സ്പെഷൽ ഫീസ് – പിരിവും വിനിയോഗവും

June 19, 2023 - By School Pathram Academy
  • സ്പെഷൽ ഫീസ് – പിരിവും വിനിയോഗവും

സ്പെഷൽ ഫീസ് – പിരിവും വിനിയോഗവും നോട്ടിഫിക്കേഷൻ 1969 ഫെബ്രുവരി 18 കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്തത്.

Go (p) 49/69 Edn. 1969, Edn. 1969 ജനുവരി 24 തിരുവനന്തപുരം എസ്. GO(P)46 ആർ. ഒ. നമ്പർ 69/ 69 കെ. ഇ. ആർ. അദ്ധ്യായം 12 ചട്ടം (11) ഉപ ചട്ടം 4) അനുസരിച്ച് സ്പെഷൽ ഫീസ് പിരിക്കുന്നതിനും ഗവൺമെന്റ് താഴെ കുറിക്കുന്ന ചട്ടങ്ങൾ പുറപ്പെടുവിക്കുന്നു (ഇവ 1.6.69 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്)

  • ചട്ടങ്ങൾ

1. കെ. ഇ. ആർ അധ്യായം 12, ചട്ടം 11 അനുസരിച്ച് പിരിക്കുന്ന സ്പെഷൽ ഫീസും ഫണ്ടിൽ അടയ്ക്കേണ്ടതായ മറ്റു വരവും ചേർന്നതാണ്. സ്കൂൾ സ്പെഷൽ ഫീസ് ഫണ്ട്, പ്രൈവറ്റ് സ്കൂളുകളെ സംബന്ധിച്ചിടത്തോളം മാനേജർ നൽകുന്ന സംഭാവനകളും ഈ ഫണ്ടിൽ അടയ്ക്കാവുന്നതാണ്.

2. കെ. ഇ. ആർ. അധ്യായം 12 ചട്ടം, 11 ഉപചട്ടം 1 ൽ ചേർത്തിരിക്കുന്ന ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്നതാണ് പിരിക്കാവുന്ന സ്പെഷൽ ഫീസുകളുടെ നിരക്ക്

3. പൊതുവായോ പ്രത്യേകമായ ഉത്തരവു മൂലം ഗവൺമെന്റ് നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് സ്പെഷൽ ഫീസ് ഫണ്ട് നിക്ഷേപിക്കണം.

4. സ്പെഷൽ ഫീസ് ഓരോ ഇനത്തിനും

എ) വരവും ചെലവും കാണിക്കുന്ന കാഷ് ബുക്ക്

ബി) വാങ്ങിക്കുന്നതും ഉപയോഗിക്കുന്നതും ആയ സാധനങ്ങളുടെ സ്റ്റോക്ക് രജിസ്റ്ററും ഹെഡ്മാസ്റ്റർ എഴുതി സൂക്ഷിക്കണം. ഹോബീസും ക്രാഫ്റ്റും ഫീസിന്റെ കാര്യത്തിൽ ഉൽപന്നങ്ങളുടെ സ്റ്റോക്ക് രജിസ്റ്ററും അസംസ്കൃത സാധനങ്ങളുടെ വിതരണ രജിസ്റ്ററും പെർമനന്റ് എഴുതി സൂക്ഷിക്കണം.

5. കാഷ്ബുക്കും സ്റ്റോക്ക് രിജസ്റ്ററും മെഷിൻ നമ്പറിട്ട പേജുകളുള്ളതും നന്നായി ബൈൻഡു ചെയ്തതുമായി ബുക്കുകൾ ആയിരിക്കണം. കേരള ട്രഷറി കോഡ് രണ്ടാം വാല്യം 7 (എ) ഫോറത്തിലായിരിക്കണം. കാഷ്ബുക്ക്, കേരള ഫൈനാൻസ് കോഡ് 160, 161 ചട്ടങ്ങൾ അനുസരിച്ച് കാലാകാലം ഗവൺമെന്റും വിദ്യാ ഭ്യാസ ഡയറക്ടറും നൽകുന്ന നിർദ്ദേശങ്ങൾക്ക് വിധേയമായും സ്പെഷൽ ഫീസ് ഫണ്ട് ഹെഡ്മാസ്റ്റർ പ്രവർത്തിപ്പിക്കണം.

6. ഈ ചട്ടങ്ങൾ അനുസരിച്ച് കാലകാലം ഗവൺമെന്റും വിദ്യാഭ്യാസ ഡയറക്ടരും നൽകുന്ന നിർദ്ദേശങ്ങൾക്ക് വിധേയമായും ഹെഡ്മാസ്റ്റർ പ്രവർത്തിക്കണം.

7. സ്പെഷൽ ഫീസ് അക്കൗണ്ടിൽ G0(P) 113/74/Ged/date 1.06.174) 50 രൂപയിൽ കവിയാത്ത ഒരു തുക എപ്പോഴും പെർമനന്റ് അഡ്വാൻസായി ഹെഡ്മാസ്റ്റർക്ക് കൈവശം വെച്ചുകൊണ്ടിരിക്കാവുന്ന താണ്.

8. (1) ക്വട്ടേഷൻ ക്ഷണിക്കാതെ 15000 രൂപയിൽ കവിയാത്ത തുകയ്ക്കുള്ള വാങ്ങലുകൾ ഹെഡ്മാസ്റ്റർക്ക് നിർവഹിക്കാം. 15000 രൂപയിൽ കവിഞ്ഞുള്ള തുകയ്ക്കുള്ള വാങ്ങലുകൾ നടത്തുമ്പോൾ മത്സര നിരക്കുകൾ (Competitive Quotation) ഹെഡ്മാസ്റ്റർ ക്ഷണിക്കേണ്ടതാണ്. വിശദമായ വിശിഷ്ട വിവരണങ്ങളും വാങ്ങിക്കാനുള്ള സാധനങ്ങളുടെ എണ്ണവും ക്വട്ടേഷൻ ക്ഷണിച്ചു. കൊണ്ടുള്ള നോട്ടീസിൽ കാണിച്ചിരിക്കണം. മത്സര നിരക്കുകൾ ലഭിക്കാൻ പ്രധാന വ്യവസായ സ്ഥാപനങ്ങളിൽ എഴുതി അയക്കണം (29.01.87ലെ ജി. ഒ. പി. 21/87 പൊതു വിദ്യാഭ്യാസ വകുപ്പ്)

(2) നോട്ടീസിൽ പറഞ്ഞിരിക്കുന്ന തീയതിയും സമയത്തു മാത്രമേ ക്വട്ടേഷൻ അടങ്ങിയിട്ടുള്ള കവർ ഹെഡ്മാസ്റ്റർ തുറക്കാവൂ. കവർ തുറന്നു കഴിഞ്ഞാലുടൻ ഓരോ ക്വട്ടേഷനിലും സമയവും തീയതിയും രേഖപ്പെടുത്തി, ഹെഡ്മാസ്റ്റർ ഇനീഷ്യൽ ചെയ്യണം. നിയന്ത്രേണ ഉദ്യോഗസ്ഥർക്ക് പരിശോധിക്കാൻ വേണ്ടി നോട്ടീസ് ക്വട്ടേഷനും ക്വട്ടേഷൻ അടക്കം ചെയ്തിരിക്കുന്ന കവറും ഫയലുകളും ഫയലുകളിൽ സൂക്ഷിക്കണം. മേന്മയ്ക്ക് ദോഷം തട്ടാതെ ഏറ്റവും കുറഞ്ഞ തുകയ്ക്കുള്ള ക്വട്ടേഷൻ സാധരണ വിശദമായി ക്വട്ടേഷനിൽ എഴുതി ഹെഡ്മാസ്റ്റർ ഒപ്പിടണം.

9. ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥന്മാരും പ്രൈവറ്റ് സ്കൂളുകളെ സംബന്ധിച്ച് മാനേജർമാരും ആവശ്യപ്പെടുമ്പോൾ പരിശോധനക്ക് നൽകുന്നതിനുവേണ്ടി ഓരോ ഇനം സ്പെഷൽ ഫീസിന്റെയും ചെലവുകൾ സംബന്ധിച്ചുള്ള ഇൻവോയിസുകളും വൗച്ചറുകളും ക്രമനമ്പറിട്ട് ഫയിൽ സൂക്ഷിക്കണം. സ്കൂളുകളിലെ സ്റ്റാഫംഗങ്ങളിൽ നിന്നുള്ള വൗച്ചറുകൾ സ്വീകരിക്കാൻ പാടില്ല.

10. കെ. ഇ. ആർ. അധ്യായം 12 ചട്ടം 1 പറയുന്ന എല്ലാ ഇനം സ്പെഷൽ ഫീസും പിരിക്കണം. ഏതെങ്കിലും ഒന്ന് പിരിക്കാതിരിക്കുന്നത് ഗുരുതരമായ ക്രമക്കേടായി പരിഗണിക്കപ്പെടും.

11. ഫണ്ടിൽ ലഭിക്കുന്ന പലിശ സ്റ്റേഷനറി ഫീസിന്റെ കണക്കിൽ ചേർക്കപ്പെടും. പാസ് ബുക്കിൽ പലിശ രേഖപ്പെടുത്തുമ്പോൾ  സ്റ്റേഷനറി ഫീസിന്റെ കണക്കിലും അത് ചേർക്കേണ്ടതാണ്.

12. സ്പെഷൽ ഫീസിനത്തിൽ പിരിക്കുന്ന എല്ലാ തുകകളും ആദ്യം ഫണ്ടിൽ അടയ്ക്കേണ്ടതും പിന്നീട് ആവശ്യാനുസരണം പിൻവലിക്കേണ്ടതുമാണ്.

13. സ്പെഷൽ ഫീസിന്റെ ഫയിൻ ഗെയിംസ് ഫീസ് അക്കൗണ്ടിൽ ചേർക്കപ്പെടും.

14. ആവശ്യം വരുമ്പോൾ മാത്രമേ പണം പിൻവലിക്കാവൂ. പണം പിൻവലിച്ച് ദീർഘകാലം കൈവശം വെക്കരുത്. മതിയായ കാരണം കൂടാതെ പണം പിൻവലിക്കുകയും പിന്നീട് അത് തിരിച്ചടയ്ക്കുകയും ചെയ്യുന്നത് പൊതുമുതലിന്റെ താൽക്കാലിക ദുർവിനിയോഗമായി പരിഗണിക്കപ്പെടും

15. ഒരു അക്കൗണ്ടിൽ നിന്നും മറ്റോന്നിലേക്ക് ഹെഡ്മാസ്റ്റർ പണം മാറ്റാൻ പാടില്ല. അപ്രകാരം മാറ്റണമെങ്കിൽ എഡ്യുക്കേഷണലാ ഫീസറുടെ മുൻകൂട്ടിയുള്ള അനുവാദം ഹെഡ്മാസ്റ്റർ വാങ്ങണം.

16 (1)സ്പെഷൽ ഫീസിന്റെ ശരിയായ വിനിയോഗത്തിന് ഹെഡ്മാസ്റ്ററെ ഉപദേശിക്കാൻ ഓരോ സ്കൂളിനും ഓരോ കമ്മിറ്റി ഉണ്ടായിരിക്കണം.

2. കമ്മറ്റിയിൽ താഴെ കുറിക്കുന്ന അംഗങ്ങൾ വേണം

(എ) സ്കൂളിലെ ഏറ്റവും സീനിയറായ അധ്യാപകൻ

(ബി) ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ (ഒന്നിൽ കൂടുതൽ ഉള്ളപ്പോൾ ഹൈസ്കൂളിലെ ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ. )

(സി) സ്റ്റാഫ് കൗൺസിൽ തിരഞ്ഞെടുക്കുന്ന മൂന്നിൽ കുറയാ തെയും അഞ്ചിൽ കവിയാതെയും ഉള്ള അംഗങ്ങൾ

(ഡി) സ്കൂൾ ലീഡർ

(ഇ) മാനേജർ

(എഫ്) സ്കൗട്ട് മാസ്റ്ററിലും ഗൈഡ് ക്യാപറ്റനിലും സീനിയറായിട്ടുള്ളയാൾ

(ജി) സ്കൂളിലെ സീനിയറായി ക്രാഫ്റ്റ്, പ്രവൃത്തി പരിചയ അധ്യാപകൻ

(ജി. ഒ. (പി) 88 /74 പൊതുവിദ്യാഭ്യാസ വകുപ്പ് തീയതി 20.05.1974

Category: School News

Recent

Load More