ഹിന്ദി അധ്യാപക പരിശീലനം

August 02, 2022 - By School Pathram Academy

.ഹിന്ദി അധ്യാപക പരിശീലനം
ഭാരത ഹിന്ദി പ്രചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കേരള ഗവൺമെന്റ് ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ അധ്യാപക കോഴ്‌സിന്റെ 2022-24 ബാച്ചിന് അടൂർസെന്ററിൽ അപേക്ഷ ക്ഷണിച്ചു. രണ്ടാം ഭാഷയായി ഹിന്ദി പഠിച്ച് പ്ലസ്ടൂവിന് അമ്പത് ശതമാനം മാർക്കുള്ളവർക്ക് അപേക്ഷിക്കാം. ഭൂഷൺ, സാഹിത്യവിശാരദ്, പ്രവീൺ, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി 17 നും 35 ഇടയിൽ. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി, പട്ടികവർഗക്കാർക്ക് അഞ്ച് വർഷവും മറ്റു പിന്നോക്കക്കാർക്ക് മൂന്ന് വർഷവും ഇളവ് അനുവദിക്കും. ഇ-ഗ്രാന്റ്‌വഴി പട്ടികജാതി, മറ്റർഹവിഭാഗത്തിന് ഫീസ് സൗജന്യം ഉണ്ടായിരിക്കും പി.എസ്.സി അംഗീകാരം ഉള്ള കോഴ്‌സാണിത്. ആഗസ്റ്റ് 16 നകം താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ അപേക്ഷിക്കാം. പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാരകേന്ദ്രം, അടൂർ, പത്തനംതിട്ട 04734296496, 8547126028.

Category: News