സൗജന്യ ലാപ്ടോപ് വിതരണ പദ്ധതി  സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചരണം

July 20, 2022 - By School Pathram Academy

സൗജന്യ ലാപ്ടോപ് വിതരണ പദ്ധതി

സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചരണം

 

വ്യാജ വെബ്സൈറ്റുകളിലും ലിങ്കുകളിലും പ്രതികരിച്ച് വിലപ്പെട്ട വിവരങ്ങളും പണവും നഷ്ടമാകാതിരിക്കാൻ ശ്രദ്ധിക്കുക

 

സർക്കാർ സൗജന്യ ലാപ്ടോപ്പ് വിതരണ പദ്ധതി ആരംഭിച്ചിരിക്കുന്നു എന്നപേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചരണം നടക്കുന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടിട്ടുണ്ട്. വ്യാജവാഗ്ദാനം നൽകിക്കൊണ്ടുള്ള ധാരാളം വ്യാജ വെബ്സൈറ്റുകളുടെ ലിങ്കുകൾ എസ്എംഎസ് വാട്ട്സ്ആപ് സന്ദേശങ്ങ ളായി വ്യാപകമായി പ്രചരിക്കുന്നുണ്ട് . പൊതുജനങ്ങൾ ഇത്തരത്തിലുള്ള വ്യാജ വെബ്സൈറ്റുകളിലോ ലിങ്കുകളിലോ പ്രതികരിച്ച് വിലപ്പെട്ട വിവരങ്ങളും പണവും നഷ്ടമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ബാങ്കിങ്, വ്യക്തിഗത വിവരങ്ങൾ ചോർത്തുക എന്നതാണ് ഇത്തരം തട്ടിപ്പുകളുടെ ലക്‌ഷ്യം.

 

#keralapolice #fakenews

Category: News