‘ഒന്നഴക്’ ഒന്നാം ക്ലാസിൽ മികച്ച ഇടപെടൽ നടത്തിയ വി.വി രേഷ്മ ടീച്ചർ പുരസ്കാരം ഏറ്റുവാങ്ങി

April 12, 2025 - By School Pathram Academy

ഒന്നാം ക്ലാസിലെ അക്കാദമിക് വിജയ വഴികൾ പങ്കിട്ട് സംസ്ഥാനതലത്തിൽ അധ്യാപക സംഗമം നടന്നു. ‘ഒന്നഴക്’ അധ്യാപക കൂട്ടായ്മ‌യാണ് നേമം ഗവ.യുപിഎസിൽ മികവഴക് എന്ന പേരിൽ അധ്യാപക സംഗമം സംഘടിപ്പിച്ചത്.

സംഗമത്തിന്റെ ഭാഗമായി വിവിധ വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ് കുട്ടികൾ രചിച്ച 78 പുസ്‌തകങ്ങളും പ്രകാശനം ചെയ്തു. പുതിയ പാഠപുസ്തകം നടപ്പിലാക്കിയതിന്റെ ഫലമായി വിദ്യാലയങ്ങളിൽ സൃഷ്ടിക്കപ്പെട്ട ഗുണപരമായ മാറ്റങ്ങളും അനുഭവങ്ങളും തെളിവുകൾ നിരത്തി മൂന്ന് വേദികളിൽ അവതരിപ്പിക്കപ്പെട്ടു. ലഘു ബാലസാഹിത്യ കൃതികൾ വായിക്കാനും സ്വന്തം ആശയങ്ങൾ മികച്ച രീതിയിൽ എഴുതി പ്രകടിപ്പിക്കാനും കുട്ടികൾ കഴിവുനേടിയെന്ന് അധ്യാപകർ തെളിവുകൾ നിരത്തി അഭിപ്രായപ്പെട്ടു.

ഒന്നാം ക്ലാസിലെ വിജയാനുഭവങ്ങളും അധ്യാപകർ വികസിപ്പിച്ച നൂതന തന്ത്രങ്ങളും മാതൃകാനുഭവങ്ങളും അക്കാദമിക മുന്നേറ്റത്തിന്റെ സാധ്യതകളും വിവിധ സെഷനുകളിൽ അവതരിപ്പിക്ക പ്പെട്ടു.

കണ്ണൂർ ജില്ലയിൽ ഒന്നാം ക്ലാസിൽ മികച്ച ഇടപെടൽ നടത്തിയ വി.വി രേഷ്മ ടീച്ചർ ഇ.പി.കെ NS കൊളച്ചേരി SCERT ഡയറക്ടറിൽ നിന്ന് പുരസ്കാരം കരസ്ഥമാക്കി.

ഉദ്ഘാടനം ശ്രീ. എം. സോമശേഖരൻ നായർ (പ്രസിഡന്റ്റ്, കല്ലിയൂർ ഗ്രാമപഞ്ചായത്ത്) നിർവ്വഹിച്ചു. മികവഴക് ആമുഖാവതരണം ഡോ. ടി.പി. കലാധരൻ മാസ്റ്റർ നിർവ്വഹിച്ചു.

ഒന്നാം ക്ലാസിലെ മുന്നേറ്റങ്ങൾ ഡോ.സി.രാമകൃഷ്‌ണൻ (വിദ്യാ കിരണം സംസ്ഥാന കോ ഓർഡിനേറ്റർ) അവതരിപ്പിച്ചു.

SCERT ഡയറക്ടർ ഡോ.ജയപ്രകാശ് പുരസ്കാരവും സാക്ഷ്യപത്രവും നൽകി.

എ.എസ്. മൻസൂർ (കൺവീനർ, സംഘാടക സമിതി ,നേമം ഗവ:യു പി സ്കൂൾ പ്രധാന അധ്യാപകൻ) നന്ദി രേഖപ്പെടുത്തി.

Category: School News

Recent

Load More