എട്ടാം ക്ലാസിലെ കുട്ടികൾക്കുള്ള പഠന പിന്തുണ ക്ലാസുകൾ നാളെ മുതൽ

April 07, 2025 - By School Pathram Academy

സർക്കാർ ഉത്തരവിന്റെ പകർപ്പ്

പൊതുവിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി സമഗ്രഗുണമേന്മ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആയതിന് അനുബന്ധമായി 2024-25 അക്കാദമിക വർഷം എട്ടാം ക്ലാസ്സിൽ വർഷാന്ത്യ പരീക്ഷയിൽ സബ്ജ‌ക്റ്റ് മിനിമം നടപ്പിലാക്കുന്നതിന് സൂചന(1) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതോടൊപ്പം മൂല്യനിർണ്ണയരീതിശാസ്ത്രം പരിഷ്കരിച്ച മാർഗ്ഗരേഖ അംഗീകരിച്ച് സൂചന (2) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു.

ഒരു അധ്യയന വർഷത്തിൽ അതത് വിഷയങ്ങളിൽ നേടേണ്ട പഠനലക്ഷ്യങ്ങൾ ആർജ്ജിക്കാതെ തൊട്ടടുത്ത ക്ലാസ്സിലേക്ക് പ്രവേശനം നൽകുന്നത് കുട്ടികളുടെ അക്കാദമിക മുന്നേറ്റത്തിന് സഹായകരമല്ല. ഈ സാഹചര്യത്തിൽ അതത് ക്ലാസ്സിലെ പഠനലക്ഷ്യം നേടിയെന്ന് ഉറപ്പാക്കുന്നതിനും തുടർപഠനം സാദ്ധ്യമാക്കുന്നതിനും ഈ അധ്യയന വർഷം മുതൽ എട്ടാം ക്ലാസ്സിൽ സബ്ജക്റ്റ് മിനിമം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട പഠനപിന്തുണ പ്രവർത്തനങ്ങൾ നിർദേശിക്കുന്നു.

പൊതുനിർദേശങ്ങൾ:

എല്ലാ ക്ലാസുകളിലേയും വർഷാന്ത്യപരീക്ഷയുടെ ഉത്തരക്കടലാസുകൾ സ്കൂളുകളിൽ സൂക്ഷിച്ചു വയ്യേണ്ടതും വിദ്യാഭ്യാസ ആഫീസർമാരുടെ പരിശോധനയിൽ ഹാജരാക്കേണ്ടതുമാണ്.

പഠനപിന്തുണ ആവശ്യമായ വിഷയങ്ങളിൽ മാത്രം ക്ലാസുകൾ നടത്തിയാൽ മതിയാകുന്നതാണ്.

പുനവിലയിരുത്തലിന് ശേഷവും മിനിമം സ്കോർ/ഗ്രേഡ് ലഭ്യമാകാത്ത കുട്ടികളെ അടുത്ത ക്ലാസ്സിലേക്ക് പ്രവേശിപ്പിക്കുകയും രണ്ടാഴ്ചത്തെ ബ്രിഡ്‌ജിംഗ് നൽകി നിശ്ചിത 203 ലക്ഷ്യങ്ങളിൽ എത്തിക്കേണ്ടതുമാണ്.

പഠനപിന്തുണ ക്ലാസുകൾ രാവിലെ 9.30 മുതൽ 12.30 വരെയാണ് നടത്തേണ്ടത്.

ട്രൈബൽ മേഖലയിൽ യാത്രാക്ലേശം നേരിടുന്ന എസ്.റ്റി വിഭാഗത്തിൽപ്പെട്ട കട്ടികളുടെ യാത്ര പി.ടി.എ / സ്കൂൾ അധികൃതർ ഉറപ്പുവരുത്തേണ്ടതാണ്.

എം.ആർ.എസ് സ്കൂ‌ളുകളിൽ കുട്ടികളുടെ താമസവും മറ്റു സൗകര്യങ്ങളും ഏർപെടുത്തി ബന്ധപെട്ട അധികാരികൾ അധിക പിന്തുണ ഉറപ്പാക്കേണ്ടതാണ്.

ബന്ധപെട്ട വിദ്യാഭ്യാസ ഓഫീസർമാർ, ഗ്രാമ/ബ്ലോക്ക് ജില്ല പഞ്ചായത്ത് മുനിസിപ്പാലിറ്റി/കോർപ്പറേഷൻ ലഭ്യമാക്കേണ്ടതാണ്. എന്നിവരുടെ സഹായങ്ങൾ പഠനപിന്തുണ ക്ലാസ്സുകൾക്കു

ഗുരുതരമായ ശാരീരിക വൈകല്യമുള്ള കുട്ടികൾക്ക് അധിക പിന്തുണ പ്രവർത്തനത്തിൽ നിന്നും ഇളവു നൽകേണ്ടതാണ്.

വിദ്യാഭ്യാസ ഓഫീസർമാർ ജില്ലാ തലത്തിൽ നടത്തേണ്ട പ്രവർത്തനങ്ങൾ

വിദ്യാഭ്യാസ ഓഫീസർമാർ ജില്ലാ തലത്തിൽ നടത്തേണ്ട പ്രവർത്തനങ്ങൾ

പഠന പിന്തുണ പ്രവർത്തനങ്ങളുടെ ആസൂത്രണം ജില്ലാതലത്തിൽ വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടപ്പിലാക്കേണ്ടതാണ്.

വിദ്യാലയങ്ങളിൽ നടക്കുന്ന പഠന പിന്തുണ പ്രവർത്തനങ്ങൾ DDE, DIET, DEO, DPC, District Mission Co-ordinator എന്നിവർ സംയുക്തമായി സന്ദർശിച്ച് വിലയിരുത്തേണ്ടതാണ്. സന്ദർശന വേളയിൽ എല്ലാ ക്ലാസ്സുകളിലേയും നിശ്ചിത എണ്ണം ഉത്തരക്കടലാസുകൾ പരിശോധിച്ച് മൂല്യനിർണ്ണയ രീതി കൃത്യമാണോയെന്ന് പരിശോധിക്കേണ്ടതാണ്.

പഠന പിന്തുണ പ്രവർത്തനങ്ങൾക്കാവശ്യമായ അക്കാദമിക ഇടപെടലുകൾ DIET യും SSK യും ചേർന്ന് നടത്തേണ്ടതാണ്.

പഠനപിന്തുണ പ്രവർത്തനങ്ങളുടെ പുരോഗതിയും പഞ്ചായത്ത്/മുനിസിപാലിറ്റി/കോർപ്പറേഷൻ യോഗങ്ങളിൽ അവലോകനം തദ്ദേശസ്വയംഭരണ സംവിധാനങ്ങളുടെ ആവശ്യമായ വിദ്യാലയങ്ങൾക്ക് ലഭ്യമാക്കേണ്ടതുമാണ്. ഫലപ്രാപ്തിയും ചെയ്യേണ്ടതും അതത് സഹായങ്ങൾ

ഓരോ വിഷയത്തിലും ഓരോ കുട്ടിയും നേടിയ പുരോഗതി അവലോകനം നടത്തി ജില്ലാതല ക്രോഡീകരണ റിപ്പോർട്ട് വിദ്യാഭ്യാസ ഉപഡയറക്ടർമാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കേണ്ടതാണ്.

നാളെ മുതലാണ് പഠന പിന്തുണ ആരംഭിക്കുന്നത്

അതേസമയം ഒരു വിഷയത്തിലും ഇ ഗ്രേഡിന് മുകളിൽ നേടാത്തവരുടെ എണ്ണം 5516 ആണ്. എഴുത്തു പരീക്ഷയിൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികളുടെ വിവരങ്ങൾ ഏപ്രിൽ ഏഴിന് രക്ഷകർത്താക്കളെ അറിയിക്കും. പ്രസ്തുത കുട്ടികൾക്ക് ഏപ്രിൽ എട്ടു മുതൽ 24 വരെ അധിക പിന്തുണാ ക്ലാസുകൾ നടത്തും. ഇത്തരം ക്ലാസുകൾ രാവിലെ 9 30 മുതൽ 12.30 വരെ ആയിരിക്കും. നിശ്ചിത മാർക്ക് നേടാത്ത വിഷയത്തിൽ / വിഷയങ്ങളിൽ മാത്രം വിദ്യാർഥികൾ അധിക പിന്തുണാ ക്ലാസുകളിൽ പങ്കെടുത്താൽ മതിയാകും. ഏപ്രിൽ 25 മുതൽ 28 വരെ പുന:പരീക്ഷയും ഏപ്രിൽ 30ന് ഫലപ്രഖ്യാപനവും നടത്തും. ഓരോ ജില്ലയിലും പിന്തുണാ ക്ലാസുകൾ നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥരെ നിയമിച്ചു. ഓരോ വിദ്യാലയത്തിലെയും സാഹചര്യം പരിഗണിച്ച് അവിടുത്തെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ ക്ലാസുകൾ നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

Category: Head Line

Recent

Load More