സ്‌മൈല്‍ കേരള വായ്പാ പദ്ധതി; അപേക്ഷ ക്ഷണിച്ചു

March 05, 2022 - By School Pathram Academy

സ്‌മൈല്‍ കേരള വായ്പാ പദ്ധതി; അപേക്ഷ ക്ഷണിച്ചു

 

 

കോവിഡ് -19 ബാധിച്ച് മുഖ്യ വരുമാനാശ്രയമായ വ്യക്തി മരിച്ച കുടുംബങ്ങളെ (പട്ടികവര്‍ഗ /ന്യൂനപക്ഷ /പൊതുവിഭാഗം) സഹായിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വനിതാ വികസന കോര്‍പറേഷന്റെയും സംയുക്ത സംരഭമായ സ്‌മൈല്‍ കേരള സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

 

ആറ് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് വായ്പയായി ലഭിക്കുന്നത്. വായ്പാ തുകയുടെ 20 ശതമാനം അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപവരെ സബ്‌സിഡി ലഭിക്കും. 18 വയസിനും 25 വയസിനുമിടയില്‍ പ്രായമുളള മുഖ്യ വരുമാനാശ്രയമായ വ്യക്തി കോവിഡ് ബാധിച്ച് മരിച്ചാല്‍ അവരുടെ വനിതകളായ ആശ്രിതര്‍ക്കാണ് വായ്പ ലഭിക്കുക. ഇവരുടെ കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷക കേരളത്തില്‍ സ്ഥിര താമസക്കാരിയായിരിക്കണം. വിശദ വിവരങ്ങള്‍ക്കും അപേക്ഷയ്ക്കുമായി www.kswdc.org വെബ് സൈറ്റിലോ 9496015008/11 നമ്പറിലോ ബന്ധപ്പെടാം

Category: News