ഹിന്ദി അധ്യാപക കോഴ്സ്

July 15, 2022 - By School Pathram Academy

ഹിന്ദി അധ്യാപക കോഴ്‌സിന് രജിസ്റ്റര്‍ ചെയ്യാം
കേരള ഗവണ്‍മെന്റ് ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്‌സിന്റെ 2022-24 ബാച്ചിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. രണ്ടാം ഭാഷയായി ഹിന്ദി പഠിച്ച് പ്ലസ് ടൂവിന് അമ്പത് ശതമാനം മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി 17 നും 35 ഇടയില്‍. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും മറ്റു പിന്നാക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും.പട്ടികജാതി, മറ്റര്‍ഹവിഭാഗത്തിന് ഫീസ് ഇളവ് ഉണ്ട്. പി.എസ്.സി അംഗീകാരം ഉള്ള കോഴ്‌സാണിത്. താല്‍പ്പര്യമുള്ളവര്‍ ജൂലൈ 20 നകം രജിസ്റ്റര്‍ ചെയ്യണമന്ന് അടൂര്‍ ഭാരത് ഹിന്ദി പ്രചാര കേന്ദ്രം പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04734296496, 8547126028.

Category: News