സ്വാതന്ത്ര്യ ദിന പ്രസംഗം നടത്തുന്നതിനുള്ള തയ്യാറെടുപ്പിലാണ് നമ്മുടെ കുട്ടികൾ . സ്വാതന്ത്ര്യ ദിന പ്രസംഗം എങ്ങനെയായിരിക്കണം ? ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ എന്തൊക്കെ ?

August 10, 2022 - By School Pathram Academy

സ്വാതന്ത്ര്യ ദിന പ്രസംഗം എങ്ങനെയായിരിക്കണം? ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ എന്തൊക്കെ?

സ്വാതന്ത്ര്യ ദിന പ്രസംഗം തയ്യാറാക്കുമ്പോൾ ചരിത്രത്തോടൊപ്പം ആനുകാലിക സംഭവങ്ങൾക്കും പ്രാധാന്യം കൊടുക്കാവുന്നതാണ്. ആകർഷകമായ രീതിയിൽ എല്ലാവർക്കും വ്യക്തമാകുന്ന രീതിയിലാകണം പ്രസംഗം.

ആഗസ്റ്റ് 15 എത്തുമ്പോൾ തന്നെ വിദ്യാർഥികളും രക്ഷിതാക്കളും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങളിൽ പങ്കെടുക്കാനുള്ള തയ്യാറെടപ്പിലായിരിക്കും.

സ്വാതന്ത്ര്യ ദിന ആഘോഷങ്ങളിൽ ഒഴിച്ചകൂടാനാകത്ത ഒന്നാണ് പ്രസംഗ മത്സരം. മഹാത്മാ ഗാന്ധിയെയും ചാച്ചാജിയെയും അനുസ്മരിച്ച്, ദേശീയ പതാകയും കയ്യിലേന്തി, സ്വാതന്ത്ര്യ സമര പോരാട്ടത്തെക്കുറിച്ച് കുട്ടികൾ സംസാരിക്കുന്നത് കേൾക്കുന്നത് പ്രത്യേക അനുഭവമാണ്. എന്നാൽ സ്വാതന്ത്ര്യ ദിനം എത്തുമ്പോൾ ഭൂരിഭാഗം രക്ഷിതാക്കളുടെയും പ്രധാന ആശങ്ക സ്വാതന്ത്ര്യ ദിന പ്രസംഗം എങ്ങനെ തയ്യാറാക്കാം എന്നതായിരിക്കും.

ആനുകാലിക പ്രസക്തിയോടെയും ചരിത്ര സംഭവങ്ങളെയും കോർത്തിണക്കിയ പ്രസംഗം ആകർഷകമായ രീതിയിൽ തയ്യാറാക്കുക എന്നതിന് വളരെയധികം പ്രാധാന്യം അർഹിക്കുന്നുണ്ട്.

പ്രസംഗം ആരംഭിക്കുമ്പോൾ തന്നെ സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നതാണ് പതിവ് രീതി, എന്നാൽ ദേശഭക്തി നിറഞ്ഞ് നിൽക്കുന്ന വരികളോ ഗാനമോ പ്രസംഗത്തിന്‍റെ ആദ്യം ഉൾപ്പെടുത്തുകയും പിന്നീട് ആശംസകൾ നേരുകയും ചെയ്യുന്നത് തുടക്കത്തിൽ തന്നെ ശ്രോതാക്കളുടെ ശ്രദ്ധയാകർഷിക്കാൻ സഹായകമാകും.

പ്രസംഗത്തിന്‍റെ തുടക്കത്തിൽ അല്ലെങ്കിലും ഇത്തരം വരികൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.

സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് അൽപ്പം ചരിത്രം ഉൾപ്പെടുത്താതെ സ്വാതന്ത്ര്യ ദിന പ്രസംഗം തയ്യാറാക്കരുതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏതെങ്കിലും ഒരു പോരാട്ടത്തിലൂന്നിയാണ് പ്രസംഗം മുന്നോട്ട് പോകുന്നതെങ്കിൽ അതും കേൾവിക്കാരെ ആകർഷിക്കും. ധീര ദേശാഭിമാനികളിൽ അധികമാരും പറയാത്ത ഒരാളുടെ ജീവിത കഥ എടുത്ത്, അദ്ദേഹത്തിലൂടെ പ്രസംഗത്തെ മുന്നോട്ട് കൊണ്ടുപോവുകയുമാകാം.

രാജ്യത്തിന്‍റെ കൊവിഡ് പോരാട്ടത്തെക്കുറിച്ചും കൊവിഡ് കാലം കുട്ടികളെ എങ്ങനെയാണ് ബാധിച്ചതെന്നും എന്തൊക്കെ പ്രശ്നങ്ങളാണ് നേരിടേണ്ടി വന്നതെന്നതും അഭിസംബോധന ചെയ്യുന്നതും പ്രസംഗത്തിൽ ഉൾപ്പെടേണ്ട പ്രധാന കാര്യങ്ങളിലൊന്നാണ്. സമകാലീന ഇന്ത്യയുടെ നേട്ടങ്ങളും ന്യൂനതകളും പറയാമെങ്കിലും ഏതെങ്കിലും രാഷ്ട്രീയ പാ‍ർട്ടിയുടെ വക്താക്കൾ എന്ന പ്രതീതി വരാതിരിക്കാൻ ശ്രദ്ധിക്കണം.

പ്രസംഗത്തിന്‍റെ ആമുഖത്തിൽ താൻ പറയാൻ പോകുന്ന വിഷയത്തെക്കുറിച്ചും എന്തുകൊണ്ട് അത് തെരഞ്ഞെടുത്തുവെന്ന് പറയുകയും വേണം. പിന്നീട് കേൾവിക്കാർക്ക് വ്യക്തമാകുന്ന ഭാഷയിലൂടെ സംസാരിച്ച് പറഞ്ഞ് പോയ കാര്യങ്ങളെല്ലാം വ്യക്തമാക്കിയശേഷം ഉപസംഹരിക്കുകയാണ് വേണ്ടത്. പ്രസംഗം എഴുതി തയ്യാറാക്കുന്നതാകും കുട്ടികളെ അത് വ്യക്തതയോടെ അവതരിപ്പിക്കാൻ സഹായിക്കുക.

Category: News

Recent

ഗണിതം ആസ്വദിച്ച് പഠിക്കുന്നതിനായി സമഗ്ര ശിക്ഷാ കേരളം നടപ്പാക്കിയ ഗണിത വിജയം പദ്ധതി;…

September 16, 2024

ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

September 16, 2024

‘കുട്ടി ശാസ്ത്രജ്ഞൻമാരെ നമുക്ക് കണ്ടെത്തേണ്ടെ ‘ സാക് ഇന്ത്യ – SAK India…

September 16, 2024

മണ്ണോട് ചേർന്നാലും മറക്കാനാവുമോ പ്രിയരെ.. ഇന്ന് തിരുവോണ നാളിൽ.. പുത്തുമലയിലെ..

September 15, 2024

മാന്യ വായനക്കാർക്ക് സ്കൂൾ പത്രത്തിന്റെയും സ്കൂൾ അക്കാദമിയുടെയും ഓണാശംസകൾ

September 15, 2024

അർഹരാകുന്ന കുട്ടികൾക്ക് 9, 10, 11, 12 ക്ലാസ്സുകളിൽ പ്രതിവർഷം 12,000/- രൂപയാണ്…

September 15, 2024

സാക് ഇന്ത്യ – SAK India Quiz Competition Model Questions and…

September 15, 2024

ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം നേടാൻ വിദ്യാർത്ഥികൾ മുന്നോട്ടു വരണമെന്ന് മേതല കല്ലിൽ സ്കൂൾ…

September 14, 2024
Load More