സ്പെഷ്യല്‍ എജ്യുകേറ്റര്‍ സുനിത ടീച്ചർ മരണമടഞ്ഞു
വിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്ഥാപനമായ ചെര്‍പ്പുളശ്ശേരി BRC യിലെ സ്പെഷ്യല്‍ എജ്യുകേറ്റര്‍ സുനിത (31വയസ്സ്) ഇന്ന് വൈകുന്നേരം കടമ്പഴിപ്പുറത്ത് ഗവ. യു.പി സ്കൂളിന് സമീപമുണ്ടായ അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ അധ്യാപിക മരണമടഞ്ഞു.
കാരാകുറിശ്ശി അരപ്പാറ പോത്തന്‍കുന്നത്ത് മധുവിന്‍റെ ഭാര്യയാണ്. ഒന്നിലും അഞ്ചിലും പഠിക്കുന്ന രണ്ട് ആണ്‍മക്കളുണ്ട്.
ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ഈ അധ്യാപികയുടെ ആകസ്മിക നിര്യാണം ഏവരെയും ഏറെ വേദനിപ്പിക്കുന്ന വാര്‍ത്തയാണ്. ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും വേദനയില്‍ പങ്കുചേരുന്നു.
ആദരാഞ്ജലികള്‍…