സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഡയസ്നോൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ലീവ് എടുക്കാമോ ?

March 28, 2022 - By School Pathram Academy

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഡയസ്നോൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ലീവ് എടുക്കാമോ ?

അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്നാൽ (Part 1 KSR Rule 14 A) പ്രകാരം  അത് (Unauthorised absent ) ആയി കണക്കാക്കി ഡയസ്നോൺ ബാധകമാവും. അതായത്  ജോലിക്ക് ഹാജരാകാത്ത ദിവസം ശമ്പളം ലഭിക്കില്ല എന്ന് അർത്ഥം.

 

സർക്കാർ ഉത്തരവ് പ്രകാരം ആർക്കൊക്കെ ലീവ് അനുവദനീയമാണെന്ന് പരിശോധിക്കാം.

1. രോഗികൾ

2. ജീവനക്കാരന്റെ ഏറ്റവും അടുത്ത രോഗികൾ / – ഭാര്യ/ഭർത്താവ് / മക്കൾ / മാതാപിതാക്കൾ

3. ജീവനക്കാരന് ഏതെങ്കിലും പരീക്ഷയിൽ പങ്കെടുക്കണമെങ്കിൽ

4.Meternity Purpose

5. ഇതുപോലെ ഒഴിവാക്കാൻ പറ്റാത്ത മറ്റ്കാര്യങ്ങൾ

മേൽ പറഞ്ഞ കാര്യങ്ങളാൽ ജീവനക്കാർക്കും / അധ്യാപകർക്കും ലീവ് അനുവദനീയമാണ്.