സർക്കാർ അറിയിപ്പുകൾ

September 20, 2022 - By School Pathram Academy

താത്കാലിക നിയമനം

 

തൃപ്പൂണിത്തുറ താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഡയാലിസിസ് ടെക്‌നീഷ്യനെ നിയമിക്കുന്നു. പബ്ലിക് സര്‍വീസ് കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകള്‍ ഉളളവര്‍ സെപ്റ്റംബര്‍ 26-ന് രാവിലെ 11-ന് തിരിച്ചറിയല്‍ കാര്‍ഡ്, യോഗ്യതകള്‍, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വാക്-ഇന്‍-ഇന്റര്‍വ്യൂവിന് സൂപ്രണ്ടിന്റെ ചേമ്പറില്‍ ഹാജരാകണം.

 

സ്റ്റാഫ് നഴ്‌സ് താത്കാലിക നിയമനം

 

എറണാകുളം ജനറല്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് സ്റ്റാഫ് നഴ്‌സ് (നഴ്‌സിംഗ് ഓഫീസര്‍) തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ബിഎസ്സി നഴ്സിംഗ്/ജിഎന്‍എം, സിടിവിഎസ് ഒടി/ഐസിയുവില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പരിചയവും സാധുവായ നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷനും. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഫോണ്‍/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്‌കാന്‍ ചെയ്തു [email protected] ഇ-മെയിലേക്ക് അയക്കണം. കൂടാതെ സെപ്റ്റംബര്‍ 24-ന് രാവിലെ 11-ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും നടത്തും. താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും ബയോഡാറ്റയും ഹാജരാക്കണം.

 

മത്സരപരീക്ഷാ പരിശീലന പദ്ധതി:

താല്‍പര്യപത്രം ക്ഷണിച്ചു

 

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കു പിന്നാക്ക വിഭാഗ വികസനവകുപ്പ് മുഖേന വിവിധ മത്സര പരീക്ഷാപരിശീലനത്തിനു ധനസഹായം അനുവദിക്കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം പദ്ധതി പ്രകാരം സ്ഥാപനങ്ങളെ എംപാനല്‍ ചെയ്യുന്നതിനായി സിവില്‍ സര്‍വീസ്, ബാങ്കിംഗ് സര്‍വീസ്, യു.ജി.സി / ജെ.ആര്‍.എഫ്, ഗേറ്റ്/മാറ്റ് തുടങ്ങിയ മത്സര പരീക്ഷാ പരിശീലനം നടത്തുന്ന സ്ഥാപനങ്ങളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കുന്ന സ്ഥാപനങ്ങള്‍ സംസ്ഥാനത്തിനകത്ത് പ്രവര്‍ത്തിക്കുന്നതും പ്രശസ്തിയും, സേവാ പാരമ്പര്യവും, മികച്ച റിസള്‍ട്ട് സൃഷ്ടിച്ചിട്ടുള്ളതുമായിരിക്കണം. നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ താല്‍പ്പര്യപത്രം സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30.

 

വിജ്ഞാപനം, നിര്‍ദ്ദിഷ്ട മാതൃക എന്നിവ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ www.bcdd.kerala.gov.in. എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2429130, 2983130 എന്നീ ഫോണ്‍ നമ്പറുകളിലോ വകുപ്പിന്റെ എറണാകുളം മേഖലാ ഓഫീസുകളുമായി ബന്ധപ്പെടാം.

 

മീഡിയ അക്കാദമി:

പുതിയ ബാച്ച് ഉദ്ഘാടനം 22 ന്

 

കേരള മീഡിയ അക്കാദമിയുടെ പിജി ഡിപ്ലോമ കോഴ്സുകളുടെ 2022 -23 ബാച്ചിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 22 വ്യാഴം രാവിലെ 11-ന് നടക്കും. ദി ടെലഗ്രാഫ് എഡിറ്റര്‍ ആര്‍ .രാജഗോപാല്‍ പ്രവേശനോദ്ഘാടനം നിര്‍വഹിക്കും. ഫ്ളവേഴ്സ് ചാനല്‍ മാനേജിങ് ഡയറക്ടര്‍ ആര്‍.ശ്രീകണ്ഠന്‍നായര്‍ മുഖ്യാതിഥിയാകും. സ്‌കോളര്‍ ഇന്‍ ക്യാമ്പസ് പ്രഭാഷണവും ഇതൊടൊപ്പം നടക്കും.

 

അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു അധ്യക്ഷത വഹിക്കും.ഡോ.എം ലീലാവതി അനുഗ്രഹ പ്രഭാഷണം നടത്തും. അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ കെ.രാജഗോപാല്‍, അധ്യാപകരായ കെ അജിത്, വിനീത വിജെ എന്നിവര്‍ സംസാരിക്കും.

 

വാക് ഇന്‍ ഇന്റര്‍വ്യൂ

 

സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ് ) യുടെ കമ്മ്യൂണിക്കേഷന്‍ ഡിവിഷന്‍ നടപ്പിലാക്കിവരുന്ന എ.ആര്‍/വി.ആര്‍

പ്രോജക്ടിലേക്ക് ഗെയിം ഡെവലപ്പര്‍ ട്രെയിനീസിനെ പ്രതിമാസം 15,000 രൂപ നിരക്കില്‍ പരിഗണിക്കുന്നതിനായി കംമ്പ്യൂട്ടര്‍ സയന്‍സ്/കംമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്/ഐ.ടി/എന്‍ജിനീയറിംഗ് ഇതില്‍ ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദവും സി++/സി# എന്നീ പ്രോഗ്രാമിങ്ങില്‍ കഴിവുമുള്ള ഉദ്യോഗാര്‍ഥികളുടെ വാക് ഇന്‍ ഇന്റര്‍വ്യൂ സി-ഡിറ്റിന്റെ ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ക്കി ഭവന്‍ ഓഫീസില്‍ സെപ്റ്റംബര്‍ 26-ന് ഉച്ചയ്ക്ക് ഒന്നു മുതല്‍ 1.30 വരെ നടത്തും. ഉയര്‍ന്ന പ്രായ പരിധി 30 വയസ്. താത്പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 26 ന് രാവിലെ 10 മുതല്‍ 1.30 വരെ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9847661702.

 

അപേക്ഷ ക്ഷണിച്ചു

 

ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യ കേരളം) എറണാകുളത്തിന് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍, ലാബ് ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ www.arogyakeralam.gov.in വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഓണ്‍ലൈന്‍ അപേക്ഷ ഫോറം മുഖേന അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30 വൈകിട്ട് അഞ്ചു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0484-2354737.

 

അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ നടപ്പിലാക്കുന്ന സ്വയം തൊഴില്‍, വിദ്യാഭ്യാസം, സ്വയംതൊഴിലിനുളള വാഹന വായ്പ, പെണ്‍കുട്ടികളുടെ വിവാഹം തുടങ്ങിയ വായ്പാ പദ്ധതികളിലേക്ക് എറണാകുളം ജില്ലയിലെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍പറേഷന്റെ വൈറ്റിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക.

 

ഷോർട്ട് ഫിലിം ഫെസ്റ്റിവൽ റീൽസ് 2022: അപേക്ഷകൾ ക്ഷണിച്ചു

 

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവൽ റീൽസ് 2022ലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 18നും40 നും മദ്ധ്യേ പ്രായമുള്ളവർക്ക് പങ്കെടുക്കാം. പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ ഒക്ടോബർ 8 ന് മുൻപ് വീഡിയോകൾ, https://reels2022.ksvwb.in/ എന്ന ലിങ്കിൽ അപ് ലോഡ് ചെയ്യേണ്ടതാണ്. വിശദവിവരങ്ങളും നിയമാവലിയും ലിങ്കിൽ ലഭ്യമാണ്.

Category: News