സ്വാതന്ത്ര്യ ദിനാശംസകൾ നേരാം …

August 14, 2022 - By School Pathram Academy

സ്വാതന്ത്ര്യ ദിനാശംസകള്‍

സ്വാതന്ത്ര്യത്തിന്റെ മധുരം നുകര്‍ന്നുതന്ന മഹാത്മാക്കളെ നമിച്ചിടുന്നു. വളരട്ടെ നമ്മുടെ രാജ്യസ്‌നേഹം, ഉയരട്ടെ നമ്മുടെ മൂവര്‍ണ്ണ പതാക വാനോളം – ഏവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകൾ

ഭാരതം എന്റെ നാടാണ്. ഓരോ ഭാരതീയനും എന്റെ സഹോദരീ സഹോദരന്‍മാരാണ്. ഒരു ഭാരതീയനായതില്‍ നമുക്ക് അഭിമാനിക്കാം – ഏവര്‍ക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ

വെള്ളക്കാരന്റെ അടിമത്തത്തില്‍ നിന്ന് മോചനമേകി സ്വതന്ത്ര്യമായൊരു ലോകം ഞങ്ങള്‍ക്കായി തുറന്നിട്ടുതന്ന എല്ലാ ധീരദേശാഭിമാനികളെയും സ്മരിച്ച് ഈ സ്വാതന്ത്ര്യമധുരം നമുക്ക് നുകരാം – സ്വാതന്ത്ര്യദിനാശംസകൾ

അഭിമാനിക്കാന്‍ വീണ്ടുമൊരു സ്വാതന്ത്ര്യദിനം കൂടിയെത്തി. ഓര്‍ക്കുക, ഒരുപാട് പേരുടെ ത്യാഗത്തിന്റെ വിലയാണ് നാം അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം. ഈ പുലരിയില്‍ എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ

മതാന്ധതയ്‌ക്കെതിരേ പോരാടാനും മതനിരപേക്ഷതയുടെ കാവലാളാകാനും ഈ സ്വാതന്ത്ര്യദിനം നമ്മെ ചുമതലപ്പെടുത്തുന്നു – എവര്‍ക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ

പ്രാണനെക്കാള്‍ വലുതാണ് പിറന്ന നാടിന്റെ മാനവും സ്വാതന്ത്ര്യവുമെന്ന് ചിന്തിച്ച ഒരു തലമുറയുടെ ത്യാഗമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. അവരുടെ ത്യാഗവും ചിന്തിയ ചോരയും ബലിയായി നല്‍കിയ ജീവിതവും എന്നും നിലനില്‍ക്കട്ടെ – ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകൾ

സ്വാതന്ത്ര്യം എന്നത് ദൈവം നമുക്ക് തന്ന അധികാരമാണ്. ആര്‍ക്കും നിങ്ങളില്‍ നിന്ന് എടുത്തുകളയാനാകാത്ത ഒന്ന്. നമുക്ക് സ്വാതന്ത്ര്യം ആഘോഷിക്കാം – ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകൾ

ലോകത്ത് വിദ്വേഷവും അക്രമവും കൊടികെട്ടിവാഴുന്നുണ്ട്. ഇക്കാലത്ത് നമുക്ക് സ്‌നേഹവും ഐക്യവും ധാരണയും നിറഞ്ഞ ഒരു നല്ല ഭാവി കെട്ടിപ്പടുക്കേണ്ടതുണ്ട്. അതിനുള്ള ഓര്‍മ്മപ്പെടുത്തലാവട്ടെ ഈ സ്വാതന്ത്ര്യദിനം – ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകൾ

സംസാരിക്കാനും കേള്‍ക്കാനുമുള്ള അവകാശം ഇന്ന് എല്ലാവള്‍ക്കുണ്ട്. നിരവധി ധീരരായ മഹത് വ്യക്തികള്‍ പോരാടി നേടിത്തന്ന ഒരു അവകാശം. നമ്മള്‍ ആസ്വദിക്കുന്ന സ്വാതന്ത്ര്യത്തിന് അവര്‍ നല്‍കിയ വില ഈ അവസരത്തില്‍ നമുക്ക് സ്മരിക്കാം. ഏവര്‍ക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ

നമ്മുടെ പൂര്‍വ്വികര്‍ അവരുടെ കഠിനാധ്വാനവും ത്യാഗവും കൊണ്ട് നമ്മുക്ക് സ്വാതന്ത്ര്യം വാങ്ങിത്തന്നു. ഇനി വരുന്ന തലമുറകള്‍ക്കായി ഒരു മികച്ച രാഷ്ട്രം സൃഷ്ടിക്കാന്‍ ആ സ്വാതന്ത്ര്യത്തിന്റെ മഹത്വം നമുക്ക് കാക്കാം. ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകൾ