സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഇക്കൊല്ലത്തെ സ്കൂൾതല മധ്യവേനലവധി ക്യാമ്പ് പ്രമേയം കൊണ്ട് ശ്രെദ്ധേയമാകുന്നു….

May 06, 2023 - By School Pathram Academy

സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഇക്കൊല്ലത്തെ സ്കൂൾതല മധ്യവേനലവധി ക്യാമ്പ് പ്രമേയം കൊണ്ട് ശ്രെദ്ധേയമാകുന്നു….

അയാം ദി സൊല്യൂഷൻ എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ക്യാമ്പ് ഒരുക്കുന്നത്. നാലു ദിവസങ്ങളിലായി 10 സെഷനുകളും 14 ആക്ടിവിറ്റികളും ആണ് ക്യാമ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പരിസ്ഥിതി, സമൂഹം, സമ്പദ് വ്യവസ്ഥ എന്നിവയിലെ പ്രതികൂല പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ട് എട്ട് മാർഗ്ഗങ്ങളാണ് ക്യാമ്പിൽ അവതരിപ്പിക്കുന്നത്.

പരിസ്ഥിതി സംരക്ഷിക്കുന്നതിനും പ്രാദേശിക സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിനും സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിര ഉപഭോഗം അത്യാവശ്യമാണ്. ഇതിനുവേണ്ട മാർഗങ്ങളാണ് ക്യാമ്പിൽ പ്രാവർത്തികമാക്കുന്നത്.

കുട്ടികളെ മികച്ച പൗരൻമാരായി വളർത്തിയെടുക്കുന്നതിൽ മികച്ച സംഭാവന ചെയ്യുന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്രോഗ്രാം എല്ലാം മധ്യ വേനലവധിക്കാലത്തും കുട്ടികൾക്കായി ഇത്തരം ക്യാമ്പ് സംഘടിപ്പിച്ചു വരുന്നു.

 

Category: News