ഹയര്‍ സെക്കന്ററി പരീക്ഷയില്‍ കൊമേഴ്‌സ് വിഭാഗത്തില്‍ 1200 ല്‍ 1200 മാര്‍ക്കും നേടി ഉപ്പുതറ സെന്റ് ഫിലോമിനാസ് സ്‌കൂളില്‍ ഒരു താരം

June 21, 2022 - By School Pathram Academy

ഏലപ്പാറ : ഹയര്‍ സെക്കന്ററി പരീക്ഷയില്‍ കൊമേഴ്‌സ് വിഭാഗത്തില്‍ 1200 ല്‍ 1200 മാര്‍ക്കും നേടി ഉപ്പുതറ സെന്റ് ഫിലോമിനാസ് സ്‌കൂളില്‍ ഒരു താരം.

ഉപ്പുതറ തുണ്ടത്തില്‍ അനീഷ സാലുവാണ് മുഴുവന്‍ മാര്‍ക്കും നേടി സ്‌കൂളിന് അഭിമാനമായത്.

ഗ്രേസ് മാര്‍ക്കില്ലാതെ, ഒരു മാര്‍ക്കുപോലും നഷ്ടം വരുത്താതെയാണ് അനീഷയുടെ വിജയം. ചെറുപ്പം മുതല്‍ ക്ലാസില്‍ ഒന്നാം സ്ഥാനമായിരുന്നു അനീഷയ്ക്ക്.

ഹൈസ്‌കൂള്‍ വിദ്യാഭ്യാസം മേരികുളം സെന്റ് മേരീസ് സ്‌കൂളിലായിരുന്നു. അവിടെ 10ാം ക്ലാസില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയാണ് വിജയിച്ചത്

ലോക്കല്‍ ഹിസ്റ്ററി റൈറ്റിംഗില്‍ സംസ്ഥാന തലത്തിലും അനീഷ മത്സരിച്ചിട്ടുണ്ട്. സാലു കെ ജോണിന്റെയും ഷീനയുടെയും ഏക മകളാണ്. സെന്റ് ഫിലോമിനാസ് സ്‌കൂളിന്റ വിജയ ശതമാനം 93 ശതമാനമാണ്. മുഴുവന്‍ വിഷയങ്ങള്‍ക്കും 15 കുട്ടികള്‍ എ പ്ലസും നേടി

Category: News