സൗജന്യ മത്സരപരീക്ഷാ പരിശീലനം ആരംഭിച്ചു

October 11, 2022 - By School Pathram Academy

ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗവും ഷൊര്‍ണൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും സംയുക്തമായി വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന അഭ്യസ്തവിദ്യരും തൊഴില്‍ രഹിതരുമായവര്‍ക്ക് സൗജന്യ മത്സരപരീക്ഷാ പരിശീലനം ആരംഭിച്ചു.

വിക്ടറി ഐ.ടി.സി ഹാളില്‍ നടന്ന പരിപാടി ഷൊര്‍ണൂര്‍ നഗരസഭ ചെയര്‍മാന്‍ ജെ.പി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം. സുനിത അധ്യക്ഷയായി. ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ സി. മണികണ്ഠന്‍, വിക്ടറി ഐ.ടി.സി പ്രിന്‍സിപ്പാള്‍ പി. മണികണ്ഠന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനും വാര്‍ഡ് കൗണ്‍സിലറുമായ എസ്.ജി മുകുന്ദന്‍, എറണാകുളം റിട്ട. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ബെന്നി മാത്യു, ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ.ആര്‍ മനോജ് എന്നിവര്‍ സംസാരിച്ചു. 30 ദിവസത്തെ സൗജന്യ ക്ലാസില്‍ അമ്പതോളം പേരാണ് പങ്കെടുക്കുന്നത്.

Category: News