സർക്കാർ എയ്ഡഡ് സ്കൂളുകളിൽ അധിക ഡിവിഷനുകളും അധിക തസ്തികകളും അനുവദിക്കുന്നതു വരെ പ്രസ്തുത തസ്തികകളിലെ അദ്ധ്യാപകരുടെ താൽക്കാലിക നിയമനം – അനുമതി നൽകി ഉത്തരവ്

June 09, 2022 - By School Pathram Academy

കേരള സർക്കാർ

സംഗ്രഹം

പൊതുവിദ്യാഭ്യാസ വകുപ്പ് 2022-23 വർഷം മുതലുള്ള തസ്തികനിർണ്ണയം- സർക്കാർ എയ്ഡഡ് സ്കൂളുകളിൽ അധിക ഡിവിഷനുകളും അധിക തസ്തികകളും അനുവദിക്കുന്നതു വരെ പ്രസ്തുത തസ്തികകളിലെ അദ്ധ്യാപകരുടെ താൽക്കാലിക നിയമനം – അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

പൊതുവിദ്യാഭ്യാസ (ജെ) വകുപ്പ്

തീയതി,തിരുവനന്തപുരം, 08-06-2022

പരാമർശം:

സ. ഉ കൈ നം 102/2022/GEDN 20.4.2022 ലെ എസ്.ആർ.ഒ നമ്പർ 375/2022 (18.4.2022 ലെ സ.ഉ(പി) നം 5/2022/6 പൊ. വിവ)

ഉത്തരവ്

പരാമർശത്തിലെ വിജ്ഞാപനം പ്രകാരം കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വിവിധ ചട്ടങ്ങൾക്ക് ഭേദഗതി വരുത്തിയിരുന്നു. അതനുസരിച്ച് കേരളവിദ്യാഭ്യാസചട്ടങ്ങൾ അദ്ധ്യായം XXIII ചട്ടം 12ൽ വരുത്തിയ ഭേദഗതികൾ പ്രകാരം സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ അധിക ഡിവിഷനുകളും അധിക തസ്തികകളും അനുവദിക്കുന്നതു വിദ്യാഭ്യാസ ഓഫീസർ, ഡയറക്ടർ,സർക്കാർ തലങ്ങളിൽ നിന്നും നടത്തുന്ന സ്കൂൾ പരിശോധനകൾക്കു ശേഷം ഒക്ടോബർ 1 പ്രാബല്യത്തിലായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ അധികതസ്തിക സൃഷ്ഠിക്കുന്നതിനാവശ്യമായ കുട്ടികളുള്ളപക്ഷം സർക്കാർ സ്കൂളുകളിൽ അധിക തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുന്നതുവരെയും, എയ്ഡഡ് സ്കൂളുകളിൽ, അധിക തസ്തിക സൃഷ്ടിച്ച് കെ.ഇ.ആർ അദ്ധ്യായം XXI, ചട്ടം 7 ലെ വിവിധ വ്യവസ്ഥകൾ അനുസരിച്ച് നിയമനം നടത്തുന്നതുവരെയുമുള്ള കാലയളവിൽ കുട്ടികളുടെ അധ്യയനം മുടങ്ങാതിരിക്കുന്നതിനായി ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക അദ്ധ്യാപകരെ സ്കൂൾ തുറക്കുന്ന തീയതി മുതൽ നിയമിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപകന്റെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട്, അതാത് കാലം സർക്കാരും പൊതുവിദ്യാഭ്യാസ ഡയറക്ടറും പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളിലെയും ദിവസവേതനം നൽകുന്നതു സംബന്ധിച്ച് ധനകാര്യവകുപ്പ് പുറപ്പെടുവിക്കുന്ന പൊതു ഉത്തരവുകളിലെയും വ്യവസ്ഥകൾ ബാധകമാകുന്നതാണ്

(ഗവർണറുടെ ഉത്തരവിൻ പ്രകാരം)

എ പി എം മുഹമ്മദ് ഹനീഷ് പ്രിൻസിപ്പൽ സെക്രട്ടറി

പൊതുവിദ്യാഭ്യാസ ഡയറക്ടർ, തിരുവനന്തപുരം എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും, ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും (പൊതുവിദ്യാഭ്യാസ ഡയറക്ടർ മുഖേന)

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കൈറ്റ്, തിരുവനന്തപുരം (വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിന്)

പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ (എ&ഇ/ആഡിറ്റ്), കേരള, തിരുവനന്തപുരം വിവരപൊതുജനസമ്പർക്ക (വെബ് & ന്യൂമീഡിയ) വകുപ്പ് (വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിന്) പൊതുവിദ്യാഭ്യാസ വകുപ്പിലെ എല്ലാ സെക്ഷനുകൾക്കും.കരുതൽ ഫയൽ/ഓഫീസ് കോപ്പി

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More