സ്വയം തൊഴിൽ വായ്പ

July 29, 2022 - By School Pathram Academy

സ്വയം തൊഴിൽ വായ്പ പദ്ധതിക്ക് അപേക്ഷിക്കാം.
കോട്ടയം: കേരള പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന കുറഞ്ഞ പലിശ നിരക്കുള്ള 60000 രൂപ മുതൽ 50,00,000 വരെയുള്ള വിവിധ സ്വയം തൊഴിൽ വായ്പ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരും കുടുംബ വാർഷിക വരുമാനം 3,50,000 രൂപയിൽ താഴെയുള്ളവരുമായിരിക്കണം. പ്രൊഫഷണൽ യോഗ്യതയുള്ളവർക്കായുള്ള സ്റ്റാർട്ടപ്പ് പദ്ധതിയിൽ അപേക്ഷിക്കുന്നവരുടെ വാർഷിക കുടുംബവരുമാനം 25 ലക്ഷം വരെയാകാം. കുടുംബശ്രീ അയൽ കൂട്ടങ്ങളുടെ ആക്ടിവിറ്റി ഗ്രൂപ്പുകൾക്ക് ജാമ്യരഹിതമായി അഞ്ച് ശതമാനം പലിശനിരക്കിൽ അഞ്ച് ലക്ഷം രൂപ നൽകും. അപേക്ഷാ ഫോം കോട്ടയം നാഗമ്പടത്തുള്ള ജില്ലാ ഓഫീസിൽ ലഭിക്കും. വിശദ വിവരത്തിന് ഫോൺ: 0481 2562532, 9400068505

Category: News