സൗജന്യ പി.എസ്.സി പരിശീലനം
സൗജന്യ പി.എസ്.സി പരിശീലനം
തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കുവേണ്ടി സൗജന്യ മത്സര പരീക്ഷാ പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് നാലിനു മുൻപായി നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷാ ഫാറത്തിനും കൂടുതൽ വിവരങ്ങൾക്കും 0471–2992609, 8547596706 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു