സ്വയം തൊഴില്‍ വായ്പാ പദ്ധതി/
സ്മൈല്‍ കേരള: സ്വയം തൊഴില്‍ വായ്പാ പദ്ധതി
കേരളത്തില്‍ കോവിഡ് ബാധിച്ച് മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ (പട്ടിക വര്‍ഗ/ന്യൂനപക്ഷ/പൊതു വിഭാഗം) സഹായിക്കുന്നതിനായി കേരള സര്‍ക്കാരിന്റെയും കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്റെയും സംയുക്ത സംരംഭമായ സ്മൈല്‍ കേരള സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പരമാവധി അഞ്ച് ലക്ഷം രൂപ വരെ വായ്പ ലഭിക്കും.
വായ്പാ തുകയുടെ 20 ശതമാനം/പരമാവധി ഒരു ലക്ഷം രൂപ വരെ സബ്സിഡിയും ലഭിക്കും. 18നും 60നും ഇടയില്‍ പ്രായമായവരുടെ മുഖ്യ വരുമാനാശ്രയമായ വ്യക്തി കോവിഡ് ബാധിച്ച് മരിച്ചാല്‍ അവരുടെ വനിതകളായ ( കേരളത്തില്‍ സ്ഥിര താമസക്കാരി ) ആശ്രിതര്‍ക്കാണ് വായ്പ ലഭിക്കുക. ഇവരുടെ കുടുംബ വാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തില്‍ കവിയരുത്. വിശദ വിവരങ്ങള്‍ക്കും അപേക്ഷക്കുമായി www.kswdc.org എന്ന വെബ് സൈറ്റിലോ 0471 2 328 257, 9496 015 006 എന്ന നമ്പരിലോ ബന്ധപ്പെടാം.