സ്വാതന്ത്ര്യദിനാഘോഷത്തിനുള്ള 800 ൽ പരം പതാകകൾ നിർമ്മിച്ച് മാതൃകയായി കാക്കയൂർ DMSBS വിദ്യാർഥികൾ…

August 15, 2024 - By School Pathram Academy

സ്വാതന്ത്ര്യദിനാഘോഷത്തിനുള്ള 800 ൽ പരം പതാകകൾ നിർമ്മിച്ച് മാതൃകയായി കാക്കയൂർ DMSBS വിദ്യാർഥികൾ…

 

കാക്കയൂർ : ഡി.എം. എസ്. ബി. സ്കൂൾ കാക്കയൂരിലെ യുപി വിഭാഗം വിദ്യാർത്ഥികളാണ് ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിനുള്ള 800 ൽ പരം പതാകകൾ നിർമ്മിച്ചത്. കുട്ടികളിൽ ദേശീയത വർത്തുന്നതിനും, ഗണിത ശേഷി വർദ്ധിപ്പിക്കുന്നതിനും സ്കൂളും പരിസരങ്ങളും പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനും വേണ്ടിയാണ് കുട്ടികൾ ഈ ഉദ്യമത്തിൽ ഏർപ്പെട്ടത്. അവർ നിർമ്മിച്ച പതാകകൾ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വിദ്യാലയത്തിലെ പ്രീ പ്രൈമറി, LP,UP വിദ്യാർത്ഥികൾക്കും , അദ്ധ്യാപകർക്കും , മറ്റ് വിശിഷ്ട വ്യക്തികൾക്കുമായി വിതരണം ചെയ്തു. ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിൽ വളരെ വിപുലമായ പരിപാടികളാണ് വിദ്യാലയം തയാറായിരിക്കുന്നത്.

Category: NewsSchool News