സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം : എല്ലാ സ്‌കൂളുകളും രജിസ്റ്റര്‍ ചെയ്യണം

October 16, 2022 - By School Pathram Academy

സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം: സ്‌കൂളുകള്‍ രജിസ്റ്റര്‍ ചെയ്യണം

 

പൊതുവിദ്യാഭ്യാസ വകുപ്പും ഊര്‍ജ വകുപ്പിന് കീഴിലെ എനര്‍ജി മാനേജ്മെന്റ് സെന്ററും സംയുക്തമായി നടത്തി വരുന്ന ഊര്‍ജ സംരക്ഷണ ക്യാമ്പയിനായ സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാമിലേക്ക് ജില്ലയിലെ എല്ലാ എല്‍.പി, യു.പി, ഹൈസ്‌കൂള്‍ സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യണം. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ്, സി.ബി.എസ്.ഇ, നവോദയ, സെന്‍ട്രല്‍ സ്‌കൂളുകള്‍ എന്നിവ അതത് വിദ്യാഭ്യാസ ജില്ലാ പരിധിയില്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണം.

ഊര്‍ജ സംരക്ഷണ ബോധവത്കരണ പരിപാടികള്‍, വിദ്യാര്‍ഥികള്‍ക്കുള്ള വിവിധ മത്സരങ്ങള്‍, വിദ്യാലയങ്ങള്‍ക്കുള്ള ഊര്‍ജ സംരക്ഷണ പദ്ധതികള്‍, ഉപകരണ വിതരണം, അധ്യാപക ശില്‍പശാലകള്‍ എന്നിവയാണ് മുഖ്യ പരിപാടികള്‍. മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ സ്‌കൂള്‍ രജിസ്ട്രേഷന് 9349791238 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Category: News