സ്വന്തം മാതാപിതാക്കളുടെയും അധ്യാപകരുടെയും മുന്നിലേക്ക് പരിശീലകയായി കടന്ന് ചെല്ലാൻ ഭാഗ്യം ലഭിച്ച തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങൾ പങ്ക് വച്ച് എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി M MLP സ്കൂളിലെ സുമയ്യ ടീച്ചറുമായി സ്കൂൾ പത്രം നടത്തിയ അഭിമുഖത്തിന്റെ പൂർണ്ണരൂപം

April 15, 2022 - By School Pathram Academy

സ്വന്തം മാതാപിതാക്കളുടെയും അധ്യാപകരുടെയും മുന്നിലേക്ക് പരിശീലകയായി കടന്ന് ചെല്ലാൻ ഭാഗ്യം ലഭിച്ച തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങൾ പങ്ക് വച്ച് എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി MMLP സ്കൂളിലെ സുമയ്യ ടീച്ചറുമായി സ്കൂൾ പത്രം നടത്തിയ അഭിമുഖത്തിന്റെ പൂർണ്ണരൂപം

വിദ്യാലയ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങൾ :

ക്ലാസിലെ നാലു മതിൽക്കെട്ടുകൾക്കുള്ളിൽ ഒതുങ്ങിക്കൂടാൻ ഇഷ്ടമല്ലാത്തതിനാൽ എന്റെ സ്ക്കൂളിന്റെ ഏതു പ്രവർത്തനത്തിലും ക്രിയാത്മകമായി ഇടപെടാൻ കഴിഞ്ഞിട്ടുണ്ട്. കുട്ടികൾക്ക് പഠനസാഹചര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി കുട്ടികളുടേയും രക്ഷിതാക്കളുടേയും പ്രശ്നങ്ങളിൽ ഇടപെടുകയും കൗൺസിലിംഗ് ആവശ്യമായ സന്ദർഭങ്ങളിൽ നൽകി ഗുണാത്മക ചലനങ്ങളുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. മറ്റൊരു മറക്കാനാവാത്ത അനുഭവം അധ്യാപന ജീവിതത്തിന്റെ ആദ്യ ഘട്ടത്തിൽ അധ്യാപകരായ എന്റെ മാതാപിതാക്കളും എന്റെ ഗുരുനാഥന്മാരും അടങ്ങുന്ന ഒരു വലിയഅധ്യാപക സമൂഹത്തിനു മന്നിലേക്ക് ഒരു പരിശീലകയായി കടന്നുചെല്ലാൻ കഴിഞ്ഞത് ഏറെ സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു.

 

അധ്യാപക ജീവിതത്തിൽ ലഭിച്ചിട്ടുള്ള നേട്ടങ്ങൾ

1. സ്ക്കൂളിലും, സബ് ജില്ലയിലും, ജില്ലയിലും അക്കാദമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ അവസരം കിട്ടിയിട്ടുണ്ട്. 2. അധ്യാപന ജീവിതത്തിൽ നിന്നു കിട്ടിയ അനുഭവജ്ഞാനവും കരുത്തും കുടുംബത്തിലും സമൂഹത്തിലും സുഹൃത്ത് വലയങ്ങളിലും ശിഥിലമാകാൻ സാധ്യതയുള്ള കുടുംബത്തെ കൂട്ടിച്ചേർക്കാൻ സഹായകമായിട്ടുണ്ട്. 3. കേരളത്തിലെ വിവിധ ജില്ലകളിൽ പഠിക്കുന്ന കൗമാരക്കാർക്കിടയിൽ അവരുടെ വ്യക്തിത്വവികസനത്തിനും മൂല്യബോധം വളർത്താനുതകുന്നതുമായ ശില്പശാലകളിൽ മെന്ററായും ഫെസിലിറ്റേറ്ററായും പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. , 4. സ്ത്രീ ശാക്തീകരണ ശില്പശാലകളിൽ സജീവ സാന്നിധ്യമാകാൻ കഴിഞ്ഞിട്ടുണ്ട്.

 

മികവാർന്ന പ്രവർത്തനങ്ങൾ :

1.മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായിസ്കൂളിൽ രൂപംകൊണ്ട S.A.F.E. എന്ന പദ്ധയിൽ നേതൃനിരയിൽ പ്രവർത്തിക്കാൻ കഴിഞ്ഞു. 2.കോവിഡ് കാലഘട്ടത്തിന്റെ ആദ്യ നാളുകളിൽ സ്ഥാനം സ്തംപിച്ചപ്പോൾ സ്കൂളിലെ കുട്ടികളെ "പൊൻപുലരി " എന്ന ഓൺലൈൻ പരിപാടിയിലൂടെ സർഗാത്മകതയെ ഉണർത്തുവാൻ ഉതകുന്ന പദ്ധതികൾക്ക് നേതൃത്വം നൽകി. 3. കോവി ഡ് കാലം കുട്ടികളിലുണ്ടാക്കിയ പഠന വിടവുകൾ നികത്തുവാൻ സാധ്യമാകുന്ന വിവിധേ പ്രോജക്ടുകൾ ആസൂത്രണം ചെയ്തു വരുന്നു. 4. സ്ക്കൂളിലും സബ് ജില്ലയിലും LSS പരിശീലനത്തിന് നേതൃത്വം നൽകുന്നു.

 

എങ്ങനെയാണ് വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള ഏറ്റവും മികച്ച ഇടപെടൽ സാധ്യമാകുക ?

കുട്ടികളെ ഹൃദയം കൊണ്ട് പഠിപ്പിക്കാൻ ശ്രമിക്കുമ്പോൾ

 

എങ്ങനെയാണ് വിദ്യാർത്ഥികളിലെ മാനസിക പിരിമുറുക്കം തിരിച്ചറിയുന്നത് ?

നിഷ്കളങ്കരായകുട്ടികളുടെ സ്വഭാവ പ്രകടന വ്യതിയാനത്തിലൂടെ അവരുടെ പിരിമുറുക്കം വേഗത്തിൽ തിരിച്ചറിയാം

 

പരീക്ഷാ സമയങ്ങളിൽ വിദ്യാർത്ഥികളുടെ മാതാപിതാക്കളുമായുള്ള ആശയവിനിമയം ആവശ്യമുണ്ടോ ?

പരീക്ഷ സമയത്തു മാത്രമല്ല നിരന്തരം ആശയ വിനിമയം ആവശ്യമാണ്.

 

പഠന നിലവാരത്തില്‍ പുറകില്‍ നില്‍ക്കുന്നവര്‍ക്ക് പ്രത്യേക പദ്ധതികള്‍ എന്തെങ്കിലും ആസൂത്രണം ചെയ്തിട്ടുണ്ടോ ?

ഉണ്ട്. മാറിയ അധ്യയന രീതിക്കനുസരിച്ച് രൂപകല്പന ചെയ്യുന്ന ശ്രമത്തിലാണ്.

 

കുട്ടികളുടെ ഇടയില്‍ ധാര്‍മികനിലവാരം കുറഞ്ഞുവരുന്നതായി അനുഭവപ്പെട്ടിട്ടുണ്ടോ ?

സമൂഹത്തിന്റെ പരിഛേദമെന്ന നിലയിൽ കുട്ടികളിലും സംഭവിച്ചിട്ടുണ്ട്. അവർക്ക് നല്ല മാതൃകകൾ നൽകാൻ സ്വയമേവ ശ്രദ്ധിക്കുന്നതോടൊപ്പം രക്ഷകർത്താക്കളെ ബോധവത്കരിക്കുന്നു.

എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോള്‍ മാതാപിതാക്കളുടെ സമീപനം ഏതു വിധത്തിലാണ് ?

ചില രക്ഷകർത്താക്കൾ ഒഴിച്ച് ബാക്കി ബഹുഭൂരിഭാഗം ആളുകളും കാര്യമായി സഹകരിക്കാറുണ്ട്

 

അധ്യാപകരാകാന്‍ തയ്യാറെടുക്കുന്നവരോട് എന്താണ് പറയാനുള്ളത് ?

തന്റെ മുന്നിലിരിക്കുന്ന മക്കൾ തന്റേതല്ല എന്നു തോന്നുന്ന നിമിഷം സ്കൂളിന്റെ പടിയിറങ്ങണം എന്ന് ഗുരു പറഞ്ഞു വച്ച വാക്കുകളോടൊപ്പം ;.. തന്റെ വിദ്യാലയം എന്റെ കുടുംബമായി കണ്ടുകൊണ്ട് സാമൂഹിക പ്രതിബദ്ധതയോടെ ഒരധ്യാപകന് പ്രവർത്തിക്കാനാകണം.

 

കുട്ടികളുടെ പഠനകാര്യങ്ങളില്‍ മാതാപിതാക്കള്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യമെന്താണ് ?

അങ്ങനെ ശ്രദ്ധിക്കുന്ന മാതാപിതാക്കളുടെ മക്കളേ വിജയം വരിക്കൂ

 

എഴുത്തും വായനയും കളികളൊന്നുമില്ലാതെ മൊബൈല്‍ഫോണില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന കുട്ടികളെ തിരിച്ചറിയാന്‍ സാധിക്കുമോ ?

തീർച്ചയായും

 

പൊതു വിദ്യാഭ്യാസ ശാക്തീകരണത്തിനുള്ള നിർദ്ദേശങ്ങൾ

1. പാഠ്യപദ്ധതി പരിഷ്കരണം കാലാനുസൃതമായി നടത്തണം. 2 അധ്യയന – ബോധന രീതികളിൽ പൊളിച്ചെഴുത്തുകൾ നടത്തണം . 3. ഫീൽഡിൽ നിന്നും അധ്യാപകരുടെ അഭിപ്രായങ്ങൾ ആരായണം. .

 

ഇഷ്ടപ്പെട്ട വിനോദം :

വായന, പ്രഭാഷണം കേൾക്കൽ, എഴുത്ത്

 

സ്കൂൾ പത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും:

ഏറ്റവും ജനകീയമായ ഒരു വിദ്യാഭ്യാസ ഗ്രൂപ്പ്. ഒരധ്യാപകന് എന്തിനും ഏതിനും തുറക്കാവുന്ന ഒരു ജാലകം . ഒരധ്യാപകനെ update ചെയ്യുന്ന ഒരിടം. വിദ്യാർത്ഥികളെയും അധ്യാപകരേയും ഒരു പോലെ വളർത്താൻ കഴിയുമാറ് പേര് അന്വർത്ഥമാക്കുന്ന സ്ക്കൂൾ പത്രത്തിന് കഴിയുന്നുണ്ട്.

Category: Teachers Column