സ്റ്റേറ്റ് എജുക്കേഷണൽ അച്ചൂവ്മെന്റ് പരീക്ഷ നടത്തിപ്പിന്റെ പൂർണ്ണ ചുമതല അതത് സ്കൂൾ പ്രഥമ അധ്യാപകർക്ക്. SEAS മാതൃക പരീക്ഷകൾ കഴിഞ്ഞ ശേഷം ?
SEAS മാതൃക പരീക്ഷകൾ കഴിഞ്ഞ ഉടൻ ഓരോ ക്ലാസിലെയും ഓ എം ആർ ഷീറ്റുകൾ പ്രത്യേകം പാക്കറ്റുകളിൽ ആക്കി ഇൻവിജിലിയേറ്റർമാർ പ്രഥമ അധ്യാപകരെ ഏൽപ്പിക്കേണ്ടതാണ്.
പരീക്ഷ പൂർത്തിയായി കഴിഞ്ഞാൽ അന്നേ ദിവസം തന്നെ ഉച്ചയ്ക്കു ശേഷം ഒ എം ആർ ഷീറ്റുകൾ അടങ്ങിയ പാക്കറ്റുകൾ അതത് സ്കൂൾ പ്രധാന അധ്യാപകർ ഉത്തര സൂചികകളുടെ അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തുന്നതിനായി ബന്ധപ്പെട്ട ടീച്ചർക്ക് ചുമതല നൽകി കൈമാറേണ്ടതാണ്.
മൂല്യനിർണയം നടത്തുന്ന അധ്യാപകർ ബി.ആർ.സികളിൽ നിന്ന് നൽകുന്ന ക്രോഡീകരണ ഷീറ്റിൽ കുട്ടികളുടെ പ്രതികരണങ്ങളുടെ ക്രോഡീകരണം നടത്തി പ്രസ്തുത ഷീറ്റ് മാത്രം ബി.ആ.ർസിയിൽ ലഭ്യമാക്കേണ്ടതാണ്.
ബി ആർ സികൾ ഇപ്രകാരം ഓരോ സ്കൂളിൽ നിന്നും ലഭിക്കുന്ന ഫല ക്രോഡീകരണ ഷീറ്റുകളിലെ സ്കോറുകൾ അടുത്തദിവസം ഒക്ടോബർ 18 ന് സമഗ്ര ശിക്ഷ കേരളം വഴി നൽകുന്ന ലിങ്കിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
പ്രസ്തുത പ്രവർത്തനങ്ങൾക്ക് സി ആർ സി സി മാരുടെ സഹായം ഉറപ്പാക്കേ ണ്ടതാണ്.
സ്കൂളുകളിൽ മൂല്യനിർണയത്തിന്റെ ക്രോഡീകരണം നടത്തുന്നതിനുള്ള ഫോറം ഫോട്ടോകോപ്പിയെടുത്ത് ബി ആർ സികളിൽ നിന്നും സ്കൂളുകൾക്ക് നൽകണം.
ഫോട്ടോകോപ്പി എടുക്കുന്നതിന് ഓരോ പേജിനും പരമാവധി ഒരു രൂപ ഇതിനായി വിനിയോഗിക്കാവുന്നതാണ്.
പ്രസ്തുത ഫോറത്തിന്റെ ഫോർമാറ്റ് സംസ്ഥാന ഓഫീസിൽ നിന്നും ജില്ലാ ഓഫീസ് വഴി ബി ആർ സികൾക്ക് ലഭ്യമാക്കുന്നതാണ് .
പരീക്ഷ നടത്തിപ്പിന്റെ പൂർണ്ണ ചുമതല അതത് സ്കൂൾ പ്രഥമ അധ്യാപകർക്ക് ആയിരിക്കും.
പരീക്ഷ നടത്തിപ്പിനു മുന്നോടിയായി സ്കൂളുകളിൽ മതിയായ ക്രമീകര ണങ്ങൾ ഏർപ്പെടുത്തേണ്ടതാണ്.
ഇൻവിജലേഷൻ ചുമതല അതാത് സ്കൂൾ അധ്യാപകർക്ക് മുൻകൂട്ടി നിശ്ചയിച്ച് നൽകേണ്ടതാണ്.
സുതാര്യമായും മാനദണ്ഡങ്ങൾ പാലിച്ചും പരീക്ഷയുടെ മൂല്യനിർണയം നടക്കുന്നു എന്ന് പ്രഥമ അധ്യാപകർ ഉറപ്പുവരുത്തേണ്ടതാണ് .
പരീക്ഷാ മൂല്യനിർണയം പരീക്ഷ പല ക്രോഡീകരണം തുടങ്ങിയവ നൽകിയിട്ടുള്ള നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ സമയബന്ധിതമായി നടക്കുന്നുവെന്ന് പ്രഥമ അധ്യാപകർ ഉറപ്പുവരുത്തേണ്ടതാണ്.
പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ ഡിപിസി, വിദ്യാകരം കിരണം ജില്ലാ കോഡിനേറ്റർ/ ഡി പി ഒ, ആർ ഡി സി എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ സന്ദർശനവും പരീക്ഷ സംബന്ധമായ പ്രവർത്തനങ്ങളുടെ മോണിറ്ററിങ്ങും നടത്തേണ്ടതാണ് .
ഒക്ടോബർ 17 ന് നടക്കുന്ന മാതൃകാ പരീക്ഷയ്ക്ക് ആവശ്യമായ ഒ എം ആർ ഷീറ്റുകളുടെ പാക്കറ്റുകൾ ഒക്ടോബർ 12 മുതൽ ജില്ലാ ഓഫീസുകളിൽ മുഖേന എത്തിക്കും.