കേരള സ്കൂൾ അക്കാദമിയുടെ ആറാമത് ദേശീയ അധ്യാപക അവാർഡിനുള്ള വിധികർത്താക്കളെ തെരഞ്ഞെടുത്തു

August 17, 2025 - By School Pathram Academy

കേരള സ്കൂൾ അക്കാദമിയുടെ ആറാമത് ദേശീയ അധ്യാപക അവാർഡിനുള്ള വിധികർത്താക്കളെ തെരഞ്ഞെടുത്തു

കേരള സ്കൂൾ അക്കാദമി കഴിഞ്ഞ അഞ്ചു വർഷമായി നൽകി വരുന്ന സ്കൂൾ രത്നാ നാഷണൽ ടീച്ചേഴ്സ് അവാർഡ് ,ബെസ്റ്റ് സ്കൂൾ അവാർഡ്, സ്കൂൾ മിത്ര പിടിഎ അവാർഡ് എന്നിവ നൽകുന്നതിന് അപേക്ഷകൾ ക്ഷണിച്ചിരുന്നു.

അപേക്ഷകൾ ലഭിച്ചിട്ടുള്ളവരിൽ അർഹരായവരെ കണ്ടെത്തുന്നതിനുള്ള വിധികർത്താക്കളുടെ പാനൽ തിരഞ്ഞെടുത്തു.

ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് എറണാകുളം (റിട്ടയേഡ് എസ് എസ് എ ജില്ലാ പ്രോജക്ട് ഓഫീസർ) ഡോ. ബാബു തോമസ് ആലപ്പുഴ (റിട്ടയർ.ഹെഡ്മാസ്റ്റർ, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്) കെ കെ വിജയൻ മാസ്റ്റർ കണ്ണൂർ (റിട്ടയർ ഹെഡ്മാസ്റ്റർ)  മൊയ്തീൻ ഷാ മാസ്റ്റർ, ഷഹനാസ് ടീച്ചർ എന്നിവരടങ്ങുന്ന അഞ്ചുപേരെയാണ് വിധികർത്താക്കളായി തിരഞ്ഞെടുത്തിട്ടുള്ളത്.

2025 സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ അവാർഡുകൾ പ്രഖ്യാപിക്കും. 2025 ഡിസംബർ മാസത്തിൽ തെരഞ്ഞെടുക്ക പ്പെടുന്ന അധ്യാപകർക്കും സ്കൂളുകൾക്കും പിടിഎക്കും അവാർഡുകൾ വിതരണം ചെയ്യും.

കഴിഞ്ഞ അഞ്ചുവർഷമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അധ്യാപകരും സ്കൂളുകളും അവാർഡുകൾ ഏറ്റുവാങ്ങാൻ എത്തിയിരുന്നു.അഞ്ചാമത് അവാർഡ് വിതരണം കോട്ടയം മാൾ ഓഫ് ജോയ്ൽ വച്ച് മുൻ പ്രതിപക്ഷ നേതാവും, മന്ത്രിയും എംപിയുമായ രമേശ് ചെന്നിത്തല യാണ് നിർവഹിച്ചത്.ഓൺലൈൻ വഴിയാണ് എല്ലാ അപേക്ഷകളും ക്ഷണിച്ചിട്ടുള്ളത്.

Category: Head Line

Recent

Load More