ഹയർ സെക്കണ്ടറി പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ഉപരിപഠനത്തിനായി മികച്ച ക്യാമ്പസ്, അക്കാദമിക് ജീവിതം സമ്മാനിക്കുന്ന ഇടം തന്നെ നമുക്ക് എത്തിപിടിക്കാൻ ശ്രമിച്ചാലോ ?പ്രസ്തുത പരീക്ഷയ്ക്കുള്ള പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ
പ്രിയരെ,
ഹയർ സെക്കണ്ടറി പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ഉപരിപഠനത്തിനായി മികച്ച ക്യാമ്പസ്, അക്കാദമിക് ജീവിതം സമ്മാനിക്കുന്ന ഇടം തന്നെ നമുക്ക് എത്തിപിടിക്കാൻ ശ്രമിച്ചാലോ?
ഡൽഹി യൂണിവേഴ്സിറ്റി, അലിഗഡ്, ജാമിയമില്ലിയ, ബനാറസ്, ജെ.എൻ.യു, ഹൈദരാബാദ്, പോണ്ടിച്ചേരി തുടങ്ങി നാല്പതിലധികം കേന്ദ്ര സർവ്വകലാശാലകൾ വഴി ലോക നിലവാരമുള്ള കോഴ്‌സുകൾ നമുക്കും പ്രാപ്യമാണ്.
ലോകോത്തര നിലവാരമുള്ള സിലബസ്, മികച്ച ഫാക്കൽറ്റികൾ, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ റസിഡൻഷ്യൽ ജീവിതം, കുറഞ്ഞ ചെലവിൽ പഠനം തുടങ്ങിയവയെല്ലാം സെൻട്രൽ യൂണിവേഴ്സിറ്റികളുടെ സവിശേഷതകളാണ്.
പ്രസ്തുത സ്ഥാപനങ്ങളിലേക്ക് ഈ വർഷം മുതൽ #പൊതുപ്രവേശന #പരീക്ഷ (CUET) വഴിയാണ് പ്രവേശനം സാധ്യമാവുക. പൊതുവെ നമ്മുടെ നാട്ടിലെ കുട്ടികളോ രക്ഷിതാക്കളോ കേന്ദ്ര സർവ്വകലാശാല കോഴ്സുകളുടെ സാധ്യതകളെ കുറിച്ച് കൂടുതൽ അന്വേഷിക്കുന്നത് കാണാറില്ല. തയ്യാറുള്ള വിദ്യാർത്ഥികൾക്ക് എം.എൽ.എയുടെ വിദ്യാഭ്യാസ പദ്ധതിയുടെ(#VIBE) ഭാഗമായി ആവശ്യമായ മാർഗനിർദ്ദേശങ്ങളും പരിശീലനവും നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. മെയ് 1 ഞായർ രാവിലെ 9.30 ന് വടകര ബി.ഇ.എം ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചാണ് ഓറിയന്റേഷൻ പ്രോഗ്രാം നടക്കുന്നത്.
CUET അഥവാ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിന് പ്ലസ് ടു പഠനം പൂർത്തിയാക്കിയ/അവസാന വര്‍ഷ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. CUET പരീക്ഷയ്ക്ക് അപേക്ഷ വിളിച്ചു കഴിഞ്ഞു. ഈ ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കാം.
https://cuet.samarth.ac.in
അപേക്ഷ സ്വീകരിക്കുന്ന #അവസാന #തീയതി #മെയ്_6
പ്രസ്തുത പരീക്ഷയ്ക്കുള്ള പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഈ ലിങ്ക് വഴി https://forms.gle/Avvrw9Z2ZVG57vLY6
ഗൂഗിൾ ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക.
അതിരുകളില്ലാത്ത അറിവിന്റെ ലോകത്തേക്കുള്ള യാത്ര #VIBE ലൂടെ നമുക്ക് ആരംഭിക്കാം.
സ്നേഹപൂർവ്വം,
കെ.കെ രമ