ഹണി ട്രാപ്.. യുവാവിനെ കുടുക്കി; ദമ്പതികൾ അറസ്റ്റിൽ 

June 07, 2022 - By School Pathram Academy

ഹണി ട്രാപ്.. യുവാവിനെ കുടുക്കി; ദമ്പതികൾ അറസ്റ്റിൽ

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ.

കണിച്ചുകുളങ്ങരയിൽ വാടകയ്ക്കു താമസിക്കുന്ന മാരാരിക്കുളം തെക്ക് പഞ്ചായത്ത് പൊള്ളെത്തെ ദേവസ്വംവെളി വീട്ടിൽ സുനീഷ് (31) ഭാര്യ സേതുലക്ഷ്മി (28) എന്നിവരെയാണ് മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴ സ്വദേശി പ്രവാസി യുവാവിനെയാണ് ഇവർ ഹണിട്രാപ്പിൽ കുടുക്കിയത്.

 

ഫെയ്സ്ബുക്കിലൂടെ യുവാവിനെ പരിചയപ്പെട്ട സേതുലക്ഷ്മി സുനീഷിന്റെ ഒത്താശയോടെ യുവാവിനെ കണിച്ചുകുളങ്ങരയിലെ വാടകവീട്ടിലേക്കു രാത്രി വിളിച്ചുവരുത്തി. സേതുലക്ഷ്മിയുമൊത്ത് ഇരിക്കുന്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ ശേഷം അതു കാണിച്ച് ഭീഷണിപ്പെടുത്തിയും ദേഹോപദ്രവം ഏൽപ്പിച്ച് എടിഎം കാർഡ്, ആധാർകാർഡ്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയവ കൈക്കലാക്കി. തുടർന്ന് ഭീഷണിപ്പെടുത്തി എടിഎം കാർഡിന്റെ രഹസ്യനമ്പർ വാങ്ങി പണം കവരുകയായിരുന്നു.

 

#keralapolice

Category: News