എറണാകുളം റവന്യൂ ജില്ല അവധിക്കാല അറബിക് അധ്യാപക പരിശീലനം സമാപിച്ചു

May 23, 2025 - By School Pathram Academy

എറണാകുളം റവന്യൂ ജില്ല ഹൈസ്കൂൾ വിഭാഗം അവധിക്കാല അറബിക് അധ്യാപക പരിശീലനം സമാപിച്ചു

ആലുവ : അവധിക്കാല അറബിക് അധ്യാപക പരിശീലനത്തിന് സമാപനം.

അവധിക്കാല അറബിക് അധ്യാപക പരിശീലനം അഞ്ചു ദിവസങ്ങളിലായി ആലുവ എസ്എൻഡിപി ഹൈസ്കൂളിൽ വച്ച് സംഘടിപ്പിച്ചു. വിവിധ സ്കൂളുകളിൽ നിന്നായി നാല്പതോളം അധ്യാപകരാണ് പരിശീലനത്തിൽ പങ്കെടുത്തത്.

തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ രാവിലെ 9 .30 മുതൽ വൈകിട്ട് 4 .30 വരെയായിരുന്നു പരിശീലനം. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായിട്ടാണ് അവധിക്കാല അധ്യാപക പരിശീലനം സംഘടിപ്പിക്കുന്നത്.

സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ മുഴുവൻ അധ്യാപകർക്കും എല്ലാവർഷവും പരിശീലനം നൽകാറുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് എറണാകുളം ജില്ലയിലെ അറബിക് അധ്യാപകരുടെ രണ്ടാമത്തെ ബാച്ച് പരിശീലനം ആലുവ എസ്എൻ ഡിപി സ്കൂളിൽ സംഘടിപ്പിച്ചത് . വിവിധ വിഷയങ്ങൾ അടങ്ങിയ നിരവധി സെഷനുകളിലായി അഞ്ച് ദിവസത്തെ പരിശീലനമാണ് എസ്എൻഡിപി സ്കൂളിൽ നടന്നത്. മൂന്ന് അധ്യാപക പരിശീലകരും ബിആർസിയിൽ നിന്നുള്ളവരും പരിശീലനങ്ങൾക്ക് നേതൃത്വം നൽകി.

സമഗ്ര ശിക്ഷ കേരള ആലുവ ബി ആർ സി ബി പി സി , സ്കൂൾ പ്രധാനാധ്യാപിക ഉൾപ്പെടെയുള്ളവർ പരിശീലനവേദിയിൽ എത്തി ആശംസകൾ നേർന്നു. സമാപന ദിവസത്തിൽ അധ്യാപകരുടെ വിവിധ കുറിപ്പുകൾ അടങ്ങിയ കയ്യെഴുത്ത് പ്രതിയും പ്രകാശനം ചെയ്തു.

അവധിക്കാല അധ്യാപക പരിശീലനം ഏറ്റവും ഫലപ്രദമായിരുന്നു എന്ന് അധ്യാപകരുടെ ഫീഡ്ബാക്കിൽ അഭിപ്രായപ്പെട്ടു. അഞ്ച് ഗ്രൂപ്പുകളായി തിരിഞ്ഞാണ് അധ്യാപക പരിശീലനം സംഘടിപ്പിച്ചത്. ഒരു ജനറൽ ലീഡറും, ഓരോ ഗ്രൂപ്പിന് ഓരോ ലീഡറും ഉൾപ്പെടെയുള്ള അംഗങ്ങൾ ആയിരുന്നു ഗ്രൂപ്പ് പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അക്കാദമികവും അക്കാദമികേതരവുമായ നിരവധി വിഷയങ്ങളാണ് പരിശീലനത്തിൽ ഉണ്ടായിരുന്നത്. അധ്യാപകരുടെ കഴിവുകൾ വളർത്തുന്നതിനും ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് നൽകുന്നതിനും പരിശീലനം ഉപകാരപ്രദമായതായി അധ്യാപകർ അഭിപ്രായപ്പെട്ടു. ഈ വർഷം പുതുതായി മാറ്റം വന്നിട്ടുള്ള എട്ടാം ക്ലാസിലെയും ,പത്താം ക്ലാസിലെയും പാഠപുസ്തകത്തെ ആസ്പദമാക്കിയുള്ള ചർച്ചകളും വിശകലനങ്ങളും പരിശീലനത്തിൽഉൾപ്പെടുത്തിയത് അധ്യാപകർക്ക് ഗുണകരമായി.

പാഠ്യപദ്ധതി ലക്ഷ്യമിടുന്ന അറിവും കഴിവും ഉള്ളവരാക്കി എല്ലാ കുട്ടികളെയും മാറ്റുന്നതിനായി, കേരളത്തിലെ പാഠ്യപദ്ധതി 2023 ൻ്റെ ദർശനവും സമീപനവും ഉൾക്കൊണ്ട് ഫലപ്രദമായ രീതിയിൽ വിനിമയം നടത്തുന്നതിന് അധ്യാപകരെ പ്രാപ്തരാക്കുക,സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ആശയതലവും പ്രയോഗികതലവും തിരിച്ച റിയുന്നതിനും സ്കൂൾതല പ്ലാനുകൾ, അക്കാദമിക മാസ്റ്റർപ്ലാൻ ഉൾപ്പെടെ രൂപീകരിക്കുന്ന തിനെക്കുറിച്ചുള്ള ധാരണ വികസിപ്പിക്കുവാൻ അതിനുള്ള പ്രയോഗിക അനുഭവങ്ങൾ നൽകുക,വിലയിരുത്തൽ രംഗത്തു വരുന്ന പരിവർത്തനങ്ങൾ തിരിച്ചറിയുവാനും, പഠനബോധന രംഗത്ത് അവ പ്രായോഗികമാക്കുന്നത് എങ്ങനെയെന്ന് തിരിച്ചറിയാൻ, കുട്ടികളിലെയും ചെറുപ്പക്കാരിലെയും ആക്രമണോത്സുകതയും ലഹരിയോടുള്ള താല്പ്‌പര്യവും അഭിമുഖീകരിക്കുന്നതിന് ‘ബാല്യത്തിനും യൗവ്വനത്തിനും ഒപ്പം’ എന്ന ക്യാമ്പയിൻ സ്‌കൂളുകളിൽ എങ്ങനെ നടത്തണം എന്ന ധാരണ വികസിപ്പിക്കാൻ. പിന്തുണാസംവിധാനങ്ങളെ ശക്തിപ്പെടുത്തി പാഠ്യപദ്ധതിയുടെ കാര്യക്ഷമമായ നിർവഹണം ഉറപ്പാക്കുക, രക്ഷിതാക്കൾ, പൊതുസമൂഹം എന്നിവർക്ക് പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ പ്രസക്തി ബോധ്യപ്പെടുന്നതിനും വ്യക്തത കൈവരിക്കുന്നതിനും പാഠ്യപദ്ധതി നടപ്പിലാക്കുന്നതിലൂടെ സംഭവിക്കുന്ന നേട്ടങ്ങൾ അറിയുന്നതിനും അവസരം സൃഷ്ടിക്കുക,വിജ്ഞാന സമൂഹസ്യഷ്‌ടിക്ക് അനുഗുണമായ രീതിയിൽ വിദ്യാഭ്യാസ രംഗത്തെ പരിവർത്തിപ്പിക്കുക,ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുക, എന്നിവയെല്ലാം അവധിക്കാല അധ്യാപക പരിശീലനത്തിന്റെ മുഖ്യ ലക്ഷ്യങ്ങൾ ആയിരുന്നു.

കേരളത്തിന്റെ സ്കൂ‌ൾ വിദ്യാഭ്യാസ രംഗത്തെ ഇനിയങ്ങോട്ടുള്ള മുന്നേറ്റം സ്‌കൂളിൽ എത്തിച്ചേരുന്ന മുഴുവൻ കുട്ടികൾക്കും നീതി ലഭിക്കുന്ന തുല്യതയിൽ ഊന്നിയുള്ള ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതിലേക്ക് ആവണം. ഓരോ കുട്ടിയുടെയും ഇടമായി പൊതുവിദ്യാലയങ്ങളെ വികസിപ്പിക്കാൻ കഴിയണം. അതിന് കഴിയണമെങ്കിൽ കുട്ടികളുടെ പൊതുമികവുകൾ ഉൾക്കൊള്ളാനും അവയെ അംഗീകരിച്ച് കൂടുതൽ മികവുള്ളവർ ആക്കി തീർക്കാനും സാധിക്കണം. കൂട്ടായ പ്രവർത്തനത്തിലൂടെ എല്ലാവരുടെയും മികവുകൾ വളർത്താൻ ആവശ്യമായ സാഹചര്യം ഒരുക്കുന്നതോടൊപ്പം ഓരോ കുട്ടിയുടെയും സവി ശേഷ കഴിവുകളെ കണ്ടെത്തി അത് ഏറ്റവും ഉന്നതിയിലേക്ക് എത്തിക്കാൻ അവസരം ഉറപ്പാക്കുക എന്നത് ഇപ്പോൾ വികസിപ്പിച്ച പാഠ്യപദ്ധതിയുടെ മുഖ്യ ലക്ഷ്യമാണ്.

Category: Head Line

Recent

Load More