ജൂലൈ മാസത്തെ Activity Calender

പുതിയ അക്കാദമിക വർഷം ആരംഭിച്ചതി നുശേഷമുള്ള രണ്ടാമത്തെ മാസമാണ് ജൂലൈ മാസം. ജൂലൈ മാസത്തിന് അക്കാദമിക വർഷത്തിൽ വളരെയേറെ പ്രാധാന്യമുണ്ട്.അതുകൊണ്ട് ആക്ടിവിറ്റി കലണ്ടർ തയ്യാറാക്കുമ്പോൾ ദിനാചരണങ്ങളും പാഠ്യ പദ്ധതിയും കൃത്യമായി നോക്കി വേണം തയ്യാറാക്കാൻ. മാത്രവുമല്ല നിരവധി ദിനാചരണങ്ങൾക്ക് കൂടി ജൂലൈ മാസം സാക്ഷ്യം വഹിക്കുണ്ട്. എല്ലാദിനാചരണ പ്രവർത്തനങ്ങളും അക്കാദമിക പ്രവർത്തനങ്ങളുമായുും പാഠ്യ പദ്ധതിയുമായും ബന്ധപ്പെടുത്തി വേണം ചെയ്യാൻ. പാഠ്യപദ്ധതിയുമായി ബന്ധപ്പെടുത്തി അല്ലാതെ ദിനാചരണങ്ങൾ പ്രവർത്തനം നടത്തുന്നതുകൊണ്ട് പ്രത്യേകിച്ച് പ്രാധാന്യമൊന്നും നൽകുന്നില്ല. അതുകൊണ്ട് ജൂലൈ മാസത്തെ അക്കാദമി പ്രവർത്തനങ്ങൾ പരിചയപ്പെടുകയും ദിനാചരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി ചെയ്യാൻ ശ്രദ്ധിക്കുകയും വേണം.ജൂലൈ മാസം തയ്യാറാക്കാൻ പറ്റിയ ഒരു ആക്ടിവിറ്റി കലണ്ടറിന്റെ മാതൃകയാണ് താഴെ നൽകുന്നത്.
ജൂലൈ മാസത്തെ Activity Calender
ജൂലൈ 1
ക്ലാസ് തല പരീക്ഷകൾ ചർച്ച
ജൂലൈ 5
ബഷീര്‍ ചരമദിനം അസംബ്ലിയില്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം.ബഷീര്‍ കൃതികളുടെ പ്രദര്‍ശനം.
July 7
സംസ്കൃതം കൗണ്‍സില്‍ രൂപീകരണം.കൗണ്‍സില്‍ രൂപീകരിച്ച് ആഗസ്റ്റ് 20ന് സംസ്കൃത ദിനാചരണം നടത്തണം
July 11
സ്റ്റാഫ് മീറ്റിംഗ്
ലോകജനസംഖ്യാദിനം
ഉപന്യാസമത്സരം.
July 1
SRG മീറ്റിംഗ്.
സബ്ജക്ട് കൗണ്‍സില്‍ യോഗം.
July 18
CPTA യോഗം.. ജൂൺ മാസത്തെ ക്ലാസ്സ് പഠനപുരോഗതി വിലയിരുത്തല്‍.
July 21
ചാന്ദ്രദിനം.ക്വിസ്സ് മത്സരം, കൊളാഷ് മത്സരം. തുടർ പ്രവർത്തനം
July 25
CPTA അവലോകനം. ക്ലാസ്സ് പഠനപുരോഗതി വിലയിരുത്തല്‍.
July 25
പി ടി എ ജനറല്‍ ബോഡിയോഗം. പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കല്‍.
July 26-27
അക്കാദമിക നിലവാരം വിലയിരുത്തൽ പഠന പിന്നോക്കാവസ്ഥ പരിഹരിക്കാൻ ഫോർമുല രൂപീകരിക്കൽ. വിവിധ വിഷയങ്ങളില്‍ ക്ലാസ്സ്, ഡിബേറ്റ്
July 29
PTA എക്സിക്യൂട്ടീവ് യോഗം, പഠനനിലനാരം മെച്ചപ്പെടുത്തല്‍, ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിന ആഘോഷം ചര്‍ച്ച.