സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിക്ക് അപേക്ഷിക്കാം
സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിക്ക് അപേക്ഷിക്കാം
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിക്കാന്‍ താല്പര്യമുള്ള സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് ഹൈസ്‌കൂളുകളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു.
നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം www.keralapolice.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് സ്‌കൂള്‍ പ്രധാന അധ്യാപകര്‍ കൃത്യമായി പൂരിപ്പിച്ച് സെപ്റ്റംബര്‍ 13ന് വൈകിട്ട് അഞ്ചിനു മുമ്പായി [email protected] എന്ന ഈമെയില്‍ വിലാസത്തില്‍ അയയ്ക്കണം.
അപേക്ഷയും അനുബന്ധ രേഖകളും പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫീസില്‍ നേരിട്ടും സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2432655 എന്ന നമ്പറില്‍ വിളിക്കാം.