സ്ക്കൂൾ തുറക്കുന്നതിനു മുമ്പ് വിദ്യാലയത്തിൽ നടപ്പിലാക്കേണ്ട ജാഗ്രതാപ്രവർത്തനങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. സർക്കുലർ പുറത്തിറക്കി പൊതു വിദ്യാഭ്യാസ വകുപ്പ്

May 28, 2024 - By School Pathram Academy

സർക്കുലർ

വിഷയം:- പൊതുവിദ്യാഭ്യാസം -സ്ക്കൂൾ തുറക്കുന്നതിനു മുമ്പ് സ്ക്കൂളും പരിസരവും മഴക്കാല ശുചീകരണം നടത്തുന്നതിനെ – സംബന്ധിച്ച്

മഴക്കാല രോഗങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിൽ വിദ്യാലയത്തിൽ താഴെപ്പറയുന്ന ജാഗ്രതാപ്രവർ ത്തനങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.

1. സ്ക്കൂളും പരിസരവും അനുബന്ധമായി പ്രവർത്തിക്കുന്ന പാചകപ്പുരയും മറ്റും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.

2. കട്ടികൾ കൈകഴുകന്ന ടാപ്പുകളോടും പാചകപ്പുരയോടും അനുബന്ധിച്ചുള്ള ഓവുചാലുകളും മറ്റ് ഓവുചാലുകളും ദിവസേന വൃത്തിയാക്കേണ്ടതും അവിടെ മലിന ജലം കെട്ടിക്കിടക്കു ന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

3. ഭക്ഷണ അവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും സ്ക്കൂൾ അങ്കണത്തിലും ഓടകളിലും നിക്ഷേപിക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതും, അവ ശേഖരിക്കുന്നതിനും സംസ്കരിക്കു ന്നതിനും ഫലപ്രദമായ സംവിധാനം ഏർപ്പെടുത്തേണ്ടതുമാണ്. കൂടാതെ കുട്ടികൾക്ക് സ്കൂളും പരിസരവും മാലിന്യമുക്തമാക്കേണ്ട മാർഗനി ർദേശങ്ങൾ നൽകേണ്ടതാണ്.

4. സ്കൂൾ പരിസരത്ത് ഒഴിഞ്ഞ പാത്രങ്ങൾ, ചിരട്ടകൾ എന്നിവയിൽ വെള്ളം കെട്ടിക്കിടക്കാതെ സൂക്ഷിക്കേണ്ടതാണ്. അത്തരം വസ്തുക്കൾ ഉടൻ തന്നെ നീക്കം ചെയ്യേണ്ടതാണ്

5. അപകടകാരികളായ കൊതുകകളുടെ പ്രജനനം തടയുന്നതിന് കിണറുകളുടേയും തുറന്ന ജലസംഭരണികളുടെയും മുകളിൽ സാധാരണ കമ്പിവലയോടൊപ്പം കേടുപാടുകൾ വന്നിട്ടില്ലാത്ത കൊതുകുവലകൾ കൂടി ഉറപ്പിക്കേണ്ടതാണ്.

6. ആഹാരം കഴിക്കുന്നതിനു മുമ്പ് കുട്ടികൾ കൈകൾ വൃത്തിയായി കഴുകുന്നുണ്ടെന്ന ഉറപ്പാക്കേണ്ടതാണ്.

7. ജലസംഭരണികൾ നാളിതുവരെ വൃത്തിയാക്കിയിട്ടില്ലെങ്കിൽ അടിയന്തിരമായി അവ വൃത്തിയാക്കേ ണ്ടതാണ്

8. കട്ടികൾക്ക് കുടിക്കാൻ ലഭ്യമാക്കുന്ന വെള്ളം തിളപ്പിച്ചാറ്റിയതായിരിക്കണം.

9. കുട്ടികൾക്ക് നിർബന്ധമായും തൂവാലകൾ കൊണ്ട് വരണമെന്ന് നിർദേശിക്കേണ്ടതാണ്.

10. എല്ലാ വെള്ളിയാഴ്ചകളിലും മാലിന്യ സംസ്കരണത്തിനായി ഡ്രൈഡേ ആചരണം നടത്തുക.