അക്കാദമിക മാസ്റ്റർ പ്ലാൻ – മാതൃക | ക്ലാസ് 4 

May 29, 2022 - By School Pathram Academy
  • അക്കാദമിക മാസ്റ്റർ പ്ലാൻ – മാതൃക | ക്ലാസ് 4

2022-23 അധ്യയന വർഷത്തിൽ നാലാം ക്ലാസിലെ മുഴുവൻ കുട്ടികളെയും ഉൾക്കൊള്ളുന്നതും തുല്യതയും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ദൗത്യം പൂർത്തീകരിക്കുന്നതിനുവേണ്ടി തയ്യാറാക്കിയ കർമ്മപദ്ധതിയുടെ രൂപരേഖയാണിത്.

ഭാഷ, പരിസരപഠനം, ഗണിതം എന്നീ വിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്ന കർമപദ്ധതി രക്ഷിതാക്കളുടെ സജീവമായ പിന്തുണ ഉറപ്പാക്കു ന്നവിധത്തിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.

കോവിഡാനന്തരം കുട്ടികളിലുണ്ടായിട്ടുള്ള പഠനവിടവുകൾ നികത്തുകയും പഠനപ്രവർത്തനങ്ങൾ കൂടുതൽ ആസ്വാദ്യമാക്കുക, സ്വയമേറ്റെടുക്കൽ മനോഭാവം വളർത്തുക, സ്വയം വിലയിരുത്തൽ, പരസ്പര വിലയിരുത്തൽ, വിദ്യാലയത്തെ വിലയിരുത്തൽ പഠനപ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തൽ തുടങ്ങിയവ ഈ പദ്ധതിയിൽ ഉൾക്കൊള്ളുന്നു.

  • ലക്ഷ്യങ്ങൾ

 

• മികച്ച ഭാഷയിൽ എഴുതുന്നതിനും ഒഴുക്കോടെ സ്വതന്ത്രവായന നടത്തുന്നതിനും കൃത്യമായ സന്ദർഭങ്ങളിൽ വേണ്ടവിധം ഭാഷാ ശേഷി പ്രയോഗിക്കുന്നതിനുള്ള പ്രാപ്തി നേടുക

•എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലൂടെ സർഗാത്മകമായ കഴിവുകൾ വികസിപ്പിക്കുന്നു.

•കുട്ടികളിൽ സാമൂഹികവികാസവിടവ് നിലനിൽക്കുന്ന പുതിയ സാഹചര്യത്തിൽ സംഘപ്രവർത്തനങ്ങൾ, കളികൾ എന്നിവയിലൂടെ സാമൂഹികബോധം, സംഘബോധം, പങ്കിടൽ എന്നിവ വികസിപ്പിക്കൽ ശാസ്ത്ര കൗതുകം വളർത്താൻ ഉതകുന്നതരത്തിൽ ശാസ്ത്രപരീക്ഷണങ്ങളിൽ സ്വയം ഏർപ്പെടുകയും

•പരീക്ഷണകുറിപ്പുകൾ തയ്യാറാക്കുകയും  വായന എഴുത്ത് എന്നീ അടിസ്ഥാനശേഷികൾ മുഴുവൻ കുട്ടികളും ആർജ്ജിക്കുകയും സർഗാത്മ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുക

•നാലാംക്ലാസിലെ വിവിധ വിഷയങ്ങളിലെ ആശയങ്ങളുമായി ബന്ധപ്പെട്ട വായന പുസ്തകങ്ങൾ തെരഞ്ഞെടുക്കുക. അവ ക്ലാസ് ലൈബ്രറിയിൽ ക്രമീകരിക്കുക.

•മൂന്നാം ക്ലാസ് നിലവാരത്തിലുള്ള വായന കാർഡുകൾ ടീച്ചർ മുൻകൂട്ടി തയ്യാറാക്കുന്നു. ഈ കാർഡുകൾ നൽകിക്കൊണ്ട് വായനയിലേക്ക് നയിച്ചുകൊണ്ട് കാർഡുകൾ വ്യക്തിഗത വായനയ്ക്കായി നൽകുന്നു.

•വായനയിൽ കുട്ടി എവിടെ നിൽക്കുന്നുവെന്ന് തിരിച്ചറിയുന്നു. (നിലനിർണയം)

• ശേഖരിക്കൽ (വീഡിയോ) രേഖപ്പെടുത്തൽ വായനയിൽ പിന്നാക്കക്കാരെ കണ്ടെത്തുന്നു.

• ലൈബ്രറിയിൽ തെരഞ്ഞെടുത്തുവച്ച വായനപുസ്തകങ്ങളുടെ സഹായത്തോടെ മാതൃകാവാനക്കാർഡുകൾ ടീച്ചർ തയ്യാറാക്കുന്നു.

•കുട്ടികളുടെ നിലവാരം പരിഗണിച്ചുകെണ്ട് തെരഞ്ഞെടുത്ത പുസ്തകങ്ങൾ രക്ഷിതാക്കൾക്ക് കൈമാറുന്നു.

• വായനകാർഡുകൾ തയാറാക്കുന്നതിനായി കുട്ടുകൾ രക്ഷിതാക്കൾ, അധ്യാപകർ, പ്രാദേശിക വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി ശില്പശാല സംഘടിപ്പിക്കുന്നു.

• രൂപപ്പെട്ട ഉത്പന്നങ്ങൾ കുട്ടികൾ വായിക്കുന്നു. പരസ്പരം കൈമാറി വയ്ക്കുന്നു.

•രക്ഷിതാക്കളുടെ പിന്തുണ ഉറപ്പാക്കുന്നു.

• വീഡിയോ ക്ലാസ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നു.

• കാർഡുകളും എല്ലാ കുട്ടികളും വായിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുന്നു. സെപ്റ്റംബർ മാസത്തിലെ ക്ലാസ് പി.ടി.എ യിൽ കുട്ടികളുടെ പരസ്യ വായനയ്ക്ക് അവസരം ഒരുക്കുകയും നിലവാരം വിലയിരുത്തുകയും ചെയ്യുന്നു(തെളിവുകൾ ) ശേഖരിക്കുന്നു.

•സംഘപ്രവർത്തനം കളികൾ എന്നിവയിലൂടെ സംഘബോധം സാമൂഹികബോധം പങ്കിടൽ എന്നിവ വികസിപ്പിക്കൽ

• പാക്കേജ് തയ്യാറാക്കുന്നു.

 

  • 1. ദീപുകളി
  • 2. പാസസിംഗ് ദി ബോട്ടിൽ
  • 3, ട്രെഷർ ഹണ്ട്
  • 4. തീം ബ്ലസ്ഡ് ഫോട്ടോഗ്രാഫ്
  • 5. മൈം തുടങ്ങിയവ
  • ലക്ഷ്യം.

ശാസ്ത്ര കൗതുകം വളർത്താൻ ഉതകുംവിധം ശാസ്ത്ര പരീഷണങ്ങളിൽ സ്വയം ഏർപ്പെടുകയും പരീക്ഷണ കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യൽ

നാലാംതരത്തിലെ കുട്ടികളുടെ നിലവാരത്തിലുള്ള പരീക്ഷണങ്ങൾ തെരഞ്ഞെടുക്കുന്നു.

പരീക്ഷണങ്ങളെ ശാസ്ത്ര മാജിക്കുകളായി രൂപപ്പെടുത്തുന്നു. ശില്പശാല സംഘടിപ്പിക്കുന്നു.

(രക്ഷിതാക്കൾ, വിദഗ്ധർ, അധ്യാപകർ, കുട്ടികൾ)

-കുട്ടികൾ ശാസ്ത്രപരീക്ഷണങ്ങൾ ഏറ്റെടുക്കുന്നു.

– പരീക്ഷണ സാമഗ്രികൾ വികസിപ്പിക്കുന്നു

-പരീക്ഷണത്തിലേർപ്പെടുന്നു

– പരീക്ഷണകുറിപ്പുകൾ തയ്യാറാക്കുന്നു.

 

Category: Teachers Column

Recent

Load More