സ്ഥലം അളക്കാൻ കൈക്കൂലി; താലൂക്ക് സർവേയർ വിജിലൻസിന്റെ പിടിയിൽ

June 29, 2022 - By School Pathram Academy

തൃപ്രയാർ: സ്ഥലം അളക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെ ചാവക്കാട് താലൂക്ക് സർവേയർ വിജിലൻസിന്റെ പിടിയിലായി. നാട്ടിക മൂത്തകുന്നത്ത് വീട്ടമ്മയിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് സർവേയർ അനിരുദ്ധൻ പിടിയിലായത്.
കുറച്ചുകാലമായി ഇയാൾ വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. ചണ്ഡീഗഢിൽ നഴ്സിങ് ഓഫീസറായി ജോലിചെയ്യുന്ന, മൂത്തകുന്നം ചെറുപുരയിൽ ബാലകൃഷ്ണന്റെ മകൾ ദിവ്യയിൽനിന്നാണ് അനിരുദ്ധൻ കൈക്കൂലി ആവശ്യപ്പെട്ടത്.
അച്ഛന്റെ വക കുടുംബസ്വത്തിന്റെ അവകാശവാദവുമായി കുടുംബാംഗങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നു.കോടതിനിർദേശപ്രകാരം 2018 ഫെബ്രുവരിയിൽ കമ്മിഷന്റെ മേൽനോട്ടത്തിൽ അളന്നുതിട്ടപ്പെടുത്തുന്നതിന് താലൂക്ക് സർവേയറായ അനിരുദ്ധനെ ചുമതലപ്പെടുത്തി. പലതവണ മാറ്റിവെച്ചശേഷം ഈ വർഷം ജനുവരിയിൽ 40 സെന്റ് സ്ഥലം അളന്നു.
ഇതിന് ഫീസെന്ന പേരിൽ 8000 രൂപ കൈക്കൂലിയായി വാങ്ങിയിരുന്നെന്ന് വിജിലൻസ് അറിയിച്ചു.
ബാക്കിയുള്ള 35 സെന്റ് സ്ഥലം മേയ് പത്തിന് അളക്കാമെന്ന് പറഞ്ഞിരുന്നു. എന്നാൽ, മേയ് ഒമ്പതിന് അനിരുദ്ധൻ പരാതിക്കാരിയെ വിളിച്ച് തനിക്ക് അസുഖമാണെന്നും അളക്കാൻ പറ്റില്ലെന്നും പറഞ്ഞത്രെ. നാട്ടിൽ വിളിച്ച് അന്വേഷിച്ചപ്പോൾ അന്നേ ദിവസം അനിരുദ്ധൻ മറ്റൊരിടത്ത് അളവിന് പോയതായി അറിഞ്ഞു.
പലതവണ വിളിച്ചശേഷമാണ് ചൊവ്വാഴ്ച അളക്കാൻ സമ്മതിച്ചത്. അളക്കുന്നതിന് കൈക്കൂലി സർവേയർ ആവശ്യപ്പെട്ടെന്ന് കാണിച്ച് ദിവ്യ വിജിലൻസ് ഡിവൈ.എസ്.പി.ക്ക് ഇ-മെയിൽ വഴി പരാതി നൽകിയിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ എത്തിയ ദിവ്യയുടെ സഹായത്തോടെയാണ് വിജിലൻസ് കെണിയൊരുക്കിയത്. 35 സെന്റ് ഭൂമി അളക്കുന്നതിന് 6000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വൈകീട്ട് അഞ്ചോടെ വിജിലൻസ് ഡിവൈ.എസ്.പി പി.എസ്. സുരേഷ് അനിരുദ്ധനെ അറസ്റ്റ് ചെയ്തത്.

Category: IAS

Recent

സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അംഗീകൃത തൊഴിലാളികള്‍ക്കും  തൊഴില്‍ നികുതി വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവിന്റെ…

July 13, 2024

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024
Load More