ഹയർസെക്കന്ററി ഒന്നാം വർഷ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെന്റ് റിസൾട്ട് നാളെ വൈകീട്ട് 4ന് പ്രസിദ്ധീകരിക്കും. റിസൾട്ട് പരിശോധിക്കാനുള്ള ലിങ്ക് കാണുന്നതിന് ക്ലിക്ക് ചെയ്യുക

June 12, 2023 - By School Pathram Academy

ഹയർസെക്കന്ററി ഒന്നാം വർഷ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെന്റ് റിസൾട്ട് ജൂൺ 13ന് വൈകീട്ട് 4ന് പ്രസിദ്ധീകരിക്കും. ജൂൺ 15ന് വൈകീട്ട് 5 മണിവരെ ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാം.

 

 

⏩ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 

http://www.admission.dge.kerala.gov.in

എന്ന വെബ്സൈറ്റിലെ “Click for Higher Secondary Admissison” എന്ന ലിങ്കിലൂടെ ഹയർസെക്കണ്ടറി അഡ്മിഷൻ വെബ്സൈറ്റിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാം. ഇതിന് വേണ്ട സാങ്കേതിക സൗകര്യങ്ങൾ അപേക്ഷകരുടെ വീടിനടുത്തുള്ള സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി സ്കൂളുകളിലെ ഹെൽപ്പ് ഡെസ്കുകളിൽ നിന്നും തേടാവുന്നതാണ്.

 

 ട്രയൽ അലോട്ട്മെന്റ് ലിസ്റ്റിൽ എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ/ഉൾപ്പെടുത്തലുകൾ ജൂൺ 15ന് വൈകീട്ട് 5 മണിക്കുള്ളിൽ നടത്തി ഫൈനൽ കൺഫർമേഷൻ ചെയ്യണം. തെറ്റായ വിവരങ്ങൾ നൽകിയാൽ ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദാക്കപ്പെടും. അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള അവസാന അവസരമാണിത്.

ഒ​ന്നാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/ വി.​എ​ച്ച്.​എ​സ്.​ഇ മെറിറ്റ് ക്വാട്ടയിലെ ട്രയൽ അലോട്മെൻറ് ഫലം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. 

 

🔻ജൂൺ 13ന് ട്രയൽ അലോട്ട്മെന്റ് നടക്കും. 

🔻ഇതിനു ശേഷം ആദ്യ അലോട്മെന്റ് ജൂൺ 19ന് പ്രസിദ്ധീകരിക്കും.

🔻 ജൂലൈ 5 മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.

 

സ്പോർട്സ് ക്വാട്ട

സ്പോർട്സ് ക്വാട്ട അപേക്ഷകൾ സമർപ്പിക്കാനുള്ള അവസരം ഏകജാലകസംവിധാനത്തിൽ ലഭ്യമാക്കി. മുഖ്യഘട്ട അലോട്മെൻറിൽ സ്പോർട്സ് ക്വാട്ടയിൽ അപേക്ഷിക്കാൻ 15 വരെ അവസരമുണ്ടാവും. 

🔻 19-നാണ് ഈ ക്വാട്ടയിൽ ഒന്നാം അലോട്മെൻറ്. 

🔻 മുഖ്യഘട്ടത്തിലെ അവസാന അലോട്മെൻറ് ജൂലായ് ഒന്നിനായിരിക്കും. 

🔻 സപ്ലിമെൻററിഘട്ടത്തിൽ സ്പോർട്സ് മികവ് രജിസ്ട്രേഷനും വെരിഫിക്കേഷനും ജൂലായ് മൂന്നിനും നാലിനും അവസരം നൽകും. 

🔻 സപ്ലിമെൻററി അലോട്മെൻറ് ജൂലായ് ആറിനു നടക്കും. 

🔻 ജൂലായ് ഏഴാണ് സ്പോർട്സ് ക്വാട്ടയിലെ അവസാന പ്രവേശനദിവസം. അതിനുശേഷമുള്ള ഒഴിവുകൾ പൊതുമെറിറ്റ് സീറ്റായി മാറും.

Category: News