സ്വകാര്യ നിമിഷങ്ങൾ മൊബൈൽ ഫോൺ ഗ്യാലറികളിൽ സൂക്ഷിച്ചിരിക്കുന്നവർ ശ്രദ്ധിക്കുക 

March 28, 2022 - By School Pathram Academy

സ്വകാര്യ നിമിഷങ്ങൾ മൊബൈൽ ഫോൺ ഗ്യാലറികളിൽ സൂക്ഷിച്ചിരിക്കുന്നവർ ശ്രദ്ധിക്കുക.

 

ആവശ്യപ്പെടുന്ന അനുമതികൾ എല്ലാം സമ്മതിച്ച് നമ്മൾ പല ആപ്പുകളും ഫോണിൽ ഇന്‍സ്ടാള്‍ ചെയ്യുന്നു. നാം അറിയാതെ തന്നെ നമ്മുടെ ഫോണിലെ വിവരങ്ങളും ഫയലുകളും ചോർത്തപ്പെടാനുള്ള സാദ്ധ്യതകൾ തള്ളിക്കളയാനാവില്ല.

 

മൊബൈല്‍ ഫോണില്‍ രഹസ്യ ആപ്ലിക്കേഷന്‍ ഉടമപോലും അറിയാതെ സ്ഥാപിക്കുവാൻ തട്ടിപ്പ് സംഘങ്ങൾക്ക് കഴിയും. അപരിചിത സന്ദേശങ്ങളിലൂടെ ലഭിക്കുന്ന ലിങ്കുകളിലൂടെ മൊബൈൽ ഫോൺ ഗ്യാലറികളുടെ നിയന്ത്രണം കൈവശപ്പെടുത്തി തട്ടിപ്പു നടത്തുന്ന രീതിയും നിലവിലുണ്ട്. മറ്റൊരാളുടെ മൊബൈലിലെ ക്യാമറ അയാൾ അറിയാതെ തന്നെ നിയന്ത്രിക്കാൻ ഹാക്കറിനെ സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷനുകൾ, ഡിലീറ്റ് ചെയ്ത ഫയലുകൾ, ഫോട്ടോകൾ, വിഡിയോകൾ എന്നിവ റിക്കവറി ചെയ്യാനുള്ള സോഫ്റ്റ് വെയറുകൾ തുടങ്ങിയവ ഇതിനായി ഉപയോഗിച്ചേക്കാം.

 

#keralapolice

Category: News