ഹയർ സെക്കൻഡറി പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: ഒഴിവുകൾ പ്രസിദ്ധീകരിച്ചു. ജൂലൈ 20 വൈകിട്ട് 4 മണി വരെ അപേക്ഷിക്കാം

July 19, 2023 - By School Pathram Academy

ഹയർ സെക്കൻഡറി പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: ഒഴിവുകൾ പ്രസിദ്ധീകരിച്ചു. ജൂലൈ 20 വൈകിട്ട് 4 മണി വരെ അപേക്ഷിക്കാം.

 

 പ്ലസ് വൺ പ്രവേശനം: രണ്ടാം സപ്ലിമെന്ററി അലോട്മെന്റിന് ഇന്നു മുതൽ അപേക്ഷിക്കാം

 

തിരുവനന്തപുരം 

ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്ന് മുതൽ അപേക്ഷ നൽകാം. മുഖ്യ അലോട്ട്മെന്റുകളിലും ഒന്നാം ഘട്ട സപ്ലിമെന്ററി അലോട്ട്മെന്റിലും അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷിക്കാത്തവർക്കും രണ്ടാം സപ്ലിമെന്ററി അലോട്മെന്റിന് പരിഗണിക്കുന്നതിനായി അപേക്ഷ നൽകാം.

രാവിലെ 10 മുതൽ വ്യാഴം വൈകിട്ട് 4 മണി വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. പ്ലസ് വൺ പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കാത്തവർക്ക് ഒരു അവസരം കൂടി ഇപ്പോൾ ലഭിക്കുന്നുണ്ട്. തെറ്റായ വിവരങ്ങൾ ഉൾപ്പെട്ടതിനാൽ അലോട്ട്മെന്റ് ലഭിക്കാത്തവർക്കും ലഭിച്ചിട്ടും പ്രവേശനം നടത്താൻ സാധിക്കാത്തവർക്കും രണ്ടാം സപ്ലിമെന്ററി അലോട്മെന്റിനായി അപേക്ഷിക്കാം. അപേക്ഷയിലെ തെറ്റുകൾ തിരുത്തിയാണ് പുതിയ അപേക്ഷ നൽകേണ്ടത്.

നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം ലഭിച്ചവർക്കും അലോട്ട്മെന്റ് ലഭിച്ചിട്ട് ഹാജരാകാഞ്ഞവർക്കും ( നോൺ ജോയിനിങ്) മെറിറ്റ് ക്വാട്ടയിൽ നിന്നും പ്രവേശനം നേടിയ ശേഷം ക്യാൻസൽ ചെയ്തവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം ടിസി വാങ്ങിയവർക്കും വീണ്ടും അപേക്ഷിക്കാനാവില്ല.

രണ്ടാം സപ്ലിമെന്ററി അലോട്മെന്റിനായുള്ള ഓരോ സ്‌കൂളുകളിലെയും സീറ്റ് ഒഴിവുകളും മറ്റ് വിവരങ്ങളും രാവിലെ 9 മണി മുതൽ അഡ്‌മിഷൻ വെബ്സൈറ്റായ 

https://hscap.kerala.gov.in ൽ ലഭ്യമാണ്. നിലവിൽ എല്ലാ വിദ്യാലയങ്ങളിലും സപ്ലിമെന്ററി അലോട്ട്മെന്റുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് ഹെൽപ്പ് ഡെസ്‌കുകളെ സജ്ജീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

 ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുശേഷം ഓരോ സ്‌കൂളിലും ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഇതുവരെ പ്രവേശനം ലഭിക്കാത്തവർ പട്ടിക പരിശോധിച്ച് ഓരോ സ്‌കൂളിലെയും സീറ്റു ലഭ്യത മനസ്സിലാക്കി ജൂലൈ 20 ന് വൈകിട്ട് 4 മണിക്ക് മുൻപായി അപേക്ഷ പുതുക്കിനൽകണം. 

 

 പട്ടികയിലെ സ്‌കൂൾ/കോമ്പിനേഷൻ മാത്രമേ ഓപ്‌ഷനുകളായി തെരഞ്ഞെടുക്കാൻ സാധിക്കുകയുള്ളു. അപേക്ഷ പുതുക്കാത്തവരെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കില്ല. 

 

  •  ആർക്കൊക്കെ അപേക്ഷിക്കാം ?

അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർ, ഇതുവരെ അപേക്ഷിക്കാത്തവർ, തെറ്റായ വിവരങ്ങൾ നൽകിയതുമൂലം പ്രവേശനം നിരാകരിക്കപ്പെട്ടവർ എന്നിവർക്ക് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ സമർപ്പിക്കാം.

 

  •  അപേക്ഷ നൽകാൻ സാധിക്കാത്തവർ ആരെല്ലാം ?

നിലവിൽ പ്രവേശനം നേടിക്കഴിഞ്ഞവർക്കും, പ്രവേശനം ലഭിച്ചിട്ടും ഹാജരാകാത്തവർക്കും(Non-join), പ്രവേശനം നേടിയശേഷം TC വാങ്ങിയവർക്കും അപേക്ഷ നൽകാൻ സാധിക്കില്ല.

 

  • അപേക്ഷ നല്കുന്നതെങ്ങനെ ?

 

അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവർ ക്യാൻഡിഡേറ്റ് ലോഗിനിൽ നൽകിയിട്ടുള്ള Renew Application ലിങ്ക് ഉപയോഗിച്ച് അപേക്ഷ പുതുക്കണം. 

 

 ഇതുവരെയും അപേക്ഷ നല്കാത്തവർ Create candidate login-sws ലിങ്ക് വഴി ക്യാൻഡിഡേറ്റ് ലോഗിൻ നിർമ്മിച്ച ശേഷം Apply Online SWS ലിങ്ക് വഴി പുതുതായി അപേക്ഷ നൽകണം.

 

 അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയതുമൂലം പ്രവേശനം നിരാകരിക്കപ്പെട്ടവർ ക്യാൻഡിഡേറ്റ് ലോഗിനിൽ നൽകിയിട്ടുള്ള Renew Application ലിങ്ക് ഉപയോഗിച്ച് അപേക്ഷയിലെ പിഴവുകൾ തിരുത്തി സമർപ്പിക്കണം.

Category: News