സ്റ്റാഫംഗങ്ങളുടെ വിശദാംശങ്ങൾ ചേർക്കുമ്പോഴും എഡിറ്റ് ചെയ്യുമ്പോഴും പ്രഥമാധ്യാപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

July 17, 2022 - By School Pathram Academy

Staff Statement

 

സ്കൂളിലെ ജീവനക്കാരുടെ വിശദാംശങ്ങളാണ് സമന്വയയിലെ Staff statement ൽ രേഖപ്പെടുത്തേണ്ടത്. Repository എന്ന ടാബിൽ മുൻ വർഷം നൽകിയ സ്റ്റാഫ് ലിസ്റ്റ് കാണാവുന്നതാണ്. ഇതിൽ മാറ്റമുണ്ടെങ്കിൽ മാറ്റം വരുത്തി സേവ് ചെയ്യേണ്ടതാണ്. Sync from Sampoorna എന്ന ലിങ്ക് ഉപയോഗിച്ചും സമ്പൂർണ്ണയിലെ സ്റ്റാഫ് ലിസ്റ്റ് സമന്വയയിലേക്ക് മാറ്റാവുന്നതാണ്.

ഇത് വിശദമായി പരിശോധിച്ച് ഓരോരുത്തരുടെയും ഉദ്യോഗപ്പേര്, സേവനം ആരംഭിച്ച തീയതി, മുൻകാല സേവനം, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ എല്ലാ ഫീൽഡുകളും സേവനപുസ്തകവുമായി ഒത്തു നോക്കി ശരിയെന്നു ബോധ്യപ്പെട്ട് മാറ്റമുണ്ടെങ്കിൽ അത് രേഖപ്പെടുത്തി അപ്ഡേറ്റ് ചെയ്യണം.

ജീവനക്കാരുടെ വിവരങ്ങൾ കാറ്റഗറി തിരിച്ച്, സീനിയോറിറ്റി ക്രമത്തിലാണ് രേഖപ്പെടുത്തേണ്ടത്. ജീവനക്കാരുടെ സേവനം സംബന്ധിച്ച വിവരങ്ങൾ ഒരിക്കൽ രേഖപ്പെടുത്തി കൺഫേം ചെയ്തു കഴിഞ്ഞാൽ പിന്നീട് എഡിറ്റു ചെയ്യാൻ സാധിക്കുന്നതല്ല എന്നതിനാൽ ഇക്കാര്യത്തിൽ പ്രഥമാധ്യാപകർ അതീവ ശ്രദ്ധ പുലർത്തേണ്ടതാണ്.

 

14/07/2022 തീയ്യതിയിലെ സ്റ്റാഫ് ലിസ്റ്റാണ് സമന്വയയിൽ അപ്ഡേഷന് ആധാരമാക്കേണ്ടത്. ഈ സർക്കുലർ പുറപ്പെടുവിക്കുന്നതിന് മുമ്പുതന്നെ സ്റ്റാഫ് വിവരങ്ങൾ കൺഫേം ചെയ്ത സ്കൂളുകൾ,വിവരങ്ങളിൽ വ്യത്യാസമുണ്ടെങ്കിൽ അതാത് ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുമായി ബന്ധപ്പെട്ട് റീസെറ്റ് ചെയ്ത് അപ്ഡേഷൻ വരുത്തേണ്ടതാണ്.

 

പ്രഥമാധ്യാപകൻ സ്റ്റാഫംഗങ്ങളുടെ വിശദാംശങ്ങൾ ചേർക്കുമ്പോഴും എഡിറ്റ് ചെയ്യുമ്പോഴും താഴെപറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

സ്റ്റാഫ് ലിസ്റ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത് സ്പാർക്ക് മുഖേന ലഭിക്കുന്ന ഡാറ്റ ആയതിനാൽ ‘സമന്വയ’യിലെ അവരുടെ ശരിയായ തസ്തിക തിരഞ്ഞെടുത്ത് ടി ജീവനക്കാരുടെ സേവനം സംബന്ധിച്ച വിശദാംശങ്ങൾ കൃത്യമായി രേഖപ്പെടുത്തണം.

 

എയ്ഡഡ് സ്കൂളിലെ അധ്യാപകരുടെ തുടർച്ചയായ സേവനം ആരംഭിച്ച തീയതി എന്ന ഫീൽഡിൽ അവരുടെ നിലവിലുള്ള തസ്തികയിലെ തുടർച്ചയായ സേവനത്തീയതിയാണ്. രേഖപ്പെടുത്തേണ്ടത്. മുൻകാല സർവീസ് കാലയളവ് ആയതിനുള്ള കോളത്തിൽ ചേർക്കണം.

 

സർക്കാർ സ്കൂളിലെ അധ്യാപകരുടെ കാറ്റഗറി അടിസ്ഥാനപ്പെടുത്തിയുള്ള സീനിയോറിറ്റി അനുസരിച്ചാകണം അവരുടെ സേവന വിവരങ്ങൾ രേഖപ്പെടുത്തേണ്ടത്. അവരുടെ നിയമനരീതി (പി.എസ്.സി, ഐ.ഡി.റ്റി, ബെ ട്രാൻസ്ഫർ, പ്രൊമോഷൻ, ആശ്രിത നിയമനം, മുതലായവ) സംബന്ധിച്ച കോളം നിർബന്ധമായും സേവനപുസ്തകം നോക്കിത്തന്നെ പൂരിപ്പിക്കേണ്ടതാണ്.

നിയമനരീതി അന്തർജില്ലാസ്ഥലം മാറ്റമാണെങ്കിൽ നിലവിലുള്ള ജില്ലയിൽ സേവനം ആരംഭിച്ച തീയതി മാത്രമേ രേഖപ്പെടുത്തണ്ടതുള്ളു. മറ്റൊരു ജില്ലയിൽ സർക്കാർ സർവീസിൽ തുടർന്നു വരവെ നിലവിലെ ജില്ലയിൽ പി.എസ്.സി മുഖേന പുതിയ നിയമനം ലഭിച്ചാലും നിലവിലെ ജില്ലയിൽ ജോലിയിൽ പ്രവേശിച്ച തീയതിയാണ് ചേർക്കേണ്ടത്.

 

മാതൃവിദ്യാലയത്തിൽ തസ്തിക നഷ്ടപ്പെട്ട് മറ്റ് സ്കൂളുകളിലേക്ക് പുനർവിന്യസിക്കപ്പെട്ട (ഡിപ്ലോയ്ഡ്) എയ്ഡഡ് അധ്യാപകരുടെ വിവരങ്ങൾ രേഖപ്പെടുത്തേണ്ടത് മാതൃവിദ്യാലയത്തിലെ പ്രഥമാധ്യാപകനാണ്. ടിയാളെ ഏത് സ്കൂളിലേക്കാണോ പുനർവിന്യസിച്ചിരിക്കുന്നത്. ആ സ്കൂളിലെ സ്റ്റാഫ് ലിസ്റ്റിൽ – Deployed from എന്ന ടാബിൽ ടിയാൾമാരുടെ വിവരം ലഭ്യമാണ് എന്ന് ടി. സ്കൂളിലെ പ്രഥമാധ്യാപകൻ ഉറപ്പുവരുത്തേണ്ടതാണ്. ടി അധ്യാപകരുടെ വിവരം പുനർവിന്യസിക്കപ്പെട്ട വിദ്യാലയത്തിലെ പ്രഥമാധ്യാപകൻ എന്റർ ചെയ്യേണ്ടതില്ല എന്നു പ്രത്യേകം ശ്രദ്ധിക്കുക.

 

• ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്നവരെയും വർക്ക് അറേഞ്ച്മെന്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്നവരെയും അവർ നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അല്ലെങ്കിൽ ഓഫീസിന്റെ വിശദാംശങ്ങളും മാതൃവിദ്യാലയത്തിലെ പ്രഥമാധ്യാപകൻ തന്നെ രേഖപ്പെടുത്തേണ്ടതാണ്.

 

– 08.04.2022 ലെ എച്ച്2/06/2022 കത്തിൽ പരാമർശിക്കപ്പെട്ട പ്രകാരം മാതൃസ്കൂൾ നിലവില്ലാത്ത സംരക്ഷിത ജീവനക്കാർക്ക് പുനർവിന്യസിക്കപ്പെട്ട സ്കൂളിലേക്ക് സ്പാർക്ക് ട്രാൻസ്ഫർ ചെയ്ത് പുനർവിന്യസിച്ച സ്കൂളിൽ നിന്നും ശമ്പള വിതരണം നടത്തണമെന്ന് അറിയിച്ചിട്ടുള്ള സാഹചര്യത്തിൽ ഇത്തരം അധ്യാപകർ ജീവനക്കാർ നിലവിൽ ജോലിചെയ്യുന്ന സ്കൂളിലെ സ്റ്റാഫ് ലിസ്റ്റിൽ തന്നെ ഇവരെ ഉൾപ്പെടുത്തേണ്ടതാണ്.

 

.അധ്യാപക പാക്കേജ് വഴി പൂളിംഗ് വ്യവസ്ഥയിൽ ക്ലബ് ചെയ്യപ്പെട്ട സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ സേവനം സംബന്ധിച്ച വിശദാംശങ്ങൾ, ടിയാളുടെ ശമ്പളം വിതരണം ചെയ്യുന്ന സ്കൂളിലെ പ്രഥമാധ്യാപകനാണ് രേഖപ്പെടുത്തേണ്ടത്.

 

അധ്യാപക പാക്കേജ് വഴി ബി.ആർ.സി.കളിലും യു.ആർ.സി കളിലും ക്ലസ്റ്റർ കോ ഓർഡിനേറ്റർ ആയി ജോലി ചെയ്യുന്നവരുടെയും മാത്യവിദ്യാലയത്തിലെ പ്രഥമാധ്യാപകൻ രേഖപ്പെടുത്തണ്ടതാണ്.

 

നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ വിശദാംശങ്ങൾ add the new school staff എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തേണ്ടതാണ്.

 

* മതിയായ കുട്ടികൾ ഇല്ലാത്ത സ്കൂളിൽ സ്ഥിരം തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനാംഗീകാരം ലഭിച്ചവരുടെ വിവരം അനുവദനീയ തസ്തികയിൽ തന്നെ ഉൾക്കൊള്ളിക്കേണ്ടതാണ്.പെൻ നമ്പർ ലഭിക്കാത്ത അധ്യാപകർക്ക് അത് ചേർക്കേണ്ടതില്ല.

 

* സ്ഥാനക്കയറ്റം ലഭിച്ച് സ്ഥാനക്കയറ്റത്തിന് അംഗീകാരം ലഭിക്കാത്ത ജീവനക്കാരെ പെൻഡിങ്ങ് പ്രമോഷൻ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തേണ്ടതാണ്

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More