സർക്കാർ ജീവനക്കാർക്ക് ജീവാനന്ദം പദ്ധതി വരുന്നു…എന്താണ് ജീവാനന്ദം പദ്ധതി ?
ഉത്തരവ്
സർക്കാർ ജീവനക്കാർക്ക് വിരമിച്ച ശേഷം മാസം തോറും ഒരു നിശ്ചിത തുക ലഭ്യമാകുന്ന തരത്തിൽ ഒരു പുതിയ പദ്ധതി ആന്വിറ്റി എന്ന പേരിൽ നടപ്പിലാക്കാൻ സർക്കാർ ലക്ഷ്യമിടുന്നു വെന്നും ഈ പദ്ധതി പ്രായോഗികമായി നടപ്പിലാക്കുന്നത് സംബന്ധിച്ച പഠനം സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ് നടത്തുന്നതാണെന്നും 2024 ലെ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു. മേൽ സാഹചര്യത്തിൽ ടി പദ്ധതി നടപ്പിലാക്കുന്നതിൻ്റെ പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിന് ആക്മറിയെ ചുമതലപ്പെടുത്തുന്നതിനും പദ്ധതി ‘ജീവാനന്ദം’ എന്ന പേരിൽ ഇൻഷ്വറൻസ് വകുപ്പ് വഴി നടപ്പിലാക്കുന്നതിനും അനുമതി നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പരാമർശം പ്രകാരം ഇൻഷ്വറൻസ് ഡയറക്ടർ (/C) അറിയിച്ചിട്ടുണ്ട്.
സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിൽ സർക്കാർ ജീവനക്കാർക്കായി ‘ജീവാനന്ദം’ എന്ന പേരിൽ ഒരു ആമ്പിറ്റി പദ്ധതി സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ് വഴി നടപ്പിലാക്കുന്നതിനും പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിന് ആക്വറിയെ ചുമതലപ്പെടുത്തുന്നതിനും അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
( ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം)