സ്നേഹം നിറഞ്ഞ മാതാപിതാക്കളെ,
സ്നേഹം നിറഞ്ഞ മാതാപിതാക്കളെ,
നമ്മുടെ കുട്ടികളിൽ കുറച്ചുപേർ മൊബൈൽ ഫോൺ ദുരുപയോഗം ചെയ്യുകയും തെറ്റായ ബന്ധങ്ങളിൽ പെടുകയും ചെയ്യുന്നത് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ?
അതുവഴി അവർ അവരെയും മറ്റുകുട്ടികളെയും അപകടത്തിൽപ്പെടുത്തുന്നതായി കാണുന്നു.
മൊബൈൽ ഫോൺ വളരെ അത്യാവശ്യമെങ്കിൽ മാത്രം മാതാപിതാക്കളുടെ സാന്നിധ്യത്തിൽ മാത്രം ഉപയോഗിക്കുവാൻ കുട്ടികളെ അനുവദിക്കുക
അല്ലാത്ത സമയങ്ങളിൽ മൊബൈൽ മാതാപിതാക്കളുടെ കൈകളിൽ മാത്രം സൂക്ഷിക്കുക.
പഠിക്കേണ്ട സമയത്തു നമ്മുടെ കുട്ടികൾ സോഷ്യൽ മീഡിയകളിൽ അപരിചിതരുമായി സൗഹൃദം സ്ഥാപിക്കുകയും, മണിക്കൂറുകളോളം അവരുമായി ചാറ്റ് ചെയുകയും, വീഡിയോ കോളുകൾ നടത്തുന്നതായും അതുവഴി സ്വയം അപകടത്തിൽ ചെന്ന് ചാടുകയും ചെയ്യുന്നു.
മാതാപിതാക്കളുടെ ഫോണുകൾ പോലും ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്
നമ്മുടെ കുട്ടികൾ സോഷ്യൽ മീഡിയകളിൽ അക്കൗണ്ടുകൾ (വ്യാജ അക്കൗണ്ടുകൾ അടക്കം) സൃഷ്ടിക്കുകയും അതുവഴി അപരിചിതരുമായി തെറ്റായ സൗഹൃദം സ്ഥാപിക്കുകയും ചെയ്യുന്നതിനെ വളരെ ആശങ്കയോടെ കാണണം
മാതാപിതാക്കൾ കൂടുതൽ ഗൗരവം കാണിക്കണമെന്ന് ഓർമിപ്പിക്കുന്നു. ഈ അറിയിപ്പ് നമ്മുടെ എല്ലാ കുടുംബങ്ങളിലും എത്തണം. അതിനായ് ഷെയർ ചെയ്യുക