സ്പെഷ്യൽ ക്ലസ്റ്റർ; സമഗ്ര ശിക്ഷ കേരള സ്റ്റേറ്റ് പ്രോജക്ട് ഓഫീസറുടെ സർക്കുലർ

August 23, 2024 - By School Pathram Academy

2024 നവംബറിൽ നടക്കുന്ന പരഖ് രാഷ്ട്രീയ ശൈക്ഷിക് സർവേക്ഷൻ സർവ്വെ സംബന്ധിച്ചും സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള സ്‌കൂൾതല അക്കാദമിക പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതു സംബന്ധിച്ചും ചർച്ച ചെയ്യുന്നതിനുള്ള സ്പെഷ്യൽ ക്ലസ്റ്റർതല അധ്യാപക സംഗമം 2024 ആഗസ്റ്റ് 24 നു ബി.ആർ.സി.തലത്തിൽ നടക്കുകയാണ്. പ്രസ്‌തുത അധ്യാപക സംഗമവുമായി ബന്ധപ്പെട്ട് ചുവടെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

1) ഡി.ആർ.ജി ശില്പശാല 22.1.2024 നു ജില്ലാതലത്തിൽ സംഘടിപ്പിക്കേണ്ടതാണ്. ഇതിന്റെ പ്ലാനിംഗ് 21.8.2024 നു നടത്തേണ്ടതാണ്.

2) ഡി.ആർ.ജി മാരായി ഒരു ബാച്ചിന് മൂന്നാം ക്ലാസിലേക്ക് 3 പേരെയും 6, 9 ക്ലാസുകളിലെ ഓരോ വിഷയത്തിനും 2 പേരെ വീതവും പങ്കെടുപ്പിക്കേണ്ടതാണ്. ഒന്നിൽ കൂടുതൽ ബാച്ചുകളുണ്ടെങ്കിൽ അതനുസരിച്ച് ഡി.ആർ.ജി.മാരെ പങ്കെടുപ്പിക്കേണ്ടതാണ്.

3) ഡി.ആർ.ജി, ബി.ആർ.സിതല പരിശീലനങ്ങൾ മൂന്നാം ക്ലാസിൽ പൊതുവായും 6. 9 ക്ലാസുകളിൽ വിഷയാടിസ്ഥാനത്തിലും സംഘടിപ്പിക്കേണ്ടതാണ്.

4) മൂന്നാം ക്ലാസിലെ അധ്യാപകർക്ക് ഭാഷ (മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട), ഗണിതം, പരിസരപഠനം എന്നീ വിഷയങ്ങളിൽ ഒരുമിച്ചുള്ള പരിശീലനമാണ്. ആറാം ക്ലാസിൽ ഭാഷ (മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട), ഗണിതം, അടിസ്ഥാനശാസ്ത്രം, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളിലും ഒൻപതാം ക്ലാസിൽ ഭാഷ (മലയാളം, ഇംഗ്ലീഷ്,തമിഴ്, കന്നട), ഗണിതം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളിലും വിഷയാടിസ്ഥാനത്തിലുള്ള പരിശീലനവും സംഘടി പ്പിക്കേണ്ടതാണ്.

5) ബി.ആർ.സിതല അധ്യാപക സംഗമത്തിൽ അംഗീകൃത അൺ എയ്‌ഡഡ് സ്‌കൂളുകളിലെ അധ്യാപകരെയും പങ്കെടുപ്പിക്കേണ്ടതാണ്.

6) എല്ലാ പ്രഥമാധ്യാപകരെയും എസ്.ആർ.ജി കൺവീനർമാരെയും ബന്ധപ്പെട്ട വിഷയങ്ങ ളിലെ എല്ലാ അധ്യാപകരെയും ബി.ആർ.സിതല സ്പെഷ്യൽ ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുപ്പിക്കേണ്ടതാണ്.

7) ഹൈസ്‌കൂൾ വിഭാഗത്തിൽ ഓരോ വിദ്യാഭ്യാസ ജില്ലയിലും ഉള്ള ബി.ആർ.സികൾ/ഉപ ജില്ലകൾ ഒൻപതാം ക്ലാസിൽ പഠിപ്പിക്കുന്ന അധ്യാപകരുടെ എണ്ണം വിഷയാടിസ്ഥാന ത്തിൽ ശേഖരിച്ച് ബി.പി.സിമാർ ചർച്ച ചെയ്‌ത് ക്ലബ് ചെയ്യേണ്ട വിഷയങ്ങൾ, പരിശീ ലന കേന്ദ്രങ്ങൾ എന്നിവ സംബന്ധിച്ച് ധാരണ ഉണ്ടാക്കേണ്ടതാണ്.

8) ക്ലസ്റ്റർ പരിശീലന കേന്ദ്രങ്ങൾ ഏതാണെന്ന് ബന്ധപ്പെട്ട എല്ലാവരെയും മുൻകൂട്ടി അറി യിക്കേണ്ടതാണ്.

9) ക്ലസ്റ്റർ പരിശീലന കേന്ദ്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ എല്ലാ അധ്യാപകർക്കും യാത്രയ്ക്ക് സൗകര്യപ്രദമായതും ഭൗതിക സൗകര്യങ്ങൾ ലഭ്യമായതുമായ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കേണ്ടതാണ്.

10) സ്പെഷ്യൽ ക്ലസ്റ്റർതല അധ്യാപക സംഗമത്തിൻ്റെ സുഗമമായ നടത്തിപ്പിന് ബി.ആർ.സി. തലത്തിലും വിദ്യാഭ്യാസ ജില്ലാതലത്തിലും, ജില്ലാതലത്തിലും ഏകോപന യോഗങ്ങൾ സംഘടിപ്പിക്കേണ്ടതും മുന്നൊരുക്കങ്ങൾ നടത്തേണ്ടതും എല്ലാതലത്തിലും മോണിറ്റ റിംഗ് സമിതി രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതുമാണ്.