സ്വദേശ് മെഗാ ക്വിസ് ; മാതൃകാ ചോദ്യങ്ങൾ പാർട്ട് 3

August 08, 2024 - By School Pathram Academy

സ്വദേശ് മെഗാ ക്വിസ് മാതൃകാ ചോദ്യങ്ങൾ പാർട്ട് 3

1. 1909 നവംബറിൽ ലണ്ടനിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്കുള്ള കപ്പൽ യാത്രയ്ക്കിടെ ഗാന്ധിജി പൂർത്തീകരിച്ച ഗ്രന്ഥം ഏതാണ്?

ഹിന്ദ് സ്വരാജ്

2. ഇന്ത്യ സ്വതന്ത്രയാകുന്ന സമയത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ അദ്ധ്യക്ഷൻ ആരായിരുന്നു?

ആചാര്യ ജെ ബി കൃപലാനി

3. 1969 ൽ ഇന്ത്യയിലെ 14 ബാങ്കുകൾ ദേശസാൽക്കരിച്ച പ്രധാനമന്ത്രി ആരായിരുന്നു?

 ഇന്ദിരാഗാന്ധി

4. ‘ദി ഗോൾഡൻ ബോയ്’ എന്നറിയപ്പെടുന്ന ഫുട്ബോൾ ഇതിഹാസം ആര്?

ഡിഗോ മറഡോണ

5. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ ‘ഭരണഘടനയുടെ ഹൃദയവും ആത്മാവും’ എന്ന് വിശേഷിപ്പിച്ചതാര്?

 ഠാക്കൂർ ദാസ് ഭാർവെ

6. ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങൾ ഏത് രാജ്യത്തിൻറെ ഭരണഘടനയിൽ നിന്നും എടുത്തിട്ടുള്ളതാണ്?

 യു.എസ്.എ

7. ഇന്ത്യയെ കണ്ടെത്തൽ എന്ന പുസ്തകം ഏത് തടങ്കൽ പാളയത്തിലുണ്ടായിരുന്ന സഹപ്രവർത്തകർക്കും സഹതടവുകാർക്കും വേണ്ടിയാണ് നെഹ്റു സമർപ്പിച്ചിരിക്കുന്നത്?

അഹമ്മദ് നഗർ കോട്ട

8.’സൈമൺ കമ്മീഷൻ ഗോ ബാക്ക് 1927 ഫിബ്രവരി 9 നാണ് ചരിത്ര പ്രസിദ്ധമായ ഈ മുദ്രാവാക്യം മുഴങ്ങിയത്. ഇതിന് സാക്ഷ്യം വഹിച്ച ബോംബെയിലെ അലക്സാണ്ടർ തുറമുഖത്തിൻറെ ഇപ്പോഴത്തെ പേരെന്ത്?

ഇന്ദിരാ ഗാന്ധി തുറമുഖം

9. 2024 ജൂൺ മാസം ഗൂഗിൾ ഇന്ത്യയിൽ അവതരിപ്പിച്ച ജനറേറ്റീവ് AI ചാറ്റ്ബോട്ടിൻറ പേരെന്ത്?

 ജെമിനി

10. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആരായിരുന്നു?

 മൗലാനാ അബ്ദുൾ കലാം ആസാദ്

11. വോട്ടവകാശം 21 വയസ്സിൽ നിന്ന് 18 വയസ്സാക്കി മാറ്റിയത് എത്രാം ഭരണഘടന ഭേദഗതിയിലൂടെയാണ്?

61

12 മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ആവിഷ്കരിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു?

ഡോ: മൻമോഹൻ സിംഗ്

13. റോമിനോളം വലിപ്പമുള്ളതും കാഴ്ചയ്ക്ക് അതിമനോഹരവുമായ നഗരം എന്ന് 1952 ൽ ഇന്ത്യയിൽ വന്ന പയസ് എന്ന പോർട്ടുഗീസുകാരൻ വിശേഷിപ്പിച്ചത് ഏത് നഗരത്തെയാണ്?

വിജയനഗരം

14. ‘ദേശ നായിക്’ എന്ന് സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ചതാര്?

രവീന്ദ്രനാഥ ടാഗോർ

15. ഇന്ത്യയുടെ ഭരണഘടനാ ദിനമായി ആചരിക്കുന്നത് എന്നാണ്?

നവംബർ 26

16. ഇന്ത്യയുടെ ഒന്നാം പഞ്ചവത്സരപദ്ധതി കൊണ്ട് വികസിപ്പിക്കാൻ ഉദ്ദേശിച്ച മേഖല ഏത്?

കൃഷി

17. ഇന്ത്യ വികസിപ്പിച്ചെടുത്ത ഒറ്റ വിക്ഷേപണത്തിൽ 20 ഉപഗ്രഹങ്ങൾ വരെ അയക്കാൻ കഴിയുന്ന റോക്കറ്റ് ഏത്?

PSLVC-34

18. അണക്കെട്ടുകളെ ഭാരതത്തിലെ ക്ഷേത്രങ്ങൾ എന്ന് വിശേഷിപ്പിച്ചതാര്?

ജവഹർലാൽ നെഹ്റു

19. പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾക്ക് ഭരണഘടനയുടെ പിൻബലം നൽകുന്ന 73 ആം ഭരണഘടന ഭേദഗതി ബിൽ അവതരിപ്പിച്ചത് ആര് പ്രധാനമന്ത്രിയായിരിക്കെയാണ് ?- രാജീവ് ഗാന്ധി

20. ‘മഹത്തായ ഒരു രാജ്യത്തിൻറെ പ്രോജ്ജലമായ ഭൗതിക ആത്മീയ പാരമ്പര്യത്തെക്കുറിച്ച് ഈ ഗ്രന്ഥം അറിവ് നൽകുന്നു’.ഏത് ഗ്രന്ഥത്തെ കുറിച്ചാണ് ആൽബർട്ട് ഐൻസ്റ്റീൻ ഇങ്ങനെ പറഞ്ഞത്?

ഇന്ത്യയെ കണ്ടെത്തൽ

ടൈ ബ്രേക്കർ

1.ഏറ്റവും കൂടുതൽ ജഡ്‌ജിമാരുള്ള ഇന്ത്യയിലെ ഹൈക്കോടതി ഏത്?

അലഹബാദ്

2. ഇന്ത്യൻ പാർലമെൻറ് ഏത് വർഷമാണ് ഭക്ഷ്യസുരക്ഷാ ബിൽ പാസാക്കിയത്, ?

 2013.

3. ഇന്ത്യൻ ഭരണഘടനയുടെ മനസാക്ഷി എന്നറിയപ്പെടുന്നത് എന്ത്?

ആമുഖം

4. NOTA ലോകത്ത് ആദ്യമായി നടപ്പിലാക്കിയ രാജ്യം ഏത് ?

 ഫ്രാൻസ്

5. “എല്ലാവരുടെയും പൊതുവായ വികസനം” എന്നതാണ് സർവോദയം എന്ന ആശയം കൊണ്ട് ഗാന്ധിജി ഉദ്ദേശിച്ചത്. ഈ ആശയം അദ്ദേഹത്തിന് ലഭിച്ചത് ഏത് പുസ്തകം വായിച്ചതിലൂടെയാണ്

 അൺ ടു ദ ലാസ്റ്റ്( ജോൺ റസ്കിൻ)

Category: NewsQUIZ