ഹെറിറ്റേജ്/ടൂറിസം ക്വിസ് മത്സരം 2022,ലോകത്തിലെ ഏറ്റവും വലിയ ക്വിസ് ഫെസ്റ്റിവലിനുള്ള ലോക റെക്കോഡ് സ്വന്തമാക്കിയ ക്യൂ ഫാക്റ്ററി നോളജ് സർവീസസ് ആണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്

April 14, 2022 - By School Pathram Academy

ഹെറിറ്റേജ്/ടൂറിസം ക്വിസ് മത്സരം 2022

ലോകത്തിലെ ഏറ്റവും വലിയ ക്വിസ് ഫെസ്റ്റിവലിനുള്ള ലോക റെക്കോഡ് സ്വന്തമാക്കിയ ക്യൂ ഫാക്റ്ററി നോളജ് സർവീസസ് ആണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്

എറണാകുളം ജില്ലാ ഭരണകൂടത്തിന്‍റേയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍റേയും,കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് (CSML),പി ലേൺ പ്രൈവറ്റ് ലിമിറ്റഡ്ന്‍റേയും സംയുക്താഭിമുഖ്യത്തില്‍ ലോകപൈതൃകവിനോദസഞ്ചാര ദിനമായ ‘ഏപ്രില്‍ 18’ സമുചിതമായി ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഒരു പൈതൃക വിനോദസഞ്ചാര ക്വിസ് മത്സരം ഏപ്രില്‍ 23-ാം തിയതി ശനിയാഴ്ച ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ട് വേദിയില്‍ സംഘടിപ്പിക്കുന്നു

 

മുതിർന്നവർക്കും/ വിദ്യാർത്ഥികൾക്കും 2 വിഭാഗമായി 2 പേരടങ്ങുന്ന ടീമുകളായി ഈ മത്സരത്തിൽ പങ്കെടുക്കാം എറണാകുളത്തിന്റെയും കേരളത്തിന്റെയും ചരിത്രം, സംസ്കാരം, ടൂറിസം, പൈതൃകം തുടങ്ങിയവയ്ക്കു ചോദ്യങ്ങളിൽ പ്രാമുഖ്യമുണ്ടായിരിക്കും.

 

മത്സരത്തിന്റെ ആദ്യ ഘട്ടം ജില്ലാ കളക്ടറുടെ ഫേസ്ബുക് പേജിലൂടെ ഏപ്രിൽ 20ന് രാത്രി എട്ട് മണിക്ക് നടക്കുന്നതായിരിക്കും. തിരഞ്ഞെടുക്കപെടുന്ന മത്സരാർത്ഥികൾ ഏപ്രിൽ 23 ന് വൈകുന്നേരം 1:30 മണിക്ക് എറണാകുളം ഡിഎച്ച് ഗ്രൗണ്ടിൽ നടക്കുന്ന ഫൈനലിലേക്കു യോഗ്യത നേടും.

 

ലോകത്തിലെ ഏറ്റവും വലിയ ക്വിസ് ഫെസ്റ്റിവലിനുള്ള ലോക റെക്കോഡ് സ്വന്തമാക്കിയ ക്യൂ ഫാക്റ്ററി നോളജ് സർവീസസ് ആണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്.കേരളത്തിന്റെ ക്വിസ് മാൻ സ്നേഹജ് ശ്രീനിവാസ് ക്വിസ് മാസ്റ്ററായെത്തും.

 

വിജയികൾക്ക് അവാര്‍ഡിന് പുറമെ ഡിറ്റിപിസിയുടെ വിവിധ ഡെസ്റ്റിനേഷനുകളിലെ സാഹസിക വിനോദസഞ്ചാര സേവനങ്ങളില്‍ കുടുംബത്തോടൊപ്പം സൗജന്യ പ്രവേശനത്തിനും അവസരമുണ്ടായിരിക്കുന്നതാണ്.

താഴെക്കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ലിങ്ക് വഴി മത്സരത്തിന് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യാത്ത മത്സരാർത്ഥികളെ പരിഗണിക്കുന്നതല്ല.

 

https://docs.google.com/forms/d/1gxVkRmk0a1jVkA4p9VFD6ZQqM98UvgQdCuBkmGb8U_0/edit

Category: News

Recent

കേരള സ്കൂൾ കായിക മേള : മാ൪ച്ച് പാസ്റ്റിൽ ഒന്നാം സ്ഥാനം കോട്ടയത്തിന്

November 05, 2024

സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭാഗ്യ ചിഹ്നം അണ്ണാറക്കണ്ണൻ “തക്കുടു” വിൻ്റെ ശില്പി

November 05, 2024

കായിക കേരളത്തിന്റെ പ്രതീക്ഷകൾ വാനോളമുയ൪ത്തി കേരള സ്‌കൂൾ കായിക മേളയ്ക്ക് കൊച്ചിയിൽ വര്‍ണാഭമായ…

November 05, 2024

കരുനാഗപ്പള്ളി ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും…

November 04, 2024

കേരള സ്കൂൾ കായികമേള; ഇന്ന്‌ ഉച്ചയ്ക്ക് രണ്ടിന് എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ…

November 04, 2024

School Academy Kallil Methala Study Notes STD VII Maths അംശബന്ധം

November 04, 2024

2025 മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി പരീക്ഷ സംബന്ധിച്ച പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ…

November 03, 2024

വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം 2025 മാർച്ചിൽ നടത്തുന്ന ഒന്നും രണ്ടും വർഷ…

November 02, 2024
Load More