോ വർഷത്തേയും ക്ലാസ് അടിസ്ഥാനത്തിലുള്ള പ്രവേശനത്തിന്റെ എസ്റ്റിമേറ്റുകൾ,

 

b) കെട്ടിടം, ലബോറട്ടറി, ലൈബ്രറി, ടോയിലറ്റുകൾ, കുടിവെള്ളം, മര ഉരുപ്പടികൾ,ഉപകരണങ്ങൾ, കളിസ്ഥലം എന്നിവ ഉൾപ്പെടെ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ

 

c) ഓരോ ഇനത്തിന്റെ കീഴിലേയ്ക്കും സ്കൂളിന്റെ ഭാവി ആവശ്യങ്ങൾ മുന്നിൽ കണ്ടുകൊണ് വിദ്യാർത്ഥി സൗഹ്യം പരിസ്ഥിതി സൗഹൃദവുമായ നിർമ്മാണ സങ്കൽപ്പങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തി കൊണ്ട് സ്കൂളിനു വേണ്ടി ഒരു മാസ്റ്റർ പാൻ തയ്യാറാക്കുക.

 

(d) ഈ പട്ടികയിലെ മാർഗ്ഗനിർദ്ദേശങ്ങളിൽ പരാമർശിക്കുന്ന രീതിയിലും കേരള വിദ്യാഭ്യാസ ചട്ടങ്ങൾക്ക് അനുസൃതമായുളള അധിക അടിസ്ഥാന ഉപകരണങ്ങളുടെയും ഭൗതിക ആവശ്യകത, പ്രത്യേകിച്ചും ലബോറട്ടറി, ഇൻർഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജി, ലൈബ്രറി, സ്പോർട്സ് ആന്റ് ഗെയിംസ് തയ്യാറാക്കുക.

 

e) താമസിച്ച് പ്രവേശനം ലഭിച്ചവർക്കും പ്രത്യേക പരിശീലന സൗകര്യം, പ്രായത്തിന്റെ അടിസ്ഥാനത്തിൽ ഓരോ വിഭാഗത്തിന്റെയും ആവശ്യകതകൾ പ്രത്യേകമായി വിലയിരുത്തൽ. സൗജന്യമായി പാഠപുസ്തകങ്ങൾ, യൂണിഫോം, സൗജന്യ യാത്രാ സൗകര്യം, സൗജന്യ താമസ സൗകര്യം എന്നിവയ്ക്കുള്ള ചെലവുകളും കൂടാതെ ഈ ആക്ടിൻ കീഴിൽ സ്കൂളിന്റെ ചുമതലകൾ നിറവേറ്റുന്നതിന് മറ്റെന്തെങ്കിലും അധിക ആവശ്യകത എന്നിവ ഉൾപ്പെടെ മേൽഖണ്ഡം (d)യുമായി ബന്ധപ്പെട്ട് സാമ്പത്തിക ആവശ്യകത 

f) ഈ പട്ടികയിൽ പറഞ്ഞിട്ടുള്ള നിയമാവലികൾക്കനുസൃതമായി കണക്കാക്കിയിട്ടു പ്രകാരത്തിൽ 1 മുതൽ 5 വരെയുള്ള ക്ലാസ്സുകൾക്കും 6 മുതൽ 8 വരെ ക്ലാസ്സുകൾക്കും ആവശ്യമുള്ള എണ്ണം അധ്യാപകർ പ്രത്യേകം പ്രത്യേകം സബ്ജക്റ്റ് അദ്ധ്യാപകർ, പാർട്ട് ടൈം അധ്യാപകർ പ്രധാനാധ്യാപകൻ.

 

g.സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയുടെ ചെയർപേഴ്സൺ അല്ലെങ്കിൽ വൈസ് ചെയർപേഴ്സണും കൺവീനറും സ്കൂൾ വികസന പദ്ധതിയിൽ ഒപ്പിട്ടിരിക്കേണ്ടതും കമ്മറ്റി

 

അംഗീകരിച്ച് ഒരു മാസത്തിനുള്ളിൽ ഇത് അസിസ്റ്റന്റ് എഡിക്കേഷൻ ഓഫീസർക്കും

തദ്ദേശ്വാധികാര കേന്ദ്രത്തിനും സമർപ്പിക്കേണ്ടതാണ്.

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More