ഹയർ സെക്കന്ററി അഡ്മിഷൻ സപ്ലിമെന്ററി അപേക്ഷാ

September 01, 2022 - By School Pathram Academy

ഹയർ സെക്കന്ററി അഡ്മിഷൻ സപ്ലിമെന്ററി അപേക്ഷാ സമർപ്പണം സെപ്റ്റംബർ 1 മുതൽ

🔸ഒഴിവുകൾ നാളെ രാവിലെ 9 മണിക്ക് പ്രസിദ്ധീകരിക്കും

🔸നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ അഡ്മിഷൻ നേടിയ വിദ്യർഥികൾക്കും മുഖ്യ ഘട്ടത്തിൽ അഡ്മിഷൻ ലഭിച്ചിട്ട് പ്രവേശനം നേടാത്തവർക്കും ഏതെങ്കിലും ക്വാട്ടയിൽ അഡ്മിഷൻ നേടിയിട്ട് ടിസി വാങ്ങിയവർക്കും ഈ ഘട്ടത്തിൽ അപേക്ഷിക്കാനാവില്ല.

🔸അപേക്ഷയിൽ ആവശ്യമായ തിരുത്തലുകൾ വരുത്താനും നേരത്തെ ചേർക്കാത്ത ബോണസ് സർട്ടിഫിക്കറ്റ്കൾ ചേർക്കാനും സപ്ലിമെന്ററി അപേക്ഷയിൽ സാധിക്കും.

🔸സെപ്റ്റംബർ 3 വൈകുന്നേരം 5 മണി വരെയാണ് അപേക്ഷ സമർപ്പിക്കാവുന്നത്.

ഇത് വരെ അപേക്ഷ സമർപ്പിക്കാത്തവർക്കും ഇപ്പോൾ ആദ്യമായി അപേക്ഷ സമർപ്പിക്കാനാവും

🔸പുതുതായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്കാണ് അപേക്ഷകൾ നൽകേണ്ടത്.

Category: News