സ്വാതന്ത്ര്യദിനത്തിലെ അവധി  റദ്ദാക്കി; സ്‌കൂളുകളടക്കം തുറക്കും, ശുചീകരണം നടത്തും

July 15, 2022 - By School Pathram Academy

സ്വാതന്ത്ര്യദിനത്തിലെ അവധി  റദ്ദാക്കി; സ്‌കൂളുകളടക്കം തുറക്കും, ശുചീകരണം നടത്തും

 

സ്വാതന്ത്ര്യദിനത്തിലെ അവധി ഉത്തർപ്രദേശ് സർക്കാർ റദ്ദാക്കി. സർക്കാർ, സർക്കാരിതരസ്ഥാപനങ്ങൾ, സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, മാർക്കറ്റുകൾ തുടങ്ങിവ ഇനി സ്വാതന്ത്ര്യദിനത്തിലും തുറന്നു പ്രവർത്തിക്കും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷകത്തോടനുബന്ധിച്ച് സ്വാതന്ത്ര്യദിനം പ്രത്യേക പരിപാടികളോടെ ആഘോഷിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

ശുചിത്വ പ്രവർത്തനങ്ങൾ നടത്താനാണ് സ്വാതന്ത്ര്യദിനത്തിലെ അവധി ഉത്തർപ്രദേശ് സർക്കാർ റദ്ദാക്കിയിരിക്കുന്നത്. അന്നേ ദിവസം സംസ്ഥാനത്ത് പ്രത്യേക ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഡി.എസ്.മിശ്ര അറിയിച്ചു. സ്വാതന്ത്ര്യസമര സേനാനികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. ഔദ്യോഗിക പരിപാടിയായി മാത്രം സ്വാതന്ത്ര്യദിനാഘോഷം ഒതുക്കില്ലെന്നും പൊതുജനങ്ങളെക്കൂടി പങ്കാളികളാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Category: News