സ്കൂൾ ഹെഡ്മാസ്റ്റർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി

November 29, 2023 - By School Pathram Academy

മലപ്പുറം എടപ്പാൾ ഉപജില്ലയിലെ തുയ്യം ജി.എൽ.പി സ്കൂ‌ളിലെ പ്രധാനദ്ധ്യാപകനായ ശ്രീ. സേതുമാധവൻ കാടാട്ട് എന്നവർക്കെതിരെ നൽകുന്ന മെമ്മോ

 

ശ്രീ. സേതുമാധവൻ കാടാട്ട് എന്ന താങ്കൾ തുയ്യം ജി.എൽ.പി സ്‌കൂളിലെ പ്രധാനദ്ധ്യാപകനായി ജോലി നിർവ്വഹിച്ചുകൊണ്ടിരിക്കവേ, നവകേരള സദസ്സുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കാണാൻ സ്‌കൂളിലെ വിദ്യാർത്ഥികളെ നട്ടുച്ചയ്ക്ക് ഏറെ നേരം റോഡരികിൽ നിർത്തിയതായി ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിൽ റിപ്പോർട്ടു ചെയ്യുകയുണ്ടായി. ബഹു. പൊതു വിദ്യാഭ്യാസ ഡയറക്‌ടറും, ഈ കാര്യാലയവും നവകേരള സദസ്സുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കരുതെന്ന് സൂചനകൾ (1), (2) പ്രകാരം കൃത്യമായ നിർദ്ദേശങ്ങൾ നൽകിയിരിക്കെ താങ്കൾ വിദ്യാർത്ഥികളെ റോഡിലിറക്കിയത് താങ്കളുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അച്ചടക്കലംഘനവും കൃത്യവിലോപവും, വിദ്യാഭ്യാസ അവകാശ നിയമങ്ങളുടേയും, ബഹു. കേരള ഹൈക്കോടതിയുടേയും ബഹു. ബാലാവകാശ കമ്മീഷന്റെയും നിർദ്ദേശങ്ങൾക്ക് വിരുദ്ധവുമാണ്.

 

മേൽ സാഹചര്യത്തിൽ താങ്കൾക്ക് മതിയായ കാരണം ബോധിപ്പിക്കുവാനു ണ്ടെങ്കിൽ ഈ മെമ്മോ കൈപ്പറ്റി 7 ദിവസത്തിനകം മറുപടി രേഖാമൂലം സമർപ്പിക്കേണ്ടതാണ്. അല്ലാത്തപക്ഷം ഈ വിഷയത്തിൽ താങ്കൾക്ക് യാതൊന്നും ബോധിപ്പിക്കുവാനില്ല എന്ന നിഗമനത്തിൽ തുടർ നടപടി സ്വീകരിക്കുന്നതാണ്.