ഹൈസ്കൂൾ വിഭാഗം സംരക്ഷിത അധ്യാപകരെ യൂ.പി.യിൽ HTV ആയും നിയമിക്കാം

August 25, 2022 - By School Pathram Academy

തസ്തിക നിർണ്ണയം പൂർത്തിയായപ്പോൾ നിരവധി എയ്ഡഡ് സ്കൂൾ അധ്യാപകർക്കാണ് തസ്തിക നഷ്ടമായത്.

ഇതിൽ ഹൈസ്കൂൾ വിഭാഗം അധ്യാപകരെ  ബി.ആർ.സികളിലെ ഒഴിവുകൾ, പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവില്ലാത്ത സർക്കാർ സ്കൂളുകളിലെ ഒഴിവുകൾ എല്ലാം ഈ വർഷവും താൽക്കാലിക പുനർവ്യന്യാസത്തിനായി ഉപയോഗിക്കാവുന്നതാണെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

 

സമയപരിധിക്കുള്ളിൽ പുനർവിന്യാസം പൂർത്തിയാക്കേണ്ടതിനാൽ സീനിയോറിറ്റി നോക്കാതെ തന്നെ താത്കാലിക പുനർവ്യന്യാസം പൂർത്തിയാ ക്കേണ്ടതാണ്,

സീനിയോറിറ്റി അടിസ്ഥാനപ്പെടുത്തി പിന്നീട് പുനർവിന്യസിക്കാവുന്നതുമാണ്.

സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംരക്ഷിത എച്ച്.എസ്.റ്റി മാരെ പുനർവിന്യസിക്കാൻ ജില്ലയിൽ അതത് കാറ്റഗറികളിൽ ഒഴിവ് ലഭ്യമല്ലാത്ത ഘട്ടത്തിൽ യു.പി.സ്കൂളുകളിലെ HTV തസ്തികകളിൽ ശമ്പള സംരക്ഷണത്തോടെ സംരക്ഷിത എച്ച്.എസ്.ടി മാരെ നിയമിക്കാവുന്നതാണ്.

Category: News