ഹയര്‍സെക്കന്ററി /വൊക്കേഷണല്‍ ഹയര്‍സെക്കന്ററി, എസ്എസ്എല്‍സി തിയറി പരീക്ഷകളുമായി ബന്ധപ്പെട്ട് ഇന്ന് ചേർന്ന അവലോകന യോഗ തീരുമാനങ്ങൾ

March 25, 2022 - By School Pathram Academy

കൊച്ചി: സംസ്ഥാനത്ത് മാര്‍ച്ച് 30 ന് ആരംഭിക്കുന്ന ഹയര്‍സെക്കന്ററി /വൊക്കേഷണല്‍ ഹയര്‍സെക്കന്ററി തിയറി പരീക്ഷകളുടെയും മാര്‍ച്ച് 31 ന് ആരംഭിക്കുന്ന എസ്എസ്എല്‍സി തിയറി പരീക്ഷകളുടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

പരീക്ഷ എഴുതുന്നത് 47 ലക്ഷം വിദ്യാര്‍ഥികളെന്ന് വിദ്യാഭ്യാസ വകുപ്പ്.

പരീക്ഷ നടത്തിപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു.

പരീക്ഷകള്‍ കുറ്റമറ്റതായി തന്നെ നടത്തണമെന്ന് യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശിച്ചു.

47 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതാന്‍ തയാറെടുക്കുന്നത്. 1,92,000 അധ്യാപകരും 22,000 അനധ്യാപകരും പ്രക്രിയകളില്‍ പങ്കാളികളാണ്

എസ്എസ്എല്‍സി തിയറി പരീക്ഷ മാര്‍ച്ച് 31 ന് ആരംഭിച്ച് ഏപ്രില്‍ 29 ന് അവസാനിക്കും.

ഹയര്‍സെക്കന്ററി /വൊക്കേഷണല്‍ ഹയര്‍സെക്കന്ററി തിയറി പരീക്ഷ മാര്‍ച്ച് 30 ന് ആരംഭിച്ച് ഏപ്രില്‍ 26 ന് അവസാനിക്കുന്നു.

എസ്എസ്എല്‍സി. പരീക്ഷയോടനുബന്ധിച്ചുളള ഐറ്റി പ്രാക്ടിക്കല്‍ പരീക്ഷ മേയ് മൂന്നിന് ആരംഭിച്ച് മേയ് 10 ന് അവസാനിക്കും.

ഹയര്‍സെക്കന്ററി /വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഏപ്രില്‍ അവസാനത്തോടെ അല്ലെങ്കില്‍ മേയ് ആദ്യം ആരംഭിക്കുന്നതാണ്.

എസ്.എസ്.എല്‍.സി. പരീക്ഷയുടെ മൂല്യനിര്‍ണ്ണയം മേയ് 11 ആരംഭിച്ച് പരീക്ഷഫലം ജൂണ്‍ 10 നകം പ്രസിദ്ധീകരിക്കുന്നതാണ്.

ഹയര്‍സെക്കന്ററി /വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം പൂര്‍ത്തീ കരിച്ച് ഫലം ജൂണ്‍ മൂന്നാംവാരം പ്രസിദ്ധീകരിക്കും

ഹയര്‍സെക്കന്ററി വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷകള്‍ക്ക് ആവശ്യമായ ഇന്‍വിജിലേറ്റര്‍മാരെ ലഭ്യമാകാത്തപക്ഷം ബന്ധപ്പെട്ട ഡിഡിഇ, ഡിഇഒമാര്‍ മറ്റ് അധ്യാപകരെ ഇതിലേയ്ക്കായി നിയമിച്ച് നല്‍കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും പരീക്ഷയ്ക്ക് ആവശ്യമായ ഉത്തരക്കടലാസുകള്‍ എത്തിക്കഴിഞ്ഞു.

പരീക്ഷാദിവസങ്ങളില്‍ എല്ലാ വിദ്യാഭ്യാസ ആഫീസര്‍മാരും പരീക്ഷാ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും മോണിറ്ററിംഗ് നടത്തുകയും ചെയ്യും.

കനത്ത വേനല്‍ ചൂട് ഉള്ളതിനാലും കൊവിഡ് മൂലമുള്ള അസ്വസ്ഥതകള്‍ നിലനില്‍ക്കുന്നതിനാലും എല്ലാ കുട്ടികളും കുടിവെള്ളം കൊണ്ടു വരാന്‍ ശ്രമിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

പരീക്ഷയോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് പദ്ധതികള്‍ നടപ്പിലാക്കണം .

വിഎച്ച്എസ്ഇ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ സംബന്ധമായിട്ടുള്ള കൗണ്‍സിലിംഗിനായി നിശ്ചിത ടെലഫോണ്‍ നമ്പര്‍ നല്‍കി കൊണ്ട് പരീക്ഷകള്‍ അവസാനിക്കുന്നതുവരെ ‘ഹൗ ആര്‍ യു ‘ എന്ന പ്രോഗ്രാം നടപ്പിലാക്കുന്നതാണ്

ഇതുപോലെ ഹയര്‍സെക്കന്ററി വിഭാഗത്തിന് നിശ്ചിത ടോള്‍ഫ്രീ നമ്പര്‍ നല്‍കി കൊണ്ട് ‘ഹെല്‍പ് ‘ എന്ന പ്രോഗ്രാം നടപ്പിലാക്കുന്നതാണ്.

കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയതുപോലെ ഓരോ ഡിഡിഇ തലത്തിലും ഒരു ഉദ്യോഗസ്ഥന് ചുമതല നല്‍കി കൊണ്ട് പരീക്ഷാ ഹെല്‍പ്പ് ഡെസ്‌ക് രൂപീകരിക്കും. തദ്ദേശസ്ഥാപനങ്ങള്‍ കുട്ടികളെ പരീക്ഷയ്ക്ക് ഒരുക്കുന്നതിനുവേണ്ടി വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്.

കൂടാതെ ആര്‍ഡിഡി. എഡി ഡിഇമാരും അവരുടേതായ തനത് പദ്ധതികള്‍ ഇതിനായി നടപ്പിലാക്കിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി

Category: News

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More