സ്‌കോള്‍ കേരള പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

September 06, 2022 - By School Pathram Academy

സ്‌കോള്‍ കേരള പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

 

സ്‌കോള്‍ കേരള മുഖേനയുളള ഹയര്‍ സെക്കന്‍ഡറിതല കോഴ്സുകളില്‍ 2022-24 ബാച്ചിലേക്ക് ഓപ്പണ്‍ റെഗുലര്‍, പ്രൈവറ്റ് രജിസ്ട്രേഷന്‍, സ്പെഷ്യല്‍ കാറ്റഗറി (പാര്‍ട്ട് മൂന്ന്) എന്നീ വിഭാഗങ്ങളില്‍ ഒന്നാംവര്‍ഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

എസ്എസ്എല്‍സി അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത തത്തുല്യ കോഴ്സില്‍ ഉപരിപഠന യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം.

ഉയര്‍ന്ന പ്രായപരിധി ഇല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് www.scolekerala.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍ : 0471 2342950, 2342271.

Category: News