പി.എസ്.സി വഴി റഗുലർ നിയമനങ്ങൾക്ക് നൽകുന്ന പ്രായപരിധിയാണ് ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനങ്ങൾക്കും ബാധകമാക്കിയിട്ടുള്ളത്

June 14, 2023 - By School Pathram Academy

 

സൂചനയിലേക്ക് സർക്കാരിന്റെ ശ്രദ്ധ സവിനയം ക്ഷണിക്കുന്നു.

സൂചന (1) (2),(3) എന്നിവ പ്രകാരം, 2022- 23 വർഷത്തെ തസ്തിക നിർണയ പ്രകാരം സൃഷ്ടിക്കപ്പെട്ട അധിക തസ്തികകൾ സർക്കാരിൽ നിന്നും സമയബന്ധിതമായി അനുവദിച്ചു കിട്ടാത്തതിനാൽ, കുട്ടികളുടെ അധ്യയനം മുടങ്ങാതിരിക്കുവാൻ സൂചന (3) മുഖേന സർക്കാർ നൽകിയ അനുമതി പ്രകാരം 2022-23 വർഷത്തിൽ അത്തരം പ്രതീക്ഷിത അധിക തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനങ്ങൾ നടത്തുന്നതിന് അനുമതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആയതിനടിസ്ഥാനത്തിൽ പ്രസ്തുത ഉത്തരവിന്റെ വെളിച്ചത്തിൽ അത്തരം പ്രതീക്ഷിത അധിക തസ്തികകളിൽ 2023-24 വർഷത്തേക്കും തസ്തിക ഉണ്ടെന്നുറപ്പു വരുത്തി 2022-23 വർഷത്തിൽ ചെയ്തതു പോലെ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്താവുന്നതാണോ എന്നത് സംബന്ധിച്ച് ഒരു സ്പഷ്ടീകരണം ലഭ്യമാക്കുവാൻ അപേക്ഷിച്ചിട്ടുണ്ട്.

 

മേൽ സാഹചര്യത്തിൽ, താഴെപ്പറയുന്ന വസ്തുതകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നു.

 

(1) 2022-23 വർഷത്തെ തസ്തിക നിർണയം പൂർത്തിയാക്കി. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റിൽ നിന്നും ശിപാർശ ചെയ്തു. സമർപ്പിക്കപ്പെട്ടവയിൽ നിന്നും 6043 അധിക തസ്തികയുടെ പ്രൊപ്പോസലുകൾ ശിപാർശ ചെയ്ത് രണ്ട് ഘട്ടങ്ങളിലായി വ്യക്തമായ റിപ്പോർട്ടുകൾ സഹിതം സൂചന (5) പ്രകാരം സർക്കാരിലേക്ക് സമർപ്പിച്ചിരുന്നു. എന്നാൽ, നാളിതു വരെയായിട്ടും സർക്കാരിൽ നിന്നും അധിക തസ്തികകൾ അംഗീകരിച്ചു ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. ആയതിനാൽ, 2022-23 വർഷത്തെ പ്രതീക്ഷിത അധിക ഡിവിഷനുകളിൽ അഡ്മിഷൻ നേടിയ കുട്ടികളുടെ 2023- 24 വർഷം മുതലുള്ള അദ്ധ്യയനം മുടങ്ങുവാൻ സാധ്യത കൂടുതലാണ്. ഇപ്രകാരം അധിക തസ്തിക അനുവദിക്കാത്തതു മൂലം കുട്ടികളുടെ പഠനം മുടങ്ങുന്ന സാഹചര്യം സംജാതമായാൽ ആയതു 2009 ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ ചട്ടങ്ങൾക്ക് വിരുദ്ധവുമാകും. കൂടാതെ, വ്യാപക പരാതികൾക്കും കോടതി വ്യവഹാരങ്ങൾക്കും ഇടയാക്കുകയും ചെയ്യും

 

(2) 2022-23 വർഷത്തെ പ്രതീക്ഷിത അധിക തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിതരായ സർക്കാർ സ്കൂളുകളിലെ ജീവനക്കാർക്ക് വേതനം നൽകിയിട്ടുണ്ടെങ്കിലും, ഇത്തരം പ്രതീക്ഷിത അധിക തസ്തികകൾ അനുവദിക്കാത്തതിനാൽ നിയമനാംഗീകാരം നൽകുവാൻ കഴിയാത്ത അസാധാരണ സാഹചര്യം മൂലം എയ്ഡഡ് സ്കൂളുകളിലെ ജീവനക്കാർക്ക്, അക്കാദമിക് വർഷം അവസാനിച്ചിട്ടും വേതനം ഇതുവരെയും ലഭ്യമാക്കിയിട്ടില്ല. ആയതിനുള്ള പൊതു ഉത്തരവുകൾ ഒന്നും തന്നെ സർക്കാരിൽ നിന്നും പുറപ്പെടുവിക്കപ്പെട്ടിട്ടുമില്ല. ഇപ്രകാരം നിയമിക്കപ്പെട്ട ദിവസ വേതനക്കാർക്ക് ഡിവിഷനും തസ്തികയും അനുവദിച്ചു നൽകുന്നതിനു മുൻപ് തന്നെ സർക്കാരിന്റെ അനുമതി കൂടാതെ വേതനം നൽകിയിട്ടുള്ള കേസുകളിൽ ആയവ നിലവിലത്തെ സാഹചര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ബാധ്യത ആകും എന്നാണ് കാണുന്നത്. ആയതിനാൽ ഈ വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതാണ് എന്ന വിവരം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നു.

 

(3) സ്കൂളുകളിൽ അധിക തസ്തിക സൃഷ്ടിക്കുന്നതിന് ആവശ്യമായ കുട്ടികൾ ഉള്ള പക്ഷം അധിക തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുന്നത് വരെയുള്ള കാലയളവിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികാധ്യാപകരെ നിയമിക്കുന്നതിനു പകരം, പ്രസ്തുത സ്കൂളിൽ നിന്നോ മാനേജ്മെന്റിൽ നിന്നോ തസ്തിക നഷ്ടപ്പെട്ടു പുറത്തായ സംരക്ഷണാനുകൂല്യം ഉള്ളതോ ഇല്ലാത്തതോ ആയ അധ്യാപകരെ ക്രമീകരിക്കുന്നത് ഉചിതമായിരിക്കും. ഇത്തരം അദ്ധ്യാപകർ പുറത്തായി നിൽക്കുന്ന സാഹചര്യത്തിൽ അധിക തസ്തിക പ്രതീക്ഷിക്കുന്ന ഒഴിവിൽ ദിവസവേതന നിയമനം നടത്തേണ്ട വരുന്ന സാഹചര്യം പുനപരിശോധിക്കാവുന്നതാണ്.

 

(4) സൂചന (7) പ്രകാരം , 2023-24 വർഷത്തേക്ക് ദിവസവേതനാടിസ്ഥാനതിലുള്ള താത്കാലിക പ്രൊപ്പോസലിൽ ഉൾപ്പെടുത്തിയ താഴെപ്പറയുന്ന വിഷയങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെടാതെ നിൽക്കുന്നു. ആയത് പരിഹരിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യങ്ങൾ ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ വിഷയം ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ആയത് സർക്കാർ പുറപ്പെടുവിച്ച സൂചന (6) ഉത്തരവുകളിൽ പരാമർശിച്ചിട്ടുള്ളതായി കാണുന്നില്ല. പ്രസ്തുത പ്രൊപ്പോസലിൽ

 

(എ) സർക്കാർ എയ്ഡഡ് മേഖലയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം ലഭിക്കുന്നതിന് പ്രത്യേക പ്രായപരിധി നിശ്ചയിച്ചിട്ടില്ല. ആകയാൽ നിലവിൽ പി.എസ്.സി വഴി റഗുലർ നിയമനങ്ങൾക്ക് നൽകുന്ന പ്രായപരിധിയാണ് ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനങ്ങൾക്കും ബാധകമാക്കിയിട്ടുള്ളത്. എന്നാൽ, ഇത്തരത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്ന ജീവനക്കാർക്ക്, റഗുലർ ജീവനക്കാർക്ക് നൽകുന്ന അതേ പ്രായപരിധി തന്നെയാണ് നിയമനത്തിന് പരിഗണിക്കുന്നത് എന്നതിനാൽ പ്രസ്തുത പ്രായം അധീകരിച്ചതും യോഗ്യതയുള്ളതുമായ നിരവധി ഉദ്യോഗാർത്ഥികൾക്ക് ജീവിതാവസാനം വരെ സർക്കാർ/എയ്ഡഡ് മേഖലകളിൽ ജോലി ഒന്നും ലഭിക്കാതെ പുറത്തു നിൽക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. അഭ്യസ്ഥവിദ്യരും തൊഴിൽ രഹിതരുമായ ഒരു വിഭാഗത്തിന് ഇത്തരം ഒഴിവുകൾ ഒരു പരിധിവരെയെങ്കിലും ആശ്വാസം നൽകുന്ന വരുമാനമാർഗ്ഗമാണ്. ആയതിനാൽ, ദിവസവേതനാടിസ്ഥാനത്തിൽ നിയമനം ലഭിക്കുന്നതിനു വേണ്ട ഏറ്റവും കൂടിയ പ്രായ പരിധി എന്നത് ഭിന്നശേഷി വിഭാഗത്തിന് ഉള്ള പ്രത്യേക ഇളവ് പ്രായപരിധിയായ 50 വയസ് വയസെങ്കിലും ആക്കി വർധിപ്പിക്കുന്നത്. പരിഗണിക്കാവുന്നതാണ്.

 

(സി) സർക്കാർ മേഖലയിലെ സ്ഥിരതാത്കാലിക ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനങ്ങൾ നടത്തി വരുന്ന സന്ദർഭങ്ങളിൽ, ഒരേ ദിവസം ഒരേ കാറ്റഗറിയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്ന രണ്ടു ജീവനക്കാരിൽ ആരാണ് ആദ്യം പുറത്താകേണ്ടി വരുന്നത് എന്നതിന്മേൽ ഒരു വ്യക്തത ആവശ്യമാണ്. നിലവിൽ, എംപ്ലോയെന്റ് എക്സ്ചേഞ്ച് മുഖേന നടത്തപ്പെടുന്ന താത്കാലിക നിയമനങ്ങളിൽ, സ്ഥിരം നിയമനങ്ങൾ നടത്തേണ്ടി വരുന്ന സന്ദർഭങ്ങളിൽ ആദ്യ റാങ്കുകാരനാണ് പുറത്താകേണ്ടി വരുന്നത് എന്നാണ് കാണുന്നത്. ഇപ്രകാരം ഒരു സ്ഥിതി വിശേഷം സർക്കാർ സ്കൂളുകളിൽ ഉണ്ടാകുമ്പോൾ, റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ അവസാനം നിയമിതനാകുന്ന വ്യക്തി ആദ്യം പുറത്താകേണ്ടതുണ്ട്. എന്നാണ് കാണുന്നത്. ഇക്കാര്യത്തിൽ വ്യക്തമായ നിർദേശം നൽകേണ്ടത് താഴെതലങ്ങളിലെ നിയമനത്തിലെ അവ്യക്തത പരിഹരിക്കുന്നതിന് സഹായകരമാകുന്നതാണ് എന്ന് അറിയിക്കുന്നു.

 

(സി) ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നവരെ ആവശ്യമെങ്കിൽ, സ്കൂൾ കലണ്ടർ പ്രകാരമുള്ള അക്കാദമിക വർഷത്തിലെ അവസാന പ്രവർത്തി ദിവസം വരെയും പ്രസ്തുത സ്കൂളിൽ തുടർന്ന അക്കാദമിക പ്രവർത്തനം നടത്തുന്നതിനും അർഹമായ ദിവസത്തെ വേതനം പാരിനടിസ്ഥാനത്തിൽ നൽകാവുന്നതുമാണ്. സ്കൂളുകളിൽ എസ്.എസ്.എൽ.സി പരീക്ഷാ കാലത്ത് പുറക്കുനിന്നുള്ളവരെ പ്രവേശിപ്പിക്കാൻ പാടുള്ളതല്ല എന്ന നിർദേശത്തെ തുടർന്നാണ്. താത്കാലിക നിയമനം ലഭിച്ച ഇത്തരം ദിവസവേതന ജീവനക്കാരെ പിരിച്ച് വിടുന്നത്. താത്കാലിക ജിവനക്കാരെങ്കിലും ഇവർ പുറത്തുനിന്നുള്ളവരുടെ കൂട്ടതിൽ കണക്കാക്കാൻ പാടില്ലാത്തതും, ഇവർ പ്രസ്തുത സ്കൂളിലെ അധ്യാപകരായി ചുമതല വഹിക്കുന്നവരുമാകയാൽ അക്കാദമിക വർഷാവസാനം വരെ ഇത്തരം ജീവനക്കാരെ നിയോഗിക്കുന്നതിന് ആവശ്യമായ ഉത്തരവ് പുറപ്പെടുവിക്കേണ്ടതായിട്ടുണ്ട് എന്നും അറിയിക്കുന്നു.