ഒന്നാം ക്ലാസിലെ മികച്ച അധ്യാപനത്തിനുള്ള സംസ്ഥാനം മികവഴക് പുരസ്കാരം 2025 ഏറ്റുവാങ്ങി ജിയുപിഎസ് മുളിയ മാപ്പിള പൊവ്വൽ സ്കൂളിലെ രമ്യ ടീച്ചർ

ഒന്നാം ക്ലാസിലെ മികച്ച അധ്യാപനത്തിനുള്ള സംസ്ഥാനം മികവഴക് പുരസ്കാരം 2025 ഏറ്റുവാങ്ങി ജിയുപിഎസ് മുളിയ മാപ്പിള പൊവ്വൽ സ്കൂളിലെ രമ്യ ടീച്ചർ
നേമം ഗവൺമെന്റ് യുപി സ്കൂളിൽ വച്ച്, ഒന്നഴക് അക്കാദമിക കൂട്ടായ്മ സംഘടിപ്പിച്ച മികവഴക് 2025- സംസ്ഥാനത്തെ മികച്ച ഒന്നാം ക്ലാസ് അധ്യാപകർക്ക് പുരസ്കാരവും സാക്ഷ്യപത്രവും നൽകി ആദരിച്ചു.
കാസർഗോഡ് സബ് ജില്ലയിലെ ജി യു പി എസ് മുളിയർ മാപ്പിള പൊവ്വൽ സ്കൂളിലെ ഒന്നാം ക്ലാസ് അധ്യാപികയും തിരുവനന്തപുരം കാരേറ്റ് സ്വദേശിനിയുമായ V. A രമ്യ. ടീച്ചറും ആദരവ് ഏറ്റുവാങ്ങി. ടീച്ചറിന്റെ ക്ലാസിലെ കുട്ടികൾക്കുണ്ടായ വായനാലേഖനശേഷി വികാസവും അതിനായി ടീച്ചർ ക്ലാസിൽ നടപ്പിലാക്കിയ വിവിധ നൂതന പ്രവർത്തനങ്ങളുമാണ് പുരസ്കാരത്തിലേക്ക് നയിച്ചത്.SCERT ഡയറക്ടർ ഡോക്ടർ ജയപ്രകാശ് R. K പുരസ്കാരവും സാക്ഷ്യപത്രവും നൽകി.
ആശംസ വേളയിൽ DIET പ്രിസിപ്പൽ ശ്രീമതി ഗീത 2011- 13 അധ്യായന വർഷത്തിൽ ഡയറ്റ് തിരുവനന്തപുരത്തു നിന്നും പഠിച്ചിറിങ്ങിയ മിടുക്കിയ തന്റെ പ്രിയപ്പെട്ട വിദ്യാർത്ഥിനി രമ്യ V A പറ്റി പ്രത്യേകം പരാമർശിച്ചു.
കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എൻ സോമശേഖരൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മികവഴക് ആമുഖ അവതരണം ഡോക്ടർ ടി പി കലാധരൻ മാസ്റ്റർ ( ഒന്നാം ക്ലാസ് പാഠപുസ്തക രചയിതാവ്, റിട്ടയേഡ് DIET സീനിയർ ലച്ചർ )നടത്തി. ചടങ്ങിൽ ശ്രീമതി ഗീത (പ്രിൻസിപ്പൽ DIET, TVM, അമുൽ റോയ് ( സംസ്ഥാന പ്രോഗ്രാം ഓഫീസർ SSK ) രാജേഷ് വള്ളിക്കോട് ( റിസർച്ച് ഓഫീസർ SCERT) ശ്രീമതി സൈജ ടീച്ചർ 🤗.( ഒന്നാം ക്ലാസ് പാഠപുസ്തക രചയിതാവ് )Dr. C. രാധാകൃഷ്ണൻ സർ ( വിദ്യാകിരണം സംസ്ഥാന കോഡിനേറ്റർ )എന്നിവർ ആശംസകൾ പറഞ്ഞു.നിയമം ഗവൺമെന്റ് യുപി സ്കൂൾ പ്രധാന അധ്യാപകൻ എം എസ് മൻസൂർ നന്ദി രേഖപ്പെടുത്തി.
തിരുവനന്തപുരം കാരേറ്റ് തത്വമസിയിൽ പ്രവീൺ രാമചന്ദ്രൻ ന്റെ ഭാര്യ ആണ് മകൻ. ആദികേശ്.
2 വർഷക്കാലമായി കാസറഗോഡ് GUPS മുളിയാർ മാപ്പിള സ്കൂളിൽ ഒന്നാം ക്ലാസ്സ് അധ്യാപികയായി സേവനമനുഷ്ഠിക്കുന്നു.
തിരുവനന്തപുരം. GUPS.വാമനപുരം. Gups ആനാകുടി എന്നീ സ്കൂളുകളിൽ താൽക്കാലിക അദ്ധ്യാപികയായി ഏറെക്കാലം സേവനം അനുഷ്ഠിച്ചിരുന്നു.